സവർക്കർ ബുൾബുളിൽ പറക്കുന്ന ചിത്രം പോസ്റ്റ് ചെയ്തു, കേസെടുത്ത് പോലീസ് 

ബെംഗളൂരു: എട്ടാം ക്ലാസിലെ കന്നഡ ഭാഷാ പാഠപുസ്തകത്തെ ആസ്പദമാക്കി വി ഡി സവർക്കർ ബുൾബുളിൽ പറക്കുന്ന ചിത്രം പോസ്റ്റ് ചെയ്ത ആൾക്കെതിരെ കേസെടുത്ത് ശിവമോഗ പോലീസ്.

വീർ സവർക്കർ ആൻഡമാൻ ജയിലിൽ നിന്ന് ബുൾപക്ഷിയിൽ ഇന്ത്യയെ വീക്ഷിക്കുന്ന അപൂർവ ചിത്രം’ എന്ന ശീർഷകത്തോടെ തന്റെ വാട്ട്‌സ് ആപ്പ് സ്റ്റാറ്റസിൽ ചിത്രം പോസ്റ്റ് ചെയ്തതിന് ശിവമോഗയിലെ റാഗിഗുഡ്ഡ നിവാസിയായ മൻസൂർ അലി ഖാനെതിരെ പോലീസ് കേസെടുത്തു.

  ഫോണെടുത്തില്ല; ബെംഗളൂരുവിൽ ഡെലിവറി ബോയ് അഭിഭാഷകനെ മർദ്ദിച്ചു

ബജ്റംഗ്ദൾ പ്രവർത്തകരുടെ പരാതിയിൽ അറസ്റ്റ് ചെയ്ത മൻസൂറിനെ പിന്നീട് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. ഐപിസി 153ാം വകുപ്പ് പ്രകാരമാണ് കേസെടുത്തത്.

അതേസമയം, സർക്കാർ പാഠപുസ്തകത്തിലെ ഒരു കഥയെ അടിസ്ഥാനമാക്കി ഒരു ചിത്രം പോസ്റ്റ് ചെയ്തതിന് തന്നെ തടങ്കലിൽ വയ്ക്കുന്നത് അന്യായമാണെന്ന് മൻസൂർ ചൂണ്ടിക്കാട്ടി. താൻ ചെയ്തത് കുറ്റമാണെങ്കിൽ, പാഠപുസ്തകത്തിന്റെ രചയിതാവിനെയും അത് പ്രസിദ്ധീകരിക്കാൻ അനുവദിച്ചതിന് വിദ്യാഭ്യാസ മന്ത്രിയെ ആദ്യം കസ്റ്റഡിയിലെടുക്കണമെന്നും അദ്ദേഹം പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അവധി കഴിഞ്ഞ് മടക്കം: ബെംഗളൂരുവിൽ വാഹനത്തിരക്ക് രൂക്ഷം; അതിർത്തികളിൽ മണിക്കൂറുകളോളം ഗതാഗതക്കുരുക്ക്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സംസ്ഥാനത്ത് ഇന്നു മുതൽ നാല് ദിവസത്തേക്ക് കനത്ത മഴയ്ക്ക് സാധ്യത; ആലിപ്പഴ വർഷത്തിനും കൊടുങ്കാറ്റിനും മുന്നറിയിപ്പ്
[masterslider id="10"]

Related posts

Click Here to Follow Us