ബെംഗളൂരു: രോഗിയുമായി അതിവേഗം പാഞ്ഞുവന്ന ആംബുലൻസിന് മുന്നിൽ സൈറൺ മുഴക്കിയിട്ടും വഴിമാറി നൽകാതെ യുവാക്കളുടെ ബൈക്ക് അഭ്യാസപ്രകടനം. സിലിക്കൺ സിറ്റിയിലെ മനുഷ്യത്വരഹിതമായ ഈ വീലിംഗ് സംഭവം കടുത്ത പൊതുജനരോഷത്തിന് കാരണമായിരിക്കുകയാണ്. സംഭവത്തിന്റെ ദൃശ്യങ്ങൾ ‘@Karnataka Portfolio’ എന്ന എക്സ് (ട്വിറ്റർ) അക്കൗണ്ടിലൂടെ പുറത്തുവന്നതോടെയാണ് സംഭവം വിവാദമായത്. കഴിഞ്ഞ ജൂലൈ 4 ന് പുലർച്ചെ 2:30 ഓടെ ബെംഗളൂരുവിലെ ഗൊരഗുണ്ടേപാളയയ്ക്കും യശ്വന്ത്പൂരിനും ഇടയിലുള്ള ഹൈവേയിലാണ് നാടിനെ നടുക്കിയ ഈ സംഭവം നടന്നത്. അടിയന്തര ചികിത്സയ്ക്കായി രോഗിയുമായി അതിവേഗത്തിൽ വരികയായിരുന്നു ആംബുലൻസ്. എന്നാൽ ഈ സമയം റോഡിലുണ്ടായിരുന്ന…
Read MoreDay: 7 July 2026
ബെംഗളൂരു ഇന്ദിരാനഗറിലെ പാർക്കിൽ മരം വീണു; യുവാവിനും യുവതിക്കും ഗുരുതര പരിക്ക്
ബെംഗളൂരു: ഇന്ദിരാനഗറിലെ പാർക്കിൽ ഇരിക്കുകയായിരുന്ന രണ്ട് സുഹൃത്തുക്കളുടെ മേൽ മരം ഒടിഞ്ഞുവീണ് ഗുരുതര പരിക്ക്. ഇന്ദിരാനഗർ ബി.എം കാവൽ പാർക്കിൽ ജൂൺ 29-നാണ് സംഭവം നടന്നത്. പാർക്കിലെ ബെഞ്ചിൽ ഇരിക്കുകയായിരുന്ന 24 വയസ്സുകാരായ യുവാവിനും യുവതിക്കുമാണ് പരിക്കേറ്റത്. ഇരുവരെയും ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വൈറ്റ്ഫീൽഡ് സ്വദേശിയും ഫിറ്റ്നസ് ട്രെയിനറുമായ റോഷൻ വി. പീറ്ററിന് തലയ്ക്ക് ഗുരുതരമായി പരിക്കേൽക്കുകയും കൈകൾ, തോൾ, വാരിയെല്ലുകൾ എന്നിവയ്ക്ക് ഒടിവ് സംഭവിക്കുകയും ചെയ്തിട്ടുണ്ട്. വൈകുന്നേരം ഏഴ് മണിയോടെയാണ് അപകടം നടന്നത്. മരം വീണതിന്റെ ആഘാതത്തിലും തലയിൽ നിന്നുള്ള കടുത്ത രക്തസ്രാവം…
Read Moreഹെഡ്‌ലൈറ്റില്ല, വെളിച്ചം മൊബൈൽ ടോർച്ച്! കെ.കെ.ആർ.ടി.സി ബസ് ഓടിച്ച ഡ്രൈവർക്കും ജീവനക്കാർക്കും സസ്പെൻഷൻ
ബെംഗളൂരു: ഹെഡ്‌ലൈറ്റ് തകരാറിലായ ബസ് മൊബൈൽ ഫോൺ ടോർച്ച് വെളിച്ചത്തിൽ ഓടിച്ച സംഭവത്തിൽ കല്യാണ കർണാടക റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ (കെ.കെ.ആർ.ടി.സി) നടപടി സ്വീകരിച്ചു. സംഭവത്തിൽ കലബുറഗി ഡിവിഷൻ-1 ഡിവിഷണൽ കൺട്രോളർ ബസ് ഡ്രൈവർ ഉൾപ്പെടെ മൂന്ന് ജീവനക്കാരെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തു. ചിഞ്ചോളി ഡിപ്പോയിലെ ടെക്നിക്കൽ സ്റ്റാഫ് ശിവാനന്ദ്, ടെക്നിക്കൽ സൂപ്പർവൈസർ ബസവരാജ്, ബസ് ഡ്രൈവർ ആകാശ് എന്നിവർക്കെതിരെയാണ് നടപടി. ജൂലൈ 4-ാം തീയതി രാത്രിയാണ് സംഭവം നടന്നത്. കലബുറഗിയിൽ നിന്നും 90 കിലോമീറ്റർ അകലെയുള്ള ചിഞ്ചോളിയിലേക്കുള്ള അവസാന സർവീസ് ബസ്സിലാണ്…
Read Moreഐ.എസ്.ആർ.ഒ ആസ്ഥാനത്തിന് വീണ്ടും ബോംബ് ഭീഷണി; ജീവനക്കാരെ ഒഴിപ്പിച്ചു
ബെംഗളൂരു: ബെംഗളൂരുവിലെ ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടനയുടെ (ഐ.എസ്.ആർ.ഒ) ആസ്ഥാനത്തിന് നേരെ വീണ്ടും ബോംബ് ഭീഷണി. തിങ്കളാഴ്ചയാണ് ഔദ്യോഗിക ഇമെയിൽ വിലാസത്തിലേക്ക് ബോംബ് വെച്ചിട്ടുണ്ടെന്ന സന്ദേശം ലഭിച്ചത്. ഏതാനും ദിവസങ്ങൾക്ക് മുൻപ് ലഭിച്ച വ്യാജ ഭീഷണിക്ക് പിന്നാലെയാണ് രണ്ടാമതും സന്ദേശം എത്തിയത്. ഇതേത്തുടർന്ന് സുരക്ഷാ ഉദ്യോഗസ്ഥരും പോലീസും ചേർന്ന് കെട്ടിടത്തിൽ വ്യാപക തിരച്ചിൽ നടത്തിയെങ്കിലും സംശയാസ്പദമായ ഒന്നും കണ്ടെത്താനായില്ല. സന്ദേശം വ്യാജമാണെന്ന് പോലീസ് സ്ഥിരീകരിച്ചു. ന്യൂ ബി.ഇ.എൽ റോഡിലുള്ള ഐ.എസ്.ആർ.ഒ ആസ്ഥാനത്തേക്ക് ഭീഷണി സന്ദേശം ലഭിച്ചയുടൻ പോലീസും ഡോഗ് സ്ക്വാഡും ബോംബ് ഡിറ്റക്ഷൻ ആൻഡ്…
Read Moreവയനാട് തുരങ്കപാത നിര്‍മ്മാണ മേഖലയില്‍ കൂറ്റന്‍ മണ്ണിടിച്ചില്‍; നിരവധിപേര്‍ മണ്ണിനടിയില്‍
കല്‍പ്പറ്റ: വയനാട് തുരങ്കപാത നിര്‍മ്മാണ മേഖലയില്‍ കൂറ്റന്‍ മണ്ണിടിച്ചില്‍. കള്ളാടിയില്‍ മീനാക്ഷി പാലത്തിന് സമീപമാണ് മണ്ണിടിച്ചില്‍ ഉണ്ടായത്. അപകടത്തില്‍ പള്ളിയും ഒരുവീടും പൂര്‍ണമായി തകര്‍ന്നു. നിര്‍മാണ മേഖലയില്‍ തൊഴിലാളികളെ ജോലിക്കെത്തിച്ച ബസ് മണ്ണിടിച്ചിലില്‍ ഒലിച്ചുപോയി. സമീപത്തെ ബസ് സ്‌റ്റോപ്പും പാലവും പൂര്‍ണമായി മണ്ണിനടിയില്‍ ആയി. തുരങ്കപാത നിര്‍മാണത്തിന് അശാസ്ത്രീയമായി കൂട്ടിയിട്ടിരുന്ന മണ്ണ് ഒലിച്ചിറങ്ങിയത് അപകടത്തിന്റെ വ്യാപ്തി കൂട്ടിയതായി മന്ത്രി ടി സിദ്ദിഖ് പറഞ്ഞു. തുരങ്കപാത നിര്‍മാണ കമ്പനിക്ക് വീഴ്ചയുണ്ടായെന്നും അപകട മുന്നറിയിപ്പ് കൊങ്കണ്‍ കമ്പനി അവഗണിച്ചെന്നും മന്ത്രി പറഞ്ഞു. അതേസമയം, പ്രകൃതി ദുരന്തമാണ് സംഭവിച്ചതെന്നും…
