ഭാഷ ഏതായാലും കൂളായി ചാറ്റ് ചെയ്യാം; വാട്‌സ്ആപ്പിൽ വരുന്നത് വിപ്ലവകരമായ മാറ്റം; ഇത് എങ്ങനെ പ്രവര്‍ത്തിക്കും?

ഡൽഹി: ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ഉപയോക്താക്കളുടെ ആശയവിനിമയം കൂടുതൽ ലളിതമാക്കാൻ പുത്തൻ ഫീച്ചറുമായി വാട്‌സ്ആപ്പ്. ചാറ്റിലെ സന്ദേശങ്ങൾ ഇനി തത്സമയം വിവർത്തനം ചെയ്യാൻ സഹായിക്കുന്ന ‘ഓട്ടോമാറ്റിക് ട്രാൻസ്ലേഷൻ’ സംവിധാനമാണ് വാട്‌സ്ആപ്പ് പരീക്ഷിക്കുന്നത്. ഇതോടെ, അപരിചിതമായ ഭാഷകളിൽ വരുന്ന സന്ദേശങ്ങൾ വായിക്കാനും മറുപടി നൽകാനും മറ്റ് ആപ്പുകളെ ആശ്രയിക്കേണ്ടി വരില്ല. 21 ഭാഷകളിൽ സേവനം ആദ്യഘട്ടത്തിൽ മലയാളം ഉൾപ്പെടെയുള്ള 21 പ്രധാന ഭാഷകളിൽ മെഷീൻ ട്രാൻസ്‌ലേഷൻ സൗകര്യം ലഭ്യമായേക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഐ.ഒ.എസ് (iOS) പ്ലാറ്റ്‌ഫോമിലെ ഏറ്റവും പുതിയ ബീറ്റാ പതിപ്പിലാണ് ഈ ഫീച്ചർ നിലവിൽ പരീക്ഷണാടിസ്ഥാനത്തിൽ…

Read More

ടിക്കറ്റ് ക്യാൻസലേഷനും റീഫണ്ടും ഇനി വിരൽത്തുമ്പിൽ; റെയിൽവേയിൽ വൻ പരിഷ്കാരം

ഡൽഹി: യാത്രക്കാർക്ക് ആശ്വാസമായി ടിക്കറ്റ് ക്യാൻസലേഷൻ, റീഫണ്ട് നടപടികളിൽ വൻ മാറ്റങ്ങൾ പ്രഖ്യാപിച്ച് ഇന്ത്യൻ റെയിൽവേ. റെയിൽവേ ശൃംഖല നവീകരിക്കുന്നതിന്റെയും സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിന്റെയും ഭാഗമായി അഞ്ച് പ്രധാന പരിഷ്‌കാരങ്ങൾ നടപ്പിലാക്കുമെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു. അവസാന നിമിഷം ടിക്കറ്റ് റദ്ദാക്കുന്നത് കുറയ്ക്കാനും കൂടുതൽ യാത്രക്കാർക്ക് സീറ്റ് ലഭ്യത ഉറപ്പാക്കാനുമാണ് പുതിയ നീക്കം. പുതിയ റീഫണ്ട് നിയമങ്ങൾ ഇങ്ങനെ: 72 മണിക്കൂർ മുൻപ്: യാത്രയ്ക്ക് 72 മണിക്കൂർ മുൻപ് ടിക്കറ്റ് ക്യാൻസൽ ചെയ്യുന്നവർക്ക് പരമാവധി റീഫണ്ട് ലഭിക്കും. 24 മണിക്കൂർ മുൻപ്: 24…

Read More

കെ ജെ ഷൈനിനെതിരായ സൈബര്‍ ആക്രമണം: യൂട്യൂബര്‍ യാസര്‍ എടപ്പാളിനെ അറസ്റ്റ് ചെയ്തു

കൊച്ചി: സിപിഐഎം നേതാവ് കെ ജെ ഷൈനിനെതിരായ സൈബര്‍ ആക്രമണത്തില്‍ യൂട്യൂബര്‍ യാസര്‍ എടപ്പാളിനെ അറസ്റ്റ് ചെയ്തു. ആലുവ റൂറല്‍ സൈബര്‍ പൊലീസ് ആണ് യാസറിനെ അറസ്റ്റ് ചെയ്തത്. വിദേശത്തായിരുന്ന യാസറിനെതിരെ ലുക്ക്ഔട്ട് സര്‍ക്കുലര്‍ ഇറക്കിയിരുന്നു. ഇന്നലെ രാത്രി നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എത്തിയപ്പോഴാണ് കസ്റ്റഡിയിലെടുത്തത്. കേസില്‍ മൂന്നാം പ്രതിയാണ് യാസര്‍ എടപ്പാള്‍. കേസില്‍ കെഎം ഷാജഹാന്‍, പ്രാദേശിക കോണ്‍ഗ്രസ് നേതാവ് സി കെ ഗോപാലകൃഷ്ണന്‍ എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇരുവര്‍ക്കും കേസില്‍ ജാമ്യം ലഭിച്ചിരുന്നു. അപവാദ പ്രചാരണം ചൂണ്ടിക്കാട്ടിയാണ് കെജെ ഷൈന്‍ പരാതി…

