പരീക്ഷാഫലം മോശമായതിന് അധ്യാപിക ശകാരിച്ചു; പതിനാറുകാരൻ ആത്മഹത്യ ചെയ്തു

CRIME

ബെംഗളൂരു: പ്രിപ്പറേറ്ററി പരീക്ഷയിൽ മോശം മാർക്ക് നേടിയതിന് അധ്യാപിക ശകാരിച്ചതിനെ തുടർന്ന് 16 വയസ്സുള്ള സ്കൂൾ വിദ്യാർത്ഥി ആത്മഹത്യ ചെയ്തു. സ്വകാര്യ സ്‌കൂളിൽ പത്താം ക്ലാസിൽ പഠിക്കുന്ന ശ്രേയസിനെ ചൊവ്വാഴ്ച വൈകുന്നേരമാണ് പശ്ചിമ ബംഗളൂരു ഉള്ളാള് ഉപനഗരയിലെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

മൂത്ത സഹോദരി കോളേജിൽ നിന്ന് വന്ന് വാതിലിൽ മുട്ടിയെങ്കിലും പ്രതികരണം ലഭിച്ചില്ല. ജനലിലൂടെ നോക്കിയ സഹോദരിയാണ് കുട്ടിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടത്. അയൽവാസികൾ വാതിൽ ചവിട്ടി തുറന്ന് കുട്ടിയെ കെട്ടഴിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു.

  12 ജില്ലകളില്‍ ഉയര്‍ന്ന താപനില മുന്നറിയിപ്പ്

ഈ സമയം ശ്രേയസിന്റെ മാതാപിതാക്കൾ ജോലി സ്ഥലത്തായിരുന്നു. ശ്രേയസ് ചൊവ്വാഴ്ച സ്കൂളിൽ എത്തിയിരുന്നു. ബുധനാഴ്ചയാണ് ആത്മഹത്യയെന്ന് കരുതുന്ന കത്ത് കുട്ടിയുടെ കുടുംബം പോലീസിന് കൈമാറിയത്. കുറിപ്പ് പ്രകാരം, പ്രിപ്പറേറ്ററി പരീക്ഷയിലും മുൻ പരീക്ഷകളിലും മോശം സ്കോർ നേടിയതിന് ഒരു സ്കൂൾ അധ്യാപിക ശ്രേയസിനെ ശകാരിച്ചിരുന്നു.

കുട്ടിയുടെ മരണത്തിന് ഉത്തരവാദി അധ്യാപികയാണെന്ന് വീട്ടുകാർ ആരോപിച്ചു. കത്ത് എഴുതിയത് ശ്രേയസ് ആണോ എന്നറിയാൻ വിദഗ്ധാഭിപ്രായം തേടുമെന്ന് പോലീസ് പറഞ്ഞു. നിലവിൽ അസ്വാഭാവിക മരണത്തിനാണ് കേസെടുത്തിരിക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ആർ.സി.ബിക്ക് വീണ്ടും ആരവം; ആ കുടുംബങ്ങളിൽ ഇന്നും വിങ്ങുന്ന മുറിവുകൾ മാത്രം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഇന്ത്യയുടെ ആദ്യ തദ്ദേശീയ ബുള്ളറ്റ് ട്രെയിൻ 2027-ൽ; ബെംഗളൂരുവിൽ നിർമ്മാണ കേന്ദ്രം ഉദ്ഘാടനം ചെയ്തു
[masterslider id="10"]

Related posts

Click Here to Follow Us