കൊലക്കേസ് പ്രതിക്ക് താമസിക്കാൻ സൗകര്യം ഒരുക്കി, പോലീസുകാർക്ക് സസ്പെൻഷൻ

ബെംഗളൂരു: കൊലപാതക കേസിലെ പ്രതിക്ക് വനിത സുഹൃത്തിനൊപ്പം താമസിക്കാൻ സൗകര്യമൊരുക്കിയ പോലീസ് ഉദ്യോഗസ്ഥർക്ക് സസ് പെൻഷൻ. ബെല്ലാരി ആൻഡ് റിസർവ് പോലീസ് ഫോഴ്‌സിലെ സ്റ്റാഫ് അംഗം ഉൾപ്പെടുന്ന നാല് പേർക്കാണ് സസ് പെൻഷൻ നൽകിയത്. കോടതി വിചാരണയ്‌ക്ക് ശേഷമാണ് പോലീസ് ഉദ്യോഗസ്ഥർ കൊലക്കേസ് പ്രതി ബച്ച ഖാന് വനിത സുഹൃത്തുമായി താമസിക്കാൻ സൗകര്യമൊരുക്കിയത്.

  ലോകകപ്പിൽ നിന്ന് ബ്രസീൽ പുറത്ത്; അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് കണ്ണീരോടെ നെയ്മർ വിരമിക്കൽ പ്രഖ്യാപിച്ചു

ബച്ച ഖാന്റെ അഭ്യർത്ഥനയെ തുടർന്നാണ് പോലീസ് ഉദ്യോഗസ്ഥർ സഹായം ഒരുക്കിയത് എന്നാണ് പുറത്ത് വരുന്ന വിവരം. ഇരുവരും കൂടിക്കാഴ്‌ച നടത്തുമ്പോൾ പോലീസ് ഉദ്യോഗസ്ഥർ മുറിക്ക് പുറത്ത് കാവൽ നിന്നിരുന്നുവെന്നും ആരോപണം ഉയരുന്നുണ്ട്. വിവരമറിഞ്ഞെത്തിയ ധാർവാഡ് പോലീസാണ് കൊലക്കേസ് പ്രതിയേയും, സുഹൃത്തിനെയും പോലീസ് ഉദ്യോഗസ്ഥരെയും അറസ്‌റ്റ് ചെയ്‌തത്. കൃത്യ നിർവ്വഹണത്തിൽ വീഴ്ച വരുത്തിയതിന് നാല് ഉദ്യോഗസ്ഥർക്കെതിരെയും നടപടി സ്വീകരിച്ചതായി ബെല്ലാരി പോലീസ് സൂപ്രണ്ട് വ്യക്തമാക്കി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ശവസംസ്കാര ബുക്കിംഗിന്റെ പേരിൽ വൻ തട്ടിപ്പ്; ബെംഗളൂരുവിനെ നടുക്കിയ പുതിയ കുരുക്ക് ഇങ്ങനെ; ജാഗ്രതാ നിർദ്ദേശവുമായി കോർപ്പറേഷൻ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  "എനിക്കെതിരെയും പാർട്ടിക്കെതിരെയും പ്രവർത്തിക്കാൻ ഞാൻ ആവശ്യപ്പെട്ടിരുന്നോ?": സമീർ അഹമ്മദിന്റെ അനുയായിയോട് പൊട്ടിത്തെറിച്ച് സിദ്ധരാമയ്യ; വീഡിയോ വൈറൽ
[masterslider id="10"]

Related posts