ബെംഗളൂരു: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ധാരാളം ആളുകളാണ് ദിനംപ്രതി ബെംഗളൂരുവിലേക്ക് എത്തുന്നത്. എന്നാല്‍ പലപ്പോഴും അവരുടെ മടക്കയാത്ര അല്‍പം പ്രയാസമുള്ളതായിരിക്കും. ട്രെയിന്‍ ടിക്കറ്റുകള്‍ കണ്‍ഫേം ആകാതെ പലപ്പോഴും യാത്രക്കാര്‍ക്ക് ജനറല്‍ കമ്പാര്‍ട്ടുമെന്റുകളില്‍ തിങ്ങിനിരങ്ങി പോകേണ്ടതായി വരുന്നു. ഇപ്പോൾ ബെംഗളൂരുവില്‍ നിന്ന് തമിഴ്‌നാട്ടിലേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് സന്തോഷ വാര്‍ത്തയുമായി എത്തിയിരിക്കുകയാണ് ഇന്ത്യന്‍ റെയില്‍വേ. കഴിഞ്ഞ ദിവസങ്ങളില്‍ നിരവധി അമൃത് ഭാരത് എക്‌സ്പ്രസ് ട്രെയിനുകളാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി നാടിന് സമര്‍പ്പിച്ചത്. ഇതില്‍ തമിഴ്‌നാട്ടിലേക്കും ട്രെയിനുകളുണ്ട്. ബെംഗളൂരുവില്‍ നിന്ന് തമിഴ്‌നാട് വഴി അലിപുര്‍ദുവാറിലേക്ക് പോകുന്ന യാത്രക്കാര്‍ക്കാണ്…
Read MoreMonth: January 2026
ഷിംജിതയ്‌ക്കെതിരെ ലുക്കൗട്ട് നോട്ടീസ്; കർണാടകയിലേക്ക് കടന്നതായി സംശയം; മുന്‍കൂര്‍ ജാമ്യം തേടി കോടതിയില്‍
ഇന്‍സ്റ്റഗ്രാം റീലിലൂടെയുള്ള ലൈംഗികാതിക്രമ ആരോപണത്തെ തുടര്‍ന്ന് കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ദീപക് ജീവനൊടുക്കിയ കേസില്‍ പ്രതി ഷിംജിത മുസ്തഫയ്‌ക്കെതിരെ ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി. വടകര സ്വദേശിയായ ഷിംജിത നിലവില്‍ ഒളിവില്‍ തുടരുകയാണ്. ഇവര്‍ വിദേശത്തേക്ക് കടക്കാനുള്ള സാധ്യത കണക്കിലെടുത്താണ് ലുക്കൗട്ട് സര്‍ക്കുലര്‍ പുറത്തിറക്കിയത്. ഇവര്‍ മംഗലൂരുവിലേക്ക് കടന്നുവെന്നാണ് പൊലീസിന് കിട്ടിയിരിക്കുന്ന വിവരം. ഷിംജിതയെ കണ്ടെത്താന്‍ അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുകയാണ് പൊലീസ്. സംഭവവുമായി ബന്ധപ്പെട്ട് ഡിസംബര്‍ 19ന് തന്നെ യുവതിയുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയിരുന്നു. എന്നാല്‍ ഇതിന് പിന്നാലെ യുവതി ഒളിവില്‍ പോകുയായിരുന്നു. അതിനിടെ യുവതി മുന്‍കൂര്‍…
Read More2028ല്‍ മുഖ്യമന്ത്രിയാകാന്‍ ആഗ്രഹം: സതീഷ് ജാര്‍ക്കിഹോളി
ബെംഗളുരു: 2028ല്‍ മുഖ്യമന്ത്രിയാകാന്‍ തനിക്കും ആഗ്രഹമുണ്ടെന്നു പൊതുമരാമത്ത് മന്ത്രിയും പിസിസി വര്‍ക്കിങ് പ്രസിഡന്റുമായ സതീഷ് ജാര്‍ക്കിഹോളി പറഞ്ഞു. അതേസമയം ഈ സര്‍ക്കാരിന്റെ കാലത്തു മുഖ്യമന്ത്രി യാകാന്‍ ആഗ്രഹമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ദാവന ഗെരെയില്‍ നടന്നൊരു പരിപാടിയില്‍ ‘സതീഷ് ജാര്‍ക്കിഹോളി അടുത്ത മുഖ