ബസുകളിൽ പാനിക് ബട്ടനും ജി.പി.എസ്സും നിർബന്ധമാക്കി സർക്കാർ

ബെംഗളൂരു: കർണാടക ആർ.ടി.സി. ഉൾപ്പെടെ സംസ്ഥാനത്ത് ഓടുന്ന മുഴുവൻ ട്രാൻസ്പോർട്ട് വാഹനങ്ങളിലും ജി.പി.എസും പാനിക് ബട്ടനും സർക്കാർ നിർബന്ധമാക്കി. അപകടങ്ങൾ കുറയ്ക്കാനും സ്ത്രീകളും കുട്ടികളും അടക്കം യാത്ര ചെയ്യുന്ന യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാനാണ് ഈ തീരുമാനം. കർണാടക ആർടിസി, സ്വകാര്യ ബസുകളും അടക്കം മുഴുവൻ പൊതു ഗതാഗത വാഹനങ്ങളിലും നിർബന്ധമായും ജി.പി.എസും പാനിക് ബട്ടനും ഘടിപ്പിക്കും.

  ഒഴിപ്പിക്കപ്പെട്ടവർ വീണ്ടും കാൽനടപ്പാതകളിലേക്ക്; തെരുവ് കച്ചവടക്കാരിൽ നിന്ന് 5000 രൂപ വീതം പിരിക്കുന്നതായി പരാതി

പദ്ധതിയുടെ ഭാഗമായി കേന്ദ്ര സർക്കാരിന്റെ സഹായത്തോടെ സംസ്ഥാനത്തെ 6.8 ലക്ഷം വാഹനങ്ങൾക്ക് പുതിയ നിര്ദേശപ്രകാരമുള്ള സംവിധാനങ്ങൾ ഘടിപ്പിക്കുമെന്നാണ് സൂചന. ഇതുസംബന്ധിച്ച മാർഗനിർദേശങ്ങൾ രണ്ടാഴ്ചയ്ക്കുള്ളിൽ പുറപ്പെടുവിക്കുമെന്ന് മന്ത്രി ജെ.സി. മധുസ്വാമി പറഞ്ഞു. കൂടാതെ പാനിക് ബട്ടനുകൾ പോലീസിന്റെ കൺട്രോൾ റൂമുമായും സജ്ജീകരിക്കും.

ജി.പി.എസ്. സംവിധാനം ഘടിപ്പിക്കുന്നതോടെ അമിത വേഗത്തിൽ സഞ്ചരിക്കുന്ന വാഹനങ്ങളുടെ തത്സമയ വേഗം നിരീക്ഷിക്കാനും നടപടികൾ സ്വീകരിക്കാനും കഴിയും. യാത്രക്കാരിൽനിന്ന് മികച്ച പ്രതികരണമാണ് ഈ സംവിധാനത്തിന് ലഭിക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പ്രതിരോധപ്പൂട്ട്; സംസ്ഥാനത്തെ പെൺകുട്ടികൾക്ക് സൗജന്യ വാക്സിൻ ഡ്രൈവ് ആരംഭിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബോബി ചെമ്മണ്ണൂറിനെതിരെ നടി ഹണി റോസ് നൽകിയ പരാതിയിൽ തീർപ്പ്; അറിയാൻ വായിക്കാം
[masterslider id="10"]

Related posts