Read More

ഗാലറിയിലെ 11 സീറ്റുകൾ ഇനി അവർക്കായി; ചിന്നസ്വാമിയിൽ കളി തുടങ്ങുമ്പോൾ ദുരന്തത്തില്‍ മരിച്ചവര്‍ക്ക് ആര്‍സിബിയുടെ ആദരം

ബംഗളൂരു: 18 വർഷത്തെ കാത്തിരിപ്പിനൊടുവിൽ നേടിയ ഐപിഎൽ കിരീടത്തിന്റെ ആവേശം കണ്ണീരായി മാറിയ ആ കറുത്ത ദിനത്തിന്റെ ഓർമ്മയിൽ ചിന്നസ്വാമി സ്റ്റേഡിയം വീണ്ടും ഒരുങ്ങുന്നു. കഴിഞ്ഞ സീസണിലെ വിക്ടറി പരേഡിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് ജീവൻ പൊലിഞ്ഞ 11 ആരാധകർക്കായി ഈ സീസണിലെ എല്ലാ മത്സരങ്ങളിലും സ്റ്റേഡിയത്തിൽ 11 സീറ്റുകൾ ഒഴിച്ചിടുമെന്ന് റോയൽ ചലഞ്ചേഴ്‌സ് ബംഗളൂരു (ആർസിബി) മാനേജ്‌മെന്റ് പ്രഖ്യാപിച്ചു. മറക്കാനാവാത്ത ജൂൺ നാല് കഴിഞ്ഞ സീസണിൽ കന്നി കിരീടം നേടിയ ആർസിബിയുടെ വിക്ടറി പരേഡിനിടെ ജൂൺ നാലിനാണ് ബെംഗളൂരുവിനെ നടുക്കിയ ദുരന്തമുണ്ടായത്. പതിനായിരക്കണക്കിന്…

Read More

നല്ല ഭക്ഷണം, ചികിത്സ, കൂലി ജയിൽ ഒരു ‘സ്വർഗ്ഗം’ ഈ സുഖം വേറെ എവിടെ കിട്ടും? മടങ്ങിപ്പോകാൻ വീണ്ടും മോഷണം; ‘ജയിൽ പ്രേമി’ പിടിയിൽ

തിരുവനന്തപുരം: വീടിനേക്കാൾ പ്രിയം ജയിലിനോട്! ജയിലിലെ ചിട്ടയായ ജീവിതവും നല്ല ഭക്ഷണവും കൃത്യമായ ചികിത്സയും മോഹിച്ച് പുറത്തിറങ്ങിയ പ്രതി വീണ്ടും മോഷണം നടത്തി അഴിക്കുള്ളിലായി. കോവളം ആവാടുതുറ തുണ്ടുവിള സ്വദേശി ദിലീപ് ഖാനെയാണ് (46) വീണ്ടും ജയിലിലെത്തിക്കാനുള്ള ‘തീവ്രശ്രമത്തിനൊടുവിൽ’ കോവളം പോലീസ് പിടികൂടിയത്. ജയിൽ ഒരു ‘സ്വർഗ്ഗം’ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ ദിലീപ് ഖാന് പുറത്തെ ലോകത്തേക്കാൾ ഇഷ്ടം ജയിലിലെ സൗകര്യങ്ങളോടായിരുന്നു. വൃത്തിയുള്ള താമസം, പോഷകാഹാരം, കൃത്യസമയത്തുള്ള ചികിത്സ, ജോലി ചെയ്താൽ ലഭിക്കുന്ന കൂലി എന്നിവയാണ് ഇയാളെ വീണ്ടും കുറ്റകൃത്യത്തിന് പ്രേരിപ്പിച്ചത്. ജയിൽ അടുക്കളയിലെ…

