പണിക്കിടെ ലൈൻമാൻ തടാകത്തിൽ വീണു മരിച്ചു

ബെംഗളൂരു: വൈദ്യുതി ബന്ധം പുനസ്ഥാപിക്കുന്നതിനിടെ ലൈൻമാൻ തടാകത്തിൽ വീണുമരിച്ചു. ബെസ്കോമിന് കീഴിലെ ജീവനക്കാരനായ മഹേഷ് ഗൗഡർ ആണ് തുമകുരുവിൽ അപകടത്തിൽപെട്ട് മരിച്ചത്.

ഗുബ്ബി ബിദരെ ജനിഗര ഹള്ളി ഫീഡറിൽ വൈദ്യുതി ബന്ധം പുനസ്ഥാപിക്കാൻ നാട്ടുകാർ ആവശ്യപ്പെട്ടതനുസരിച്ച് എത്തിയതായിരുന്നു മഹേഷ്. മഴയിൽ നിറഞ്ഞുകിടന്ന തടാകം കടന്നുവേണമായിരുന്നു വൈദ്യുതി പോസ്റ്റിന് അടുത്തെത്താൻ.

  കാരുണ്യത്തിന്റെ മുഖങ്ങൾക്ക് ആദരം; അവാർഡ് തിളക്കത്തിൽ കർണാടകയിലെ നഴ്സുമാർ, പ്രശംസിച്ച് മന്ത്രി യു. ടി. ഖാദർ

തടാകത്തിലിറങ്ങി നീന്താൻ ആരംഭിച്ചെങ്കിലും പാതിവഴിയിൽ മുങ്ങിപ്പോവുകയായിരുന്നെന്ന് ബെസ്കോം അധികൃതർ അറിയിച്ചു. കുടുംബത്തിന്റെ വേദനയിൽ പങ്കുചേരുന്നതായി ബെസ്കോം എം.ഡി മഹന്തേഷ് ബിലാഗി അറിയിച്ചു. ഒപ്പം 10 ലക്ഷം രൂപ കുടുംബത്തിന് സഹായമായി കൈമാറുമെന്നും അദ്ദേഹം വ്യക്തമാക്കി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ടിക്കറ്റില്ലാ യാത്രക്കാർക്ക് ഇനി രക്ഷയില്ല; റെയിൽവേയിൽ പരിശോധന കർശനമാക്കുന്നു, ടി.ടി.ഇമാർക്ക് ഭീമൻ ടാർഗറ്റ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts