കൊവിഡ് കരുതൽ ഡോസ് വിതരണം കൂട്ടണം; ​ സംസ്ഥാനങ്ങൾക്ക് നിർദേശം

ഡൽഹി: കൊവിഡ് കരുതൽ ഡോസുകളുടെ വിതരണത്തിന്‍റെ വേഗത വർദ്ധിപ്പിക്കാൻ കേന്ദ്ര സർക്കാർ സംസ്ഥാനങ്ങൾക്ക് നിർദേശം നൽകി. കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ സംസ്ഥാനങ്ങളിലെ ആരോഗ്യമന്ത്രിമാരുമായി നടത്തിയ അവലോകന യോഗത്തിലാണ് ഇക്കാര്യം ആവശ്യപ്പെട്ടത്.

വാക്സിനേഷൻ ക്യാമ്പുകൾ സംഘടിപ്പിക്കാനും കരുതൽ ഡോസ് കൂടുതൽ പേർക്ക് എത്തിക്കാനും നിർദ്ദേശിച്ചിട്ടുണ്ട്. അതേസമയം, രാജ്യതലസ്ഥാനത്ത് കോവിഡ് കേസുകളുടെ എണ്ണം വർദ്ധിക്കുന്നതിൽ ലഫ്റ്റനന്‍റ് ഗവർണർ വിനയ് കുമാർ സക്സേന ആശങ്ക പ്രകടിപ്പിച്ചു.

  'അക്കൗണ്ട് പൂട്ടിയില്ലെങ്കിൽ വകവരുത്തും'; കോക്രോച്ച് ജനതാ പാര്‍ട്ടി സ്ഥാപകന് വധഭീഷണി

തുടർച്ചയായി 12 ദിവസം ഡൽഹിയിൽ 2,000 ലധികം കോവിഡ് കേസുകളും ഉയർന്ന പോസിറ്റിവിറ്റി നിരക്കും റിപ്പോർട്ട് ചെയ്തിരുന്നു. ഇതിന്‍റെ പശ്ചാത്തലത്തിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തണമെന്ന് വിനയ് കുമാർ സക്സേന ആവശ്യപ്പെട്ടു. കൊവിഡ് കേസുകൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ കഴിഞ്ഞയാഴ്ച ഡൽഹിയിൽ മാസ്ക് നിർബന്ധമാക്കിയിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നീറ്റ് പുനഃപരീക്ഷയിൽ വ്യാപക ആശയക്കുഴപ്പം; പല കാരണങ്ങളാൽ വിദ്യാർത്ഥികൾക്ക് പ്രവേശനം നിഷേധിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts