ഗതാഗതനിയമങ്ങൾ ലംഘിക്കുന്ന ഓട്ടോറിക്ഷാ ഡ്രൈവർമാർക്കെതിരെ ട്രാഫിക് പൊലീസ് കർശന നടപടികൾ ആരംഭിച്ചു;യാത്രക്കാരോടു മോശമായി പെരുമാറുക, മീറ്റർ പ്രവര്‍ത്തിപ്പിക്കാതെ അമിത നിരക്ക് ഈടാക്കുക, പാർക്കിങ് നിരോധിത മേഖലകളിൽ നിർത്തിയിടുക തുടങ്ങി വ്യാപക പരാതി ലഭിച്ച സാഹചര്യത്തിലാണു വിവിധ സോണുകൾ കേന്ദ്രീകരിച്ചു പരിശോധന ആരംഭിച്ചത്.

ബെംഗളൂരു: ഗതാഗതനിയമങ്ങൾ ലംഘിക്കുന്ന ഓട്ടോറിക്ഷാ ഡ്രൈവർമാർക്കെതിരെ ട്രാഫിക് പൊലീസ് കർശന നടപടികൾ ആരംഭിച്ചു. യാത്രക്കാരോടു മോശമായി പെരുമാറുക, മീറ്റർ പ്രവര്‍ത്തിപ്പിക്കാതെ അമിത നിരക്ക് ഈടാക്കുക, പാർക്കിങ് നിരോധിത മേഖലകളിൽ നിർത്തിയിടുക തുടങ്ങി വ്യാപക പരാതി ലഭിച്ച സാഹചര്യത്തിലാണു വിവിധ സോണുകൾ കേന്ദ്രീകരിച്ചു പരിശോധന ആരംഭിച്ചത്. ഇന്ദിരാനഗർ, എംജി റോഡ്, ട്രിനിറ്റി സർക്കിൾ എന്നിവിടങ്ങൾ കേന്ദ്രീകരിച്ചായിരുന്നു ഇന്നലത്തെ പരിശോധന. ആദ്യദിന പരിശോധനയിൽ 26 കേസുകൾ റജിസ്റ്റർ ചെയ്തതായി സിറ്റി ട്രാഫിക് പൊലീസ് അഡീഷനൽ കമ്മിഷണർ എച്ച്.ഹിതേന്ദ്ര പറഞ്ഞു. മീറ്റർ പ്രവർത്തിപ്പിക്കാതെ സർവീസ് നടത്തുന്നതിനാണു കൂടുതൽ കേസുകൾ റജിസ്റ്റർ…

Read More

ഇന്ദിരാ കന്റീൻ നിർമിക്കാൻ സ്ഥലപരിമിതി നേരിടുന്ന 24 വാർഡുകളിലേക്കുള്ള മൊബൈൽ കന്റീനുകൾ 26നു പ്രവർത്തനം തുടങ്ങും

ബെംഗളൂരു : ഇന്ദിരാ കന്റീൻ നിർമിക്കാൻ സ്ഥലപരിമിതി നേരിടുന്ന 24 വാർഡുകളിലേക്കുള്ള മൊബൈൽ കന്റീനുകൾ 26നു പ്രവർത്തനം തുടങ്ങും. ശേഷിച്ച 17 വാർഡുകളിൽ നിർമിച്ച കന്റീനുകളും ഇതോടൊപ്പം ഉദ്ഘാടനം ചെയ്യും. ഓരോ വാർഡിലെയും തിരഞ്ഞെടുത്ത സ്ഥലങ്ങളിൽ ദിവസം മൂന്നു നേരമാണ് ഭക്ഷണവുമായി മൊബൈൽ ഇന്ദിരാ കന്റീൻ എത്തുക. മറ്റ് ഇന്ദിരാ കന്റീനുകളിൽ പ്രാതൽ, ഉച്ചഭക്ഷണം, അത്താഴം എന്നിവയുടെ അതേ സമയങ്ങളിലാണ് മൊബൈൽ കന്റീനുകളും പ്രവർത്തിക്കുക. വിഭവങ്ങളിലും വിലയിലും മാറ്റമില്ല. അഞ്ചു രൂപയ്ക്കു പ്രാതലും 10 രൂപയ്ക്ക് ഉച്ചഭക്ഷണവും അത്താഴവും ലഭിക്കുന്ന 198 ഇന്ദിരാ കന്റീനുകൾ…

Read More

ദാസേട്ടന്‍ ഇന്ന് നഗരത്തില്‍;റേവ സർവകലാശാലയുടെ ലൈഫ്ടൈം അച്ചീവ്മെന്റ് പുരസ്കാരം സമ്മാനിക്കും.

ബെംഗളൂരു : റേവ സർവകലാശാലയുടെ ലൈഫ്ടൈം അച്ചീവ്മെന്റ് പുരസ്കാരം ഗാനഗന്ധർവൻ കെ.ജെ.യേശുദാസിന് ഇന്നു സമ്മാനിക്കും. സ്ഥാപക ദിനാഘോഷത്തോടനുബന്ധിച്ച് രുക്‌മിണി നോളജ് പാർക്കിലെ സർവകലാശാല ഓപ്പൺ എയർ ഓഡ‍ിറ്റോറിയത്തിൽ വൈകിട്ട് 5.30നാണു ചടങ്ങ്. പ്രമുഖ നടൻ രമേഷ് അരവിന്ദിന് റേവ അവാർഡ് ഓഫ് എക്സലൻസും സമ്മാനിക്കുമെന്നു സർവകലാശാല ഡയറക്ടർ ഡോ. എം.ധനഞ്ജയ, വൈസ് ചാൻസലർ ഡോ. എസ്.വൈ.കുൽക്കർണി എന്നിവർ അറിയിച്ചു.

Read More

വീണ്ടും പക്ഷിപ്പനി ഭീതിയില്‍ ബെംഗളൂരു-മൈസൂരു മേഖല;ഭയപ്പെടെണ്ടതില്ലെന്ന് കൃഷി മന്ത്രാലയം;കോഴിയിറച്ചി മുട്ട വില്പന 25% കുറഞ്ഞു

ബെംഗളൂരു : ബെംഗളൂരുവിലും മൈസൂരുവിലും പക്ഷിപ്പനി ഭീതി പടർന്നു പിടിക്കുന്നു. രോഗബാധ സംബന്ധിച്ച കേന്ദ്രസർക്കാർ സ്ഥിരീകരണം ഇന്നലെ പുറത്തുവന്നതോടെ ആശങ്കയിലാണു ജനം. ശക്തമായ സുരക്ഷാ സന്നാഹങ്ങളാണ് മൈസൂരു മൃഗശാല ഒരുക്കി വരുന്നത്. വിവിധയിടങ്ങളിൽ പക്ഷിപ്പനി പടരുന്ന സാഹചര്യത്തിൽ, സംസ്ഥാന സർക്കാരിനു വേണ്ട മാർഗനിർദേശങ്ങളും സഹായവും നൽകുന്നതിന് രണ്ട് വിദഗ്ധർ ഉൾപ്പെട്ട സംഘത്തെയും കേന്ദ്രം നിയോഗിച്ചു കഴിഞ്ഞു.ദാസറഹള്ളിയിലാണ് പക്ഷിപ്പനി ബാധിച്ച ഇറച്ചിക്കോഴികളെ ആദ്യം തിരിച്ചറിഞ്ഞത്. തുടർന്ന് തനിസന്ദ്ര, ആർകെ ഹെഗ്ഡെ നഗർ, യെലഹങ്ക തുടങ്ങി നോർത്ത് ബെംഗളൂരുവിലെ വിവിധയിടങ്ങളിലായി ആയിരക്കണക്കിനു കോഴികളെ കൊന്നൊടുക്കി. പക്ഷിപ്പനി പടരുന്നതു…

Read More

കെഎൻഎസ്എസ് എംഎസ് നഗർ കരയോഗം കുടുംബസംഗമം 26ന്

ബെംഗളൂരു ∙ കെഎൻഎസ്എസ് എംഎസ് നഗർ കരയോഗം കുടുംബസംഗമം 26നു ലിംഗരാജപുര കാച്ചറകനഹള്ളി സായ് കലാമന്ദിരത്തിൽ നടക്കും. ബെംഗളൂരു നഗരവികസന മന്ത്രി കെ.ജെ. ജോർജ് ഉദ്ഘാടനം ചെയ്യുന്ന ചടങ്ങിൽ നർത്തകി ഗോപികാ വർമ മുഖ്യാതിഥിയായിരിക്കും. കലാമൽസരങ്ങൾ ഏഴിനു രാവിലെ പത്തിനു കമ്മനഹള്ളി ആർഎസ് എംഎംഇടി സ്കൂളിൽ നടക്കുമെന്നു കൺവീനർ ദിലീപ്കുമാർ അറിയിച്ചു. ഫോൺ: 9880008440

