ഇന്ദിരാ കന്റീൻ നിർമിക്കാൻ സ്ഥലപരിമിതി നേരിടുന്ന 24 വാർഡുകളിലേക്കുള്ള മൊബൈൽ കന്റീനുകൾ 26നു പ്രവർത്തനം തുടങ്ങും

ബെംഗളൂരു : ഇന്ദിരാ കന്റീൻ നിർമിക്കാൻ സ്ഥലപരിമിതി നേരിടുന്ന 24 വാർഡുകളിലേക്കുള്ള മൊബൈൽ കന്റീനുകൾ 26നു പ്രവർത്തനം തുടങ്ങും. ശേഷിച്ച 17 വാർഡുകളിൽ നിർമിച്ച കന്റീനുകളും ഇതോടൊപ്പം ഉദ്ഘാടനം ചെയ്യും. ഓരോ വാർഡിലെയും തിരഞ്ഞെടുത്ത സ്ഥലങ്ങളിൽ ദിവസം മൂന്നു നേരമാണ് ഭക്ഷണവുമായി മൊബൈൽ ഇന്ദിരാ കന്റീൻ എത്തുക. മറ്റ് ഇന്ദിരാ കന്റീനുകളിൽ പ്രാതൽ, ഉച്ചഭക്ഷണം, അത്താഴം എന്നിവയുടെ അതേ സമയങ്ങളിലാണ് മൊബൈൽ കന്റീനുകളും പ്രവർത്തിക്കുക.

വിഭവങ്ങളിലും വിലയിലും മാറ്റമില്ല. അഞ്ചു രൂപയ്ക്കു പ്രാതലും 10 രൂപയ്ക്ക് ഉച്ചഭക്ഷണവും അത്താഴവും ലഭിക്കുന്ന 198 ഇന്ദിരാ കന്റീനുകൾ ബിബിഎംപിയുടെ 198 വാർഡുകളിലായി നിർമിക്കാനാണ് ബിബിഎംപി ലക്ഷ്യമിട്ടിരുന്നത്. ഇതിനകം 157 വാർഡുകളിൽ കന്റീൻ സ്ഥാപിക്കുകയും ചെയ്തു. എന്നാൽ മറ്റിടങ്ങളിൽ സ്ഥല ദൗർലഭ്യം കന്റീൻ നിർമാണത്തിനു തടസ്സമായി. പാർക്കുകൾ, മൈതാനങ്ങൾ എന്നിവിടങ്ങളിൽ കന്റീൻ നിർമിക്കാനുള്ള നീക്കങ്ങൾക്കു വലിയ എതിർപ്പും നേരിട്ടതോടെയാണ് മൊബൈൽ കന്റീനുകൾ ഇറക്കാൻ തീരുമാനിച്ചത്. കന്റീനുകളുടെ നിർമാണത്തിനായി നീക്കിവച്ച തുക ഉപയോഗിച്ചാണ് മൊബൈൽ കന്റീനുകൾക്കുള്ള മിനിലോറി വാങ്ങുക.

  ബെംഗളൂരുവിന്റെ ഐടി സാമ്രാജ്യം തകരുമോ? ആഗോള കമ്പനികൾ കൂട്ടത്തോടെ മറ്റൊരു നഗരത്തിലേക്ക്; മാറ്റത്തിന്റെ കാരണങ്ങൾ ഇതാ

ഇവയിൽ മൂന്നെണ്ണം ഈസ്റ്റ് സോണിലും ആറെണ്ണം വെസ്റ്റിലും പത്തെണ്ണം സൗത്തിലും ഉപയോഗിക്കും. മഹാദേവപുര (ഒന്ന്), രാജരാജേശ്വരി നഗർ (മൂന്ന്), ബൊമ്മനഹള്ളി (ഒന്ന്) എന്നിവിടങ്ങളിലും കന്റീൻ ഓടിയെത്തും. ‌ സിസി ക്യാമറകൾ, ജിപിഎസ് ട്രാക്കിങ്, വാട്ടർടാങ്ക്, മാലിന്യ ടാങ്ക്, മടക്കി വയ്ക്കാവുന്ന മേശകൾ, കസേരകൾ എന്നിവയെല്ലാം മൊബൈൽ കന്റീനിൽ ഉണ്ടാകും. ഭക്ഷണം വിളമ്പാൻ അഞ്ചു ജീവനക്കാരും. ബെംഗളൂരുവിലെ ഇപ്പോഴത്തെ കന്റീനുകൾ നടത്തുന്ന രണ്ടു കമ്പനികൾക്കായിരിക്കും മൊബൈൽ കന്റീനുകളുടെയും നടത്തിപ്പ് ചുമതല.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സിൽക്ക് ബോർഡിലെ ഗതാഗതക്കുരുക്കിന് വിട; റാഗിഗുഡ്ഡ റാംപ് തുറന്നു, ഇനി യാത്ര സുഗമം!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കുടിവെള്ളമില്ല, ശുചിമുറികളില്ല; ബെംഗളൂരുവിലെ വനിതാ ഗിഗ് തൊഴിലാളികൾ ദുരിതത്തിൽ
[masterslider id="10"]

Related posts

Click Here to Follow Us