Read Moreമലയാളി മെഡിക്കൽ വിദ്യാർഥിനിയെ ലാപ്ടോപ് കൊണ്ട് തലക്കാടിച്ച് കൊല്ലപ്പെടടുത്തി; സഹപാഠി അറസ്റ്റിൽ
മലയാളി മെഡിക്കൽ വിദ്യാർഥിനി ഉസ്ബക്കിസ്‌ഥാനിൽ കൊല്ലപ്പെട്ടു. ആലപ്പുഴ ഹരിപ്പാട് സ്വദേശിനി സാവര്യ (22) ആണ് മരിച്ചത്. സഹപാഠി ലാപ്ടോപ്പ് ഉപയോഗിച്ച് തലയ്‌ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തിൽ സാവരിയയുടെ സഹപാഠിയും മലപ്പുറം പെരിന്തൽമണ്ണ സ്വദേശിയുമായ സാദുരിൽ അനാം (23) അറസ്‌റ്റിലായി. ഉസ്ബക്കിസ്‌ഥാനിലെ ബുഖാറ സ്‌റ്റേറ്റ് മെഡിക്കൽ യൂണിവേഴ്‌സിറ്റിയിലെ വിദ്യാർഥികളാണ് ഇരുവരും. മൂന്നുദിവസം മുമ്പാണ് ദാരുണമായ സംഭവം നടന്നത്. സാവര്യയും അനാമും തമ്മിൽ സംസാരിച്ചു നിൽക്കുന്നതിനിടെ പെട്ടെന്നുണ്ടായ പ്രകോപനത്തെ തുടർന്ന് പ്രതി ലാപ്ടോപ്പ് കൊണ്ട് സാവര്യയയുടെ തലയ്‌ക്ക് അടിക്കുകയായിരുന്നു എന്നാണ് ബന്ധുക്കൾക്ക് ലഭിച്ച പ്രാഥമിക വിവരം. കൊലപാതകത്തിന്റെ കാരണം…
Read Moreറൈഡ് ട്രാജഡി: റാപ്പിഡോ മറിഞ്ഞ് മലയാളി യുവതിയുടെ മേൽ ട്രാക്ടർ കയറിയ സംഭവം; കൂടുതൽ വെളിപ്പെടുത്തലുകൾ പുറത്ത് കമ്പനിക്കെതിരെ കുടുംബം
ബെംഗളൂരു: ഐടി നഗരത്തിൽ റാപ്പിഡോ ബൈക്ക് ടാക്സി യാത്രക്കിടെയുണ്ടായ ദാരുണമായ അപകടത്തിൽ മലയാളി യുവതിക്ക് ഗുരുതര പരിക്ക്. കോഴിക്കോട് സ്വദേശിനിയും ബെംഗളൂരു ബൈരസന്ദ്രയിൽ താമസക്കാരിയുമായ ഇന്റീരിയർ ഡിസൈനർ സനി കൃഷ്ണ (32) യ്ക്കാണ് ജീവിതം തന്നെ മാറ്റിമറിച്ച ഈ ദുരന്തം നേരിടേണ്ടി വന്നത്. അപകടം നടന്ന് രണ്ടാഴ്ച പിന്നിട്ടിട്ടും റൈഡ് അഗ്രിഗേറ്റർ കമ്പനിയായ റാപ്പിഡോയുടെ ഭാഗത്തുനിന്ന് യാതൊരുവിധ സാമ്പത്തിക സഹായമോ പിന്തുണയോ ലഭിച്ചിട്ടില്ലെന്ന് യുവതിയുടെ കുടുംബം ആരോപിക്കുന്നു. കഴിഞ്ഞ ജൂൺ 17-ന് രാവിലെ ഒൻപതിനും പത്തിനും ഇടയിലാണ് സംഭവം നടന്നത്. ബൈരസന്ദ്രയിലെ താമസസ്ഥലത്തുനിന്നും ഡോംലൂരിലുള്ള…
Read Moreഓട്ടോ ഡ്രൈവറുടെ കൈകളിൽ കോടികളുടെ ലംബോർഗിനി നൽകി വ്യവസായി; നെറ്റിസൺമാരുടെ മനസ്സ് കവർന്ന ബെംഗളൂരു കാഴ്ച
