തുടർന്ന്, കോടതി നിർദേശപ്രകാരം സൈറ്റിന്റെ പ്രവർത്തനം നിർത്തിവച്ചിരിക്കുന്നുവെന്ന അറിയിപ്പ് വൈകിട്ടോടെ ഹോം പേജിൽ പ്രത്യക്ഷപ്പെട്ടു. രാജ്യത്തെ ഒരു നഴ്സിങ് കോളജിനും അംഗീകാരം നൽകാൻ ഐഎൻസിക്ക് അധികാരമില്ലെന്നു സുപ്രീം കോടതി ചൂണ്ടിക്കാട്ടിയിരുന്നു. സംസ്ഥാന സർക്കാരും സംസ്ഥാന നഴ്സിങ് കൗൺസിലും ബന്ധപ്പെട്ട സർവകലാശാലയുമാണ് അംഗീകാരം നൽകേണ്ടത്.
സ്ഥാപനങ്ങളുടെ അംഗീകാരം മൂന്നു വർഷത്തിലൊരിക്കൽ സംസ്ഥാന നഴ്സിങ് കൗൺസിൽ പുതുക്കേണ്ടതുണ്ടെന്നും ഉത്തരവിൽ വ്യക്തമാക്കിയിരുന്നു. തുടർന്നാണ് ഐഎൻസി വെബ്സൈറ്റിൽനിന്നു നഴ്സിങ് കോളജുകളുടെ പട്ടിക പൂർണമായി നീക്കം ചെയ്തത്.