സണ്ണി ലിയോണിന്റെ ജന്മദിനം, പരീക്ഷ എഴുതാൻ കഴിയില്ല, വൈറലായി വിദ്യാർത്ഥിയുടെ കുറിപ്പ്

ബെംഗളൂരു: ബോളിവുഡ് നടി സണ്ണി ലിയോണിന്റെ ജന്മദിനത്തിൽ പരീക്ഷയെഴുതാൻ തനിക്ക് കഴിയില്ലെന്ന് വിദ്യാർത്ഥി. കർണാടകയിലെ ഒരു ബിരുദ വിദ്യാർത്ഥിയുടെ ഉത്തരക്കടലാസാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്.

മേയ് 13-നായിരുന്നു ബെംഗളൂരു സർവകലാശാലയുടെ കീഴിൽ ഒന്നാം വർഷ ബിരുദ കോഴ്സിന്റെ ആദ്യ സെമസ്റ്റർ ഹിസ്റ്ററി പരീക്ഷ നടന്നത്. അന്നേ ദിവസം തന്നെയായിരുന്നു സണ്ണി ലിയോണിന്റെ ജന്മദിനവും.

  കൊലയ്ക്ക് പിന്നിൽ പ്രണയനൈരാശ്യം മാത്രമല്ല; ബെംഗളൂരുവിലെ അമൃത കൊലക്കേസിൽ വൻ വഴിത്തിരിവുമായി പോലീസ്

ഈ പരീക്ഷയുടെ ഉത്തരക്കടലാസ് മൂല്യനിർണയം നടത്തിയത് കഴിഞ്ഞ ദിവസമാണ്. ‘ഇന്ന് സണ്ണി ലിയോണിന്റെ ജന്മദിനമാണ്. സണ്ണി ലിയോൺ എന്റെ കാമുകിയാണ്. അതിനാൽ ഞാൻ ഇന്ന് പരീക്ഷയെഴുതുന്നില്ല’ എന്നാണ് ഉത്തരക്കടലാസിൽ ഒരു വിദ്യാർത്ഥി കുറിച്ചത്. സണ്ണി ലിയോണിന് ആശംസ നേരണമെന്നും പേപ്പറിൽ എഴുതിയിട്ടുണ്ട്.

ഉത്തരക്കടലാസിന്റെ മറു ഭാഗത്ത് ഒന്നുമെഴുതിയിട്ടില്ല. ‘സണ്ണി ലിയോണിന്റെ ജന്മദിനമായതിനാൽ, ഞാൻ പരീക്ഷയ്ക്ക് ശരിയായി തയ്യാറായില്ല’ എന്നും മൂല്യനിർണ്ണയം ചെയ്യുന്ന അധ്യാപകനോട് വിദ്യാർത്ഥി പ്രത്യേകം പറഞ്ഞിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിന്റെ കാൽപന്ത് ചരിത്രം: സ്റ്റാർട്ടപ്പുകൾക്കും ഐടി പാർക്കുകൾക്കും മുന്നേ പിറന്ന ഫുട്ബോൾ നഴ്സറി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വേദനകൾ അതിജീവിച്ച് ശ്രുതി പുതിയ ജീവിതത്തിലേക്ക്; ആശംസകളുമായി കേരളക്കര
[masterslider id="10"]

Related posts