ഹെജ്ജാള – ചാമരാജനഗർ റെയിൽ പാതാപദ്ധതി അടുത്ത കേന്ദ്രബജറ്റിൽ ഇടംപിടിച്ചേക്കും

ബെംഗളൂരു : ഹെജ്ജാള-ചാമരാജനഗർ റെയിൽപാതാപദ്ധതി അടുത്ത കേന്ദ്രബജറ്റിൽ ഇടംപിടിച്ചേക്കും.

ഇതുസംബന്ധിച്ച് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് ഉറപ്പുനൽകിയതായി കേന്ദ്രമന്ത്രി എച്ച്.ഡി. കുമാരസ്വാമി അറിയിച്ചു.

കനകപുര, മലവള്ളി, കൊല്ലഗൽ മേഖലകളിലൂടെ കടന്നുപോകുന്ന 140 കിലോമീറ്റർ നിർദിഷ്ടപാതയാണിത്.

  കാത്തിരിക്കുന്നത് വലിയ അപകടം; ഫോണിലെ ഒരു സന്ദേശം മാറ്റുന്നത് ഐ.ടി നഗരത്തിലെ അവിവാഹിതരായ യുവാക്കളുടെ ജീവിതം

പാത യാഥാർഥ്യമായാൽ ചാമരാജനഗറിൽനിന്ന് മൈസൂരുവിലെത്താതെ നേരേ ബെംഗളൂരുവിലെത്താനാകും.

നേരത്തേ തയ്യാറാക്കിയ ബെംഗളൂരു-സത്യമംഗലം പാതയുടെ ഭാഗമാണിത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വെടിവെപ്പിൽ കൊല്ലപ്പെട്ട് തമിഴ് യുവാക്കൾ കർണാടക വനംവകുപ്പിനെതിരെ കടുപ്പിച്ച് ജോസഫ് വിജയ്; ഉന്നതതല അന്വേഷണം വേണമെന്ന് ആവശ്യം
[masterslider id="10"]

Related posts