Read More

പേരാവൂരിലേക്ക് മാറ്റിയത് ഒതുക്കാനാണ് എന്നുള്ളത് വ്യാജ പ്രചാരണം; കെ കെ ശൈലജ

കണ്ണൂർ: പേരാവൂരിൽ ഇത്തവണ ഞങ്ങൾ വിജയിക്കുമെന്ന് സിപിഎം നേതാവ് കെ കെ ശൈലജ ടീച്ചർ. ആത്മവിശ്വാസമുണ്ട്, പേരാവൂരിൽ നല്ല പോരാട്ടമാണെങ്കിലും ജയം എനിക്ക് തന്നെ ആകുമെന്ന് ശൈലജ പറഞ്ഞു. എന്റെ വ്യക്തിപരമായ തീരുമാനം അല്ല പേരാവൂരിൽ മത്സരിക്കുക എന്നത്. പാര്‍ട്ടി തീരുമാനം ആയിരുന്നു. ഞാൻ അതിനോടൊപ്പം നിന്നു. പാര്‍ട്ടി എന്നത് എല്ലാവരും ചേര്‍ന്നതാണ്. പേരാവൂരിലേക്ക് മാറ്റിയത് ഒതുക്കാനാണ് എന്നുള്ളത് വ്യാജ പ്രചാരണമാണെന്നും ശൈലജ ടീച്ചര്‍ പറഞ്ഞു. മണ്ഡലത്തിന്‍റെ ഘടന മാറിയപ്പോഴാണ് യുഡിഎഫ് വിജയിക്കുന്നത്. അന്നും വലിയ വിജയമല്ല യുഡിഎഫിന് ലഭിച്ചത്. ആ ഭൂരികപക്ഷം മറികടക്കാൻ…

Read More

പാവക്കുട്ടിയെ മറക്കാം, ഇനി കൂട്ടിന് മോമോ ചാൻ; ലോകത്തെ കരയിച്ച പഞ്ചിന് പുതിയ കൂട്ടുകാരി

ടോക്കിയോ: ഒരു പാവക്കുട്ടിയെ നെഞ്ചോട് ചേർത്ത് പിടിച്ച്, ഏകാന്തതയുടെയും അവഗണനയുടെയും നോവായി മാറിയ ‘പഞ്ച്’ എന്ന കുട്ടി ഓറാങ്ങുട്ടാൻ ഇനി ഒറ്റയ്ക്കല്ല. തന്നെക്കാൾ വലിയൊരു പാവക്കുട്ടിയെ കളിത്തോഴനാക്കി ലോകത്തിന്റെ നൊമ്പരമായി മാറിയ പഞ്ചിന് ഇപ്പോൾ യഥാർത്ഥത്തിലൊരു കൂട്ടുകാരിയെ ലഭിച്ചിരിക്കുകയാണ്. ‘മോമോ ചാൻ’ എന്ന കുട്ടി ഓറാങ്ങുട്ടാനാണ് പഞ്ചിന്റെ പുതിയ കളിക്കൂട്ടുകാരി. പാവക്കുട്ടിയിൽ നിന്ന് മോമോ ചാനിലേക്ക് ജന്മം നൽകിയ അമ്മയും കൂട്ടരും അകറ്റിനിർത്തിയപ്പോൾ സ്നേഹത്തിനായി ഒരു പാവക്കുട്ടിയെ അഭയം പ്രാപിച്ച പഞ്ചിന്റെ ദൃശ്യങ്ങൾ മുൻപ് സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. മറ്റു കുരങ്ങുകളുടെ ആക്രമണം ഭയന്ന്…

Read More

തുളു സംസ്കാരത്തിന് പുത്തനുണർവ്; ബെംഗളൂരുവിലും തീരദേശത്തും ‘തുളുവ ഭവൻ’ വരുന്നു

ബെംഗളൂരു: തുളു ജനതയുടെ സാംസ്‌കാരികവും സാമൂഹികവുമായ പൈതൃകം സംരക്ഷിക്കുന്നതിനായി മംഗളൂരു, ഉഡുപ്പി, ബെംഗളൂരു എന്നിവിടങ്ങളിൽ ‘തുളുവ ഭവൻ’ സ്ഥാപിക്കാൻ ശുപാർശ. കർണാടക സ്റ്റേറ്റ് പോളിസി ആന്റ് പ്ലാനിംഗ് കമ്മീഷൻ ഇത് സംബന്ധിച്ച നിർദ്ദേശം മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്ക് സമർപ്പിച്ചു. മൂന്ന് നഗരങ്ങൾ; മൂന്ന് ലക്ഷ്യങ്ങൾ തുളു ഭാഷ, യക്ഷഗാനം, മറ്റ് നാടൻ കലകൾ എന്നിവയുടെ പ്രോത്സാഹനത്തിനായി ഒരു ഇൻസ്റ്റിറ്റ്യൂഷണൽ നെറ്റ്‌വർക്ക് ആണ് പദ്ധതിയിലൂടെ വിഭാവനം ചെയ്യുന്നത്. തീരദേശ പൈതൃകത്തിന്റെ പ്രധാന കേന്ദ്രമായി മംഗളൂരുവിലെ ഭവൻ പ്രവർത്തിക്കും. ഗവേഷണം, ഭാഷാ പ്രചാരണം എന്നിവയിലായിരിക്കും ഉഡുപ്പിയിലെ സെന്റർ ശ്രദ്ധ…