ബെംഗളൂരു: തിരക്കേറിയ റോഡിൽ ഒരു സാധാരണ സംഭാഷണം അപൂർവ്വമായൊരു അത്ഭുത നിമിഷമായി മാറിയതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു. പ്രമുഖ വ്യവസായിയായ യുവാവ് തന്റെ കോടികൾ വിലമതിക്കുന്ന ലംബോർഗിനി സൂപ്പർകാറിന്റെ താക്കോൽ ഒരു സാധാരണ ഓട്ടോ ഡ്രൈവർക്ക് ഓടിക്കാൻ നൽകിയതാണ് ദശലക്ഷക്കണക്കിന് ആളുകളുടെ മനസ്സ് കവരുന്നത്. തികച്ചും അപരിചിതനായ ഒരാളെ വിശ്വസിച്ച് തന്റെ ആഡംബര കാർ കൈമാറിയ ബിസിനസുകാരന്റെ വലിയ മനസ്സിനെ നെറ്റിസൺമാർ ഒന്നടങ്കം അഭിനന്ദിക്കുകയാണ്. ബെംഗളൂരുവിലെ റോഡിലൂടെ വ്യവസായി ലംബോർഗിനിയിൽ സഞ്ചരിക്കവെയാണ് അതുവഴി വന്ന ഓട്ടോ ഡ്രൈവർ ഇദ്ദേഹത്തെ തിരിച്ചറിയുന്നത്. സോഷ്യൽ മീഡിയയിലൂടെ…
Read Moreഈ ഭാഗങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി
ബെംഗളൂരു: മൺസൂൺ വൈകിയാണെങ്കിലും ശക്തമായതോടെ കർണാടകയുടെ വിവിധ ഭാഗങ്ങളിൽ കനത്ത മഴ തുടരുന്നു. വരും ദിവസങ്ങളിലും മഴ ശക്തമാകുമെന്ന പ്രവചനങ്ങളുടെ പശ്ചാത്തലത്തിൽ മുൻകരുതൽ നടപടിയായി ഉത്തര കന്നഡ, ചിക്കമഗളൂരു, ബെലഗാവി, ശിവമോഗ, ഹാസൻ ഉൾപ്പെടെയുള്ള വിവിധ ജില്ലകളിലെ സ്കൂളുകൾക്കും കോളേജുകൾക്കും ഇന്ന് (ജൂലൈ 07, ചൊവ്വാഴ്ച) ബന്ധപ്പെട്ട ജില്ലാ ഭരണകൂടങ്ങൾ അവധി പ്രഖ്യാപിച്ചു. കനത്ത മഴയെത്തുടർന്ന് പലയിടങ്ങളിലും ജനജീവിതം ദുരിതത്തിലായ സാഹചര്യത്തിലാണ് വിദ്യാർത്ഥികളുടെ സുരക്ഷ മുൻനിർത്തിയുള്ള നടപടി. ഉത്തര കന്നഡ ജില്ലയിൽ കാലവർഷം കനത്ത നാശം വിതയ്ക്കുന്ന സാഹചര്യത്തിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മുൻകരുതൽ…
Read Moreഈ ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി
ബെംഗളൂരു: മൺസൂൺ വൈകിയാണെങ്കിലും ശക്തമായതോടെ കർണാടകയുടെ വിവിധ ഭാഗങ്ങളിൽ കനത്ത മഴ തുടരുന്നു. വരും ദിവസങ്ങളിലും മഴ ശക്തമാകുമെന്ന പ്രവചനങ്ങളുടെ പശ്ചാത്തലത്തിൽ മുൻകരുതൽ നടപടിയായി ഉത്തര കന്നഡ, ചിക്കമഗളൂരു, ബെലഗാവി, ശിവമോഗ, ഹാസൻ ഉൾപ്പെടെയുള്ള വിവിധ ജില്ലകളിലെ സ്കൂളുകൾക്കും കോളേജുകൾക്കും ഇന്ന് (ജൂലൈ 07, ചൊവ്വാഴ്ച) ബന്ധപ്പെട്ട ജില്ലാ ഭരണകൂടങ്ങൾ അവധി പ്രഖ്യാപിച്ചു. കനത്ത മഴയെത്തുടർന്ന് പലയിടങ്ങളിലും ജനജീവിതം ദുരിതത്തിലായ സാഹചര്യത്തിലാണ് വിദ്യാർത്ഥികളുടെ സുരക്ഷ മുൻനിർത്തിയുള്ള നടപടി. ഉത്തര കന്നഡ ജില്ലയിൽ കാലവർഷം കനത്ത നാശം വിതയ്ക്കുന്ന സാഹചര്യത്തിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മുൻകരുതൽ…
Read More