കോഴിക്കോട്: മുസ്‌ലിം ലീഗ് നേതാവ് എം കെ മുനീറിന്റെ വീട് ജപ്തി ചെയ്യില്ലെന്ന് കാലിക്കറ്റ് ടൗണ്‍ സര്‍വീസ് സഹകരണ ബാങ്ക്. മാര്‍ച്ച് 31-നകം ബാങ്ക് വായ്പ കുടിശ്ശിക മുഴുവന്‍ അടച്ചുതീര്‍ക്കുമെന്ന് മുനീറിന്റെ കുടുംബം ഉറപ്പുനല്‍കിയതായി ബാങ്ക് അധികൃതര്‍ അറിയിച്ചു. മാര്‍ച്ച് 31-നകം കുടിശ്ശിക അടച്ചില്ലെങ്കില്‍ വീട് ജപ്തി ചെയ്യുമെന്ന് കാണിച്ച് സഹകരണ ബാങ്ക് നോട്ടീസയച്ചിരുന്നു. കോഴിക്കോട് നടക്കാവിലുളള ക്രസന്റ് ഹൗസിനാണ് ജപ്തി സംബന്ധിച്ച നോട്ടീസ് ലഭിച്ചത്. വീട് നവീകരണത്തിനായി ടൗണ്‍ സര്‍വീസ് സഹകരണ ബാങ്കില്‍ നിന്ന് മുനീര്‍ 35 ലക്ഷം രൂപയുടെ വായ്പ്പ എടുത്തിരുന്നു.…
Read MoreMonth: March 2026
രാജ്യത്തെ ആദ്യ ദയവധം; ഹരീഷ് റാണ വിടവാങ്ങി
ന്യൂഡൽഹി: പതിമൂന്ന് വർഷമായി കോമയിൽ കഴിയുന്ന ഉത്തർപ്രദേശ് സ്വദേശി ഹരീഷ് റാണയുടെ ദയാവധം നടപ്പാക്കി. ഇന്ത്യയിലെ ആദ്യ ദയാവധമാണിത്. അബോധാവസ്ഥ(കോമ)യിൽ കഴിയുന്ന 31കാരനായ യുപി ഗാസിയബാദ് സ്വദേശി ഹരീഷ് റാണയുടെ ദയാവധം നടത്തൻ സുപ്രീം കോടതി അനുമതി നൽകിയിരുന്നു. 2013 മുതൽ കോമയിൽ കഴിയുന്ന ഹരീഷ് ചികിത്സയോട് പ്രതികരിക്കുന്നില്ലെന്ന മെഡിക്കൽ ബോർഡ് റിപ്പോർട്ട് അംഗീകരിച്ച കോടതി, ജീവൻ നിലനിർത്തുന്ന ഉപകരണം ഘട്ടംഘട്ടമായി പിൻവലിച്ച് ദയാവധം നടപ്പാക്കാൻ നിർദേശിക്കുകയായിരുന്നു. ബിടെക് വിദ്യാർഥിയായിരുന്ന ഹരീഷ് റാണ 2013 ആഗസ്‌തിലാണ് കെട്ടിടത്തിൽനിന്ന് വീണ് അബോധാവസ്ഥയിലായത്. അന്നുമുതൽ ട്യൂബ് വഴി…
Read Moreഅമ്മയ്ക്കൊപ്പം ഉറങ്ങിക്കിടന്ന 36 ദിവസം പ്രായമുള്ള ആണ്‍കുഞ്ഞിനെ മരിച്ച നിലയില്‍ കണ്ടെത്തി
നിലമ്പൂർ: മലപ്പുറത്ത് നവജാത ശിശുവിനെ മരിച്ച നിലയില്‍ കണ്ടെത്തി. നിലമ്പൂർ ചുങ്കത്തറ കുന്നത്താണ് സംഭവം. അമ്മയ്ക്കൊപ്പം ഉറങ്ങിക്കിടന്ന നവജാത ശിശുവിനെ ഇന്ന് രാവിലെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. നിലമ്പൂർ ചുങ്കത്തറ കുന്നത്ത് പട്ടികവര്‍ഗ നഗറിലെ ശിവന്‍-അംബുജം ദമ്പതികളുടെ 36 ദിവസം പ്രായമുള്ള ആണ്‍കുട്ടിയെയാണ് മരിച്ചത്. കഴിഞ്ഞ മാസം 16നാണ് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ അംബുജം കുഞ്ഞിനെ പ്രസവിച്ചത്. ഞായറാഴ്ച രാത്രി കുട്ടിയുടെ മൂക്കില്‍ നിന്നും രക്തസ്രാവമുണ്ടായതിനെത്തുടര്‍ന്ന് ചുങ്കത്തറയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ആരോഗ്യനിലയിൽ മാറ്റമില്ലാഞ്ഞതോടെ തുടര്‍ന്ന് നിലമ്പൂര്‍ ജില്ല ആശുപത്രിയിലേക്കും മഞ്ചേരി മെഡിക്കല്‍…