Read More

സാങ്കേതിക തകരാർ വില്ലനായി; ബെംഗളൂരു – ലണ്ടൻ എയർ ഇന്ത്യ വിമാനം വഴിതിരിച്ചുവിട്ടു

ഡൽഹി: ബെംഗളൂരുവിൽ നിന്നും ലണ്ടനിലേക്ക് പറന്ന എയർ ഇന്ത്യ വിമാനം സാങ്കേതിക തകരാറിനെത്തുടർന്ന് സൗദി അറേബ്യയിലെ ജിദ്ദയിലേക്ക് വഴിതിരിച്ചുവിട്ടു. ബോയിംഗ് 787-8 വിമാനമാണ് തിങ്കളാഴ്ച (മാർച്ച് 23) യാത്രയ്ക്കിടയിൽ അടിയന്തരമായി ഇറക്കേണ്ടി വന്നത്. ആറ് മണിക്കൂർ ആകാശത്ത്; പിന്നാലെ അടിയന്തര ലാൻഡിംഗ് ബെംഗളൂരുവിൽ നിന്ന് പുറപ്പെട്ട് ആറ് മണിക്കൂറോളം പിന്നിട്ടപ്പോഴാണ് വിമാനത്തിൽ സാങ്കേതിക പ്രശ്നം ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി വിമാനം ജിദ്ദ വിമാനത്താവളത്തിലേക്ക് തിരിച്ചുവിടുകയായിരുന്നു. ഇന്ത്യൻ സമയം രാത്രി 7:58-ഓടെ വിമാനം സുരക്ഷിതമായി ജിദ്ദയിൽ ഇറങ്ങി. യാത്രക്കാരും ജീവനക്കാരും സുരക്ഷിതർ വിമാനത്തിലുണ്ടായിരുന്ന…

Read More

“കാന്താര ടീമിൽ ‘വിള്ളൽ’? ഹോംബാലെ ഫിലിംസിനെ കൈവിട്ട് റിഷഭ് ഷെട്ടി ? ആരാധകരെ ഞെട്ടിച്ച് ഇൻസ്റ്റാഗ്രാം നീക്കം!”

‘കാന്താര’ ടീമിൽ വിള്ളലോ? ഹോംബാലെ ഫിലിംസിനെ അൺഫോളോ ചെയ്ത് റിഷഭ് ഷെട്ടി; ചർച്ചയായി സോഷ്യൽ മീഡിയ നീക്കംബെംഗളൂരു: കന്നഡ സിനിമാ ലോകത്തെ ഞെട്ടിച്ചുകൊണ്ട് സൂപ്പർ താരം റിഷഭ് ഷെട്ടിയും പ്രമുഖ നിർമ്മാണ കമ്പനിയായ ഹോംബാലെ ഫിലിംസും തമ്മിൽ അസ്വാരസ്യങ്ങളെന്ന് റിപ്പോർട്ടുകൾ. തന്റെ കരിയറിലെ ഏറ്റവും വലിയ വിജയമായ ‘കാന്താര’യുടെ ഔദ്യോഗിക സോഷ്യൽ മീഡിയ പേജുകളെയും നിർമ്മാണ കമ്പനിയെയും റിഷഭ് ഇൻസ്റ്റാഗ്രാമിൽ അൺഫോളോ ചെയ്തതാണ് ആരാധകർക്കിടയിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുന്നത്.തർക്കത്തിന് പിന്നിൽ ‘ജയ് ഹനുമാൻ’?ഹോംബാലെ ഫിലിംസുമായി റിഷഭ് അകലാൻ കാരണം അദ്ദേഹത്തിന്റെ വരാനിരിക്കുന്ന പ്രോജക്റ്റുകളെച്ചൊല്ലിയുള്ള തർക്കമാണെന്നാണ്…

Read More
Click Here to Follow Us