300 ജീവനക്കാരെ വിപ്രോ പിരിച്ചു വിട്ടു

ബെംഗളൂരു: കമ്പനിയിൽ ജോലി ചെയ്യുമ്പോൾ തന്റെ എതിർ സ്ഥാപനത്തിന് വേണ്ടി ജോലി ചെയ്ത 300 ഓളം ജീവനക്കാരെ കമ്പനി പിരിച്ചുവിട്ടതായി റിപ്പോർട്ട്.

കമ്പനി എക്‌സിക്യുട്ടീവ് പ്രേം റിഷാദ് തന്നെയാണ് ജീവനക്കാരെ പിരിച്ചുവിട്ട കാര്യം അറിയിച്ചത്.

‘വിപ്രോയിൽ ജോലി ചെയ്യുമ്പോൾ തന്നെ എതിരാളികൾക്ക് വേണ്ടി ജോലി ചെയ്യുന്നത് ഞങ്ങളുടെ ശ്രദ്ധയിൽ പെട്ടിരുന്നു. കുറച്ച് മാസത്തെ നിരീക്ഷത്തിന് ശേഷമാണ് ഈ നടപടി സ്വീകരിച്ചത്. അങ്ങനെയുള്ള 300 പേരെ ഞങ്ങൾ കണ്ടെത്തി. റിഷാദ് പ്രേംജി പറഞ്ഞു. ഓൾ ഇന്ത്യ മാനേജ്‌മെന്റ് അസോസിയേഷൻ നാഷണൽ മാനേജ്‌മെന്റ് കോൺവെൻഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

  നീറ്റ് പുനഃപരീക്ഷ: ബെംഗളൂരുവിൽ പരീക്ഷാ കേന്ദ്രങ്ങൾക്ക് ചുറ്റും നിരോധനാജ്ഞ

കടുത്ത മത്സരത്തിൽ നിൽക്കുന്ന മേഖലയിൽ ഒരേസമയം എതിരാളിയായ കമ്പനിക്ക് ജോലി ചെയ്ത് നൽകുന്നത് കടുത്ത വിശ്വാസ വഞ്ചനയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി .അതുകൊണ്ടാണ് അവരെ പിരിച്ചുവിട്ടതെന്നും അദ്ദേഹം വ്യക്തമാക്കി.

ഒരേസമയം ഇരട്ടജോലി ചെയ്യുന്നതിനെ മൂൺലൈറ്റിംഗ് എന്നാണ് വിളിക്കുന്നത്. ജോലി ചെയ്യുന്ന കമ്പനിയിലെ ജോലിക്ക് ശേഷം രാത്രി  മറ്റ് സ്ഥാപനത്തിൽ ജോലി ചെയ്യുന്നതിനാലാണ് മൂൺലൈറ്റിംഗ് എന്ന പേര് വന്നത്. 

മഹാമാരിയിൽ വർക്ക് ഫ്രം ഹോം നടപ്പിലായതാണ് മൂൺലൈറ്റിംഗ് വ്യാപകമായതെന്ന് വിദഗ്ധർ പറയുന്നു. ഉടമയറിയാതെ ഇത്തരത്തിൽ ഇരട്ടജോലി ചെയ്യുന്നത് കമ്പനി എളുപ്പമായി. എന്നാൽ വർക്ക് ഫ്രം ഹോം അവസാനിപ്പിച്ചിട്ടും ഇത് പലരും തുടർന്നാണ് ഇപ്പോഴുള്ള പ്രശ്‌നങ്ങൾക്ക് കാരണം.

  റെസ്റ്റോറന്റുകൾ തോൽക്കുന്നിടം; ബെംഗളൂരുവിലെ വീടുകളിൽ ഒളിച്ചിരിക്കുന്ന ആ 'രുചിരഹസ്യങ്ങൾ'

ഇത് തിരിച്ചറിഞ്ഞതോടെ പല കമ്പനികളും തൊഴിലാളികൾക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. മറ്റ് തൊഴിലുകൾ അനുവദിക്കില്ലെന്ന് കണ്ടെത്തി  ഇൻഫോസിസ് ജീവനക്കാർക്ക് കഴിഞ്ഞ ആഴ്ച ഇ.മെയിൽ അയച്ചത് വലിയ വാർത്തയായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നമ്മ മെട്രോ ഗ്രീൻ ലൈനിൽ സർവീസ് തടസപ്പെട്ടു
[masterslider id="10"]

Related posts