സംസ്ഥാനത്ത് ഓട്ടോമാറ്റിക് വെതർ സ്റ്റേഷനുകളുടെ പ്രവർത്തനം നിലച്ചു

കാസർകോട്: മഴയുടെ അളവറിയാനും കാലാവസ്ഥാ പഠനങ്ങൾക്കുമായി 2020 ൽ എല്ലാ ജില്ലകളിലും കേന്ദ്ര കാലാവസ്ഥാ വകുപ്പ് സ്ഥാപിച്ച 15 ഓട്ടോമാറ്റിക് വെതർ സ്റ്റേഷനുകളുടെ (എഡബ്ല്യുഎസ്) പ്രവർത്തനം നിലച്ചു. കരാർ കൃത്യമായി പുതുക്കാത്തത് അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയാണെന്ന വിമർശനവും ഉയരുന്നുണ്ട്.
ഈ മാസം മൂന്നിന് കാസർകോട് ജില്ലയിലെ വെള്ളരിക്കുണ്ട് താലൂക്കിലെ ബളാൽ പഞ്ചായത്തിൽ ഉരുൾപൊട്ടലുണ്ടായപ്പോൾ സമീപത്തെ ജലാശയങ്ങളിലെ ജലനിരപ്പ് ഉയർന്നിരുന്നു. തുടർന്ന് മഴയുടെ കണക്കുകൾ പരിശോധിക്കാൻ ശ്രമിച്ചപ്പോഴാണ് വിവരങ്ങൾ ലഭ്യമല്ലെന്ന് അറിഞ്ഞത്. വെള്ളരിക്കുണ്ട് തഹസിൽദാർ കളക്ടർക്ക് ഇതു സംബന്ധിച്ച് റിപ്പോർട്ട് നൽകി. തിരുവനന്തപുരത്തെ കേന്ദ്ര കാലാവസ്ഥാ വകുപ്പ് (ഐഎംഡി) ഉദ്യോഗസ്ഥരെ കളക്ടർ വിവരം അറിയിച്ചു. വാറന്‍റി കാലാവധി കഴിഞ്ഞ വിവരം ഐഎംഡി അധിക‍ൃതർ കളക്ടറെ അറിയിച്ചു. 2020 ജൂണിലായിരുന്നു 15 സ്റ്റേഷനുകൾ സ്ഥാപിച്ചത്. 15 സ്റ്റേഷനുകളുടെയും വാറന്‍റി സംബന്ധിച്ച കാര്യം ഈ മാസം 31നകം പരിഹരിക്കുമെന്ന് ഐഎംഡി കലക്ടർക്കു മറുപടി നൽകിയിട്ടുണ്ട്. 2018 ലെ പ്രളയത്തിനു ശേഷമാണ് എല്ലാ ജില്ലകളിലും ഓട്ടോമാറ്റിക് വെതർ സ്റ്റേഷനുകൾ സ്ഥാപിക്കാനുള്ള നടപടികൾ ആരംഭിച്ചത്. 13 ജില്ലകളിൽ ഓരോ സ്റ്റേഷനും തൃശൂരിൽ 2 സ്റ്റേഷനും സ്ഥാപിച്ചിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വേദനകൾ അതിജീവിച്ച് ശ്രുതി പുതിയ ജീവിതത്തിലേക്ക്; ആശംസകളുമായി കേരളക്കര
  ടിക്കറ്റ് വിൽപന സജീവം: ഓണം ബമ്പറിലൂടെ കോടീശ്വരനാകാൻ ഏത് ജില്ലയിൽ നിന്ന് ടിക്കറ്റെടുക്കണം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കാത്തിരിപ്പ് 36 വർഷം; ബത്തേരി - ബെംഗളൂരു യാത്രാദൂരം 40 കിലോമീറ്റർ കുറയും; പാലത്തിന് കർണാടകത്തിന്റെ പച്ചക്കൊടി
[masterslider id="10"]

Related posts