Read More

റിപ്പബ്ലിക് ദിന അവധി:കര്‍ണാടക ആര്‍.ടി.സി 11 സ്പെഷ്യല്‍ സര്‍വിസുകള്‍ പ്രഖ്യാപിച്ചു;ഇവയിലെ ടിക്കറ്റുകൾ തീരുന്നതനുസരിച്ചു വരുംദിവസങ്ങളിൽ കൂടുതൽ സ്പെഷലുകൾ പ്രഖ്യാപിക്കും.

ബെംഗളൂരു : റിപ്പബ്ലിക് ദിന അവധിക്കു തിരക്കേറിയതോടെ കർണാടക ആർടിസി കേരളത്തിലേക്കു 11 സ്പെഷൽ സർവീസുകൾ പ്രഖ്യാപിച്ചു. 25നു ബെംഗളൂരുവിൽനിന്നു കോട്ടയം (2), എറണാകുളം (2), മൂന്നാർ (1), തൃശൂർ (2), പാലക്കാട് (2), കോഴിക്കോട് (2) എന്നിവിടങ്ങളിലേക്കുള്ള സ്പെഷലുകളിലെ ബുക്കിങ് ആണ് തുടങ്ങിയത്. ഇവയിലെ ടിക്കറ്റുകൾ തീരുന്നതനുസരിച്ചു വരുംദിവസങ്ങളിൽ കൂടുതൽ സ്പെഷലുകൾ പ്രഖ്യാപിക്കും. കണ്ണൂർ, കാസർകോട് ഭാഗങ്ങളിലേക്കും കർണാടക സ്പെഷലുകൾ ഉണ്ടാകും. ക്രിസ്മസ് അവധിക്കു സ്പെഷൽ ബസുകളിൽ 2000 രൂപ വരെ ടിക്കറ്റ് ചാർജ് ഈടാക്കിയ കർണാടക ആർടിസി ഇത്തവണ 400 രൂപയോളം…

Read More

ബാനസവാടിയിലേക്കു മാറ്റിയ രണ്ട് എറണാകുളം പ്രതിവാര ട്രെയിനുകൾക്കു 45 ദിവസത്തിനകം ബയ്യപ്പനഹള്ളിയിൽ സ്റ്റോപ്പ് അനുവദിക്കാമെന്നു റെയിൽവേ

ബെംഗളൂരു : ബാനസവാടിയിലേക്കു മാറ്റിയ രണ്ട് എറണാകുളം പ്രതിവാര ട്രെയിനുകൾക്കു 45 ദിവസത്തിനകം ബയ്യപ്പനഹള്ളിയിൽ സ്റ്റോപ്പ് അനുവദിക്കാമെന്നു റെയിൽവേയുടെ ഉറപ്പ്. കർണാടക കേരള ട്രാവലേഴ്സ് ഫോറം(കെകെടിഎഫ്) പ്രതിനിധികളുമായി നടത്തിയ ചർച്ചയിൽ ദക്ഷിണ പശ്ചിമ റെയിൽവേ സീനിയർ ഡിവിഷനൽ ഓപ്പറേഷനൽ മാനേജർ കെ.വി.ഗോപിനാഥ്, ഡിവിഷനൽ റെയിൽവേ മാനേജർ ആർ.എസ്.സക്സേന എന്നിവരാണ് ബെംഗളൂരു മലയാളികളുടെ യാത്രാ പ്രശ്നങ്ങളോട് അനുഭാവപൂർണമായി പ്രതികരിച്ചത്. എറണാകുളത്തു നിന്നുള്ള രണ്ട് പ്രതിവാര ട്രെയിനുകളാണ്(22607–08, 12683–84) കഴിഞ്ഞ ദിവസം മുതൽ ബാനസവാടി സ്റ്റേഷനിലേക്കു മാറ്റിയത്. ബാനസവാടിയിലേക്കു ട്രെയിൻ മാറ്റിയതിനെ തുടർന്നുള്ള ദുരിതങ്ങൾ ഇന്നലെ ദക്ഷിണ…

Read More
Click Here to Follow Us