കബാബിനു രുചിയില്ലെന്നാരോപിച്ച് ഭാര്യയെ മർദ്ദിച്ച ശേഷം ഭർത്താവ് ജീവനൊടുക്കി

ബെംഗളൂരു: കബാബിന് രുചിയില്ലെന്ന് ആരോപിച്ച്‌ ഭാര്യയെ കുത്തിപരിക്കേല്‍പ്പിച്ചയാളെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. ബെംഗളൂരുവിലെ ബന്നാര്‍ഘട്ട റോഡിലെ അരേകെരെയിലാണ് സംഭവം.

കുടക് സ്വദേശിയായ സുരേഷാണ് മരിച്ചത്. പരിക്കേറ്റ ഭാര്യ ശാലിനി ആശുപത്രിയില്‍ ചികിത്സയിൽ തുടരുകയാണ്.

ബൊമ്മനഹള്ളിയിലെ വ്യത്യസ്ത വസ്ത്രനിര്‍മാണ ശാലകളിലെ ജോലിക്കാരായിരുന്നു സുരേഷും ഭാര്യ ശാലിനിയും. ജോലി കഴിഞ്ഞ് വീട്ടില്‍ തിരിച്ചെത്തിയ സുരേഷ് ഭാര്യയോട് കബാബ് ഉണ്ടാക്കാന്‍ ആവശ്യപ്പെടുകയും ഉണ്ടാക്കി നല്‍കിപ്പോള്‍ നന്നായി വെന്തില്ലെന്ന് പരാതിപ്പെടുകയും അത് വഴക്കിലേക്ക് എത്തുകയും ആയിരുന്നു.

  കത്തുന്ന വെയിലിലും തല തണുക്കും; ട്രാഫിക് പൊലീസിനായി ഇതാ 'എസി ഹെൽമെറ്റ്'!

തുടര്‍ന്നുള്ള തര്‍ക്കത്തിൽ പ്രകോപിതനായ സുരേഷ് ഭാര്യയായ ശാലിനിയെ ഇരുമ്പ് ദണ്ഡ് കൊണ്ട് മര്‍ദിക്കുകയും കത്തികൊണ്ട് കുത്തി പരിക്കേല്‍പ്പിക്കുകയുമായിരുന്നു. ശാലിനിയുടെ കരച്ചില്‍ കേട്ട് ഓടിക്കൂടിയ അയല്‍ വാസികള്‍ അവരെ ആശുപത്രിയില്‍ പ്രവേശിച്ചു.

പോലീസ് നടത്തിയ തെരച്ചിലില്‍ സംഭവ സ്ഥലത്തു നിന്ന് ഓടി രക്ഷപ്പെട്ട സുരേഷിനെ മരക്കൊമ്പില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടന്നുവരികയാണെന്ന് പോലീസ് അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഇനി ദുബായിയും സിംഗപ്പൂരും വഴി പോകേണ്ട; കെംപെഗൗഡ വിമാനത്താവളം ലോകത്തിന്റെ കണക്റ്റിംഗ് ഹബ്ബാകുന്നു; വിശദാംശങ്ങൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഫുട്ബോൾ പ്രേമികൾക്ക് ലോട്ടറി; ലോകകപ്പ് ഫൈനൽ രാവുകളിൽ ബെംഗളൂരുവിൽ വമ്പൻ മാറ്റം; ഹോട്ടലുകളുടെ പ്രവർത്തന സമയം നീട്ടി
[masterslider id="10"]

Related posts