Read Moreവീട്ടിൽ പോയി ചോദിക്കാൻ പറഞ്ഞവരെ ജനം ഇത്തവണ വീട്ടിലിരുത്തും; ഷാഫി പറമ്പിൽ
വീട്ടിൽ പോയി ചോദിക്കാൻ പറഞ്ഞവരെ ജനം വീട്ടിലിരുത്തുന്ന തിരഞ്ഞെടുപ്പായി മാറുമെന്ന് ഷാഫി പറമ്പിൽ എം പി. BJPയെ പാലക്കാട് തോൽപ്പിക്കുന്നത് UDF. ഞങ്ങളുടെ ഡീൽ ജനങ്ങളുമായി. രമേശ് ചെന്നിത്തലയെ മുഖ്യമന്ത്രിയായി നിർദേശിക്കുമെന്ന കെ സുധാകരൻ്റെ പരാമർശം, തീരുമാനം എടുക്കുന്നത് ഹൈക്കമാൻഡെന്നും ഷാഫി പറഞ്ഞു. ഒരു കോൺഗ്രസുകാരനായ മുഖ്യമന്ത്രി ആണ് കേരളത്തിൽ ഉണ്ടാവുക. കെ സുധാകരനെ പോലുള്ള വലിയ നേതാവിനെ എനിക്ക് ഉപദേശിക്കാൻ കഴിയുമോ. മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ട വിഷയത്തിൽ തീരുമാനം പാർട്ടിയുടെത് തന്നെയായിരിക്കും. വീട്ടിൽ പോയി ചോദ്യം ചോദിക്കാൻ പറഞ്ഞവരെ ജനം ഇത്തവണ വീട്ടിലിരുത്തും. പാലക്കാട്ടെ…
Read Moreമയക്കുമരുന്നുമായി യുവതി പിടിയില്‍
തൃശൂര്‍: ജിംനേഷ്യത്തിന്റെയും ബ്യൂട്ടി സലൂണിന്റെയും മറവില്‍ ലഹരിവില്‍പ്പന നടത്തിയ യുവതി പിടിയില്‍. തൃപ്രയാറിലെ ജിംനേഷ്യത്തില്‍ ജോലി ചെയ്ത് വരുന്ന പെരിങ്ങോട്ടുകര താന്ന്യം സ്വദേശി ചിറയത്ത് വീട്ടില്‍ ശ്രീലക്ഷ്മി (30) ആണ് അറസ്റ്റിലായത്. വന്‍തോതില്‍ ലഹരിമരുന്ന് വില്‍പന നടത്തിയിരുന്ന യുവതിയെ തൃശ്ശൂര്‍ റൂറല്‍ പൊലീസാണ് അറസ്റ്റ് ചെയ്തത്. ഇവരില്‍ നിന്ന് 2.270 കിലോഗ്രാം ഹാഷിഷ് ഓയില്‍ പിടിച്ചെടുത്തു. കൂടാതെ മയക്ക് മരുന്ന് വില്‍പ്പന നടത്തി അനധികൃതമായി സമ്പാദിച്ച 90500/ രൂപയും, ഹാഷിഷ് ഓയില്‍ ചില്ലറ വില്‍പ്പന നടത്താനായി ഉപയോഗിക്കുന്ന് 50 ഒഴിഞ്ഞ ചെറിയ പ്ലാസ്റ്റിക് ബോട്ടിലുകളും…
Read Moreഅഘോരികളെ കൊണ്ടുവന്നതല്ല, ഡീസലടിക്കാൻ പൈസ ചോദിച്ചപ്പോൾ 100 രൂപ കൊടുത്തു: രാജീവ് ചന്ദ്രശേഖർ
തിരുവനന്തപുരം: തിരുവനന്തപുരത്തെത്തിയ അഘോരികളെ താൻ കൊണ്ടുവന്നതല്ല എന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. പ്രചാരണത്തിന്റെ ഭാഗമായി വഴിയിൽ വച്ച് കണ്ടതാണെന്നും ഡീസലടിക്കാൻ പൈസ ചോദിച്ചപ്പോൾ 100 രൂപ നൽകിയെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു. കഴിഞ്ഞ ദിവസമാണ് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞുവിട്ടതെന്ന അവകാശവാദവുമായി കുറച്ച് അഘോരികൾ തിരുവനന്തപുരത്തെത്തിയത്. രാജീവിനെ കണ്ട് അനുഗ്രഹം നൽകിയാണ് അഘോരികൾ തിരിച്ചുപോയത്. തിരഞ്ഞെടുപ്പ് കമ്മീഷന്റെ കത്തിൽ ബിജെപി സീൽ വന്ന സംഭവത്തിലും രാജീവ് ചന്ദ്രശേഖർ പ്രതികരിച്ചു. അങ്ങനെയൊരു സീൽ വന്നതിനെക്കുറിച്ച് തന്റെ ശ്രദ്ധയിൽപ്പെട്ടിട്ടില്ല. അങ്ങനെ വന്നിട്ടുണ്ടെങ്കിൽ അത്…
Read Moreമദ്യപിച്ച് ബെംഗളൂരു റോഡിൽ അഭ്യാസപ്രകടനം: യുവാക്കളെ പൊക്കി പോലീസ്
ബെംഗളൂരു: നഗരത്തിലെ ബി.ടി.എം (BTM) ലേഔട്ടിൽ ട്രാഫിക് നിയമങ്ങൾ കാറ്റിൽപ്പറത്തി മദ്യപിച്ചുകൊണ്ട് ബൈക്കിൽ അഭ്യാസപ്രകടനം നടത്തിയ യുവാക്കൾക്കെതിരെ ബംഗളൂരു പോലീസ് ക്രിമിനൽ കേസ് എടുത്തു. സോഷ്യൽ മീഡിയയിൽ ദൃശ്യങ്ങൾ വൈറലായതിന് പിന്നാലെ മൈക്കോ ലേഔട്ട് ട്രാഫിക് പോലീസാണ് നടപടി സ്വീകരിച്ചത്. ‘കൊലപാതകത്തിനുള്ള ലൈസൻസോ?’; സോഷ്യൽ മീഡിയയിൽ പ്രതിഷേധം ഹെൽമറ്റ് ധരിക്കാതെ ഒരു ബൈക്കിൽ മൂന്ന് പേർ യാത്ര ചെയ്യുന്നതിനിടയിൽ, പിന്നിലിരുന്ന യുവാവ് പരസ്യമായി മദ്യപിക്കുകയും ജനങ്ങളെ പരിഹസിക്കുന്ന രീതിയിൽ ആംഗ്യങ്ങൾ കാണിക്കുകയും ചെയ്തിരുന്നു. “ലൈസൻസ് ടു കില്ല്?” എന്ന തലക്കെട്ടോടെ എക്സിൽ (X) പ്രചരിച്ച…
Read Moreബെംഗളൂരുവിൽ വീട് ഒഴിഞ്ഞാൽ ഡിപ്പോസിറ്റ് മറന്നേക്കൂ ; ലാൻഡ്‌ലോർഡ് സ്കാമിൽ കുടുങ്ങി യുവതി നിയമപോരാട്ടത്തിലേക്ക്
ബെംഗളൂരു: ഐടി നഗരമായ ബെംഗളൂരുവിലെ വാടകവീട് ഡിപ്പോസിറ്റ് തർക്കങ്ങൾ പുതിയ തലത്തിലേക്ക്. 3BHK ഫ്ലാറ്റിലെ തന്റെ വിഹിതമായ 70,000 രൂപ ഡിപ്പോസിറ്റിൽ നിന്ന് 52,000 രൂപയും ഉടമ വെട്ടിക്കുറച്ചതായി ചാരു ഗുപ്ത എന്ന യുവതി സോഷ്യൽ മീഡിയയിലൂടെ വെളിപ്പെടുത്തി. ഫ്ലാറ്റ് വിൽക്കാൻ പോകുകയാണെന്ന് പറഞ്ഞ് ഒഴിപ്പിച്ച ശേഷമാണ് ഉടമ ഇത്രയും വലിയ തുക പിടിച്ചെടുത്തത്. വിചിത്രമായ കാരണങ്ങൾ; വൻ തുകയുടെ കുറവ് വാട്‌സ്ആപ്പിലൂടെ ഉടമ അയച്ച കണക്കുകൾ പ്രകാരം താഴെ പറയുന്നവയ്ക്കാണ് തുക ഈടാക്കിയിരിക്കുന്നത്: എസി സർവീസിംഗ്: 32,000 രൂപ. ഗ്യാസ് സർവീസിംഗും ക്ലീനിംഗും:…
Read Moreവിവാഹം കഴിഞ്ഞും ‘ഡേറ്റിംഗ്; ബെംഗളൂരു ഒന്നാമത്; ആപ്പിൽ മലയാളിയും കുറവല്ല!; ഐടി നഗരം വിവാഹേതര ബന്ധങ്ങളുടെയും’ ആസ്ഥാനമോ?
ഡൽഹി: ഇന്ത്യയിലെ കുടുംബബന്ധ സങ്കൽപ്പങ്ങളിൽ വലിയ മാറ്റങ്ങൾ പ്രകടമാക്കിക്കൊണ്ട് വിവാഹേതര ഡേറ്റിംഗ് ആപ്പുകൾ ഉപയോഗിക്കുന്നവരുടെ എണ്ണത്തിൽ വൻ വർധന. പ്രമുഖ വിവാഹേതര ഡേറ്റിംഗ് പ്ലാറ്റ്‌ഫോമായ ‘ഗ്ലീഡൻ’ (Gleeden) പുറത്തുവിട്ട കണക്കുകൾ പ്രകാരം ഏകദേശം 40 ലക്ഷം ഇന്ത്യക്കാരാണ് നിലവിൽ ഇത്തരം ആപ്പുകൾ ഉപയോഗിക്കുന്നത്. ഐടി നഗരമായ ബെംഗളൂരുവാണ് ഈ പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ളത്. നഗരങ്ങളിലെ കണക്കുകൾ ഇങ്ങനെ: വിവാഹേതര ബന്ധങ്ങൾക്കായി ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളെ ആശ്രയിക്കുന്നവരിൽ സിംഹഭാഗവും മെട്രോ നഗരങ്ങളിൽ നിന്നുള്ളവരാണ്. ബെംഗളൂരു: 18% (ഒന്നാം സ്ഥാനം) ഹൈദരാബാദ്: 17% ഡൽഹി: 11% മുംബൈ: 9%…
Read Moreവണ്ടി ഇനി തോന്നുപോലെ എവിടെയും ഇടല്ലേ; ബെംഗളൂരുവിൽ ഇന്ന് മുതൽ വീണ്ടും ടോവിംഗ് തുടങ്ങി; നിയമം ലംഘിച്ചാൽ വാഹനം ‘പൊക്കും’
ബെംഗളൂരു: നഗരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരം കാണുന്നതിനായി നിർത്തിവെച്ചിരുന്ന വാഹന ടോവിംഗ് നടപടികൾ ഇന്ന് (മാർച്ച് 24) മുതൽ പുനരാരംഭിക്കുന്നു. അശാസ്ത്രീയമായ പാർക്കിംഗും റോഡരികിൽ ഉപേക്ഷിക്കപ്പെട്ട വാഹനങ്ങളും ഗതാഗതത്തിന് തടസ്സമാകുന്നുവെന്ന വ്യാപക പരാതിയെത്തുടർന്നാണ് നടപടി. ജി.ബി.എയും (GBA) പോലീസ് വകുപ്പും സംയുക്തമായാണ് പദ്ധതി നടപ്പിലാക്കുന്നത്. ആദ്യഘട്ടത്തിൽ ജി.ബി.എയുടെ പരിധിയിലുള്ള അഞ്ച് കോർപ്പറേഷനുകൾക്കായി രണ്ട് വീതം ആകെ 10 ടോവിംഗ് വാഹനങ്ങളാണ് അനുവദിച്ചിരിക്കുന്നത്. മുൻകാലങ്ങളിൽ ടോവിംഗ് ജീവനക്കാരുടെ പെരുമാറ്റത്തെക്കുറിച്ച് ലഭിച്ച പരാതികൾ പരിഗണിച്ച്, പുതിയ ടോവിംഗ് വാഹനങ്ങളുടെ മുന്നിലും പിന്നിലും സിസിടിവി ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട്. ജീവനക്കാരുടെ പ്രവർത്തനം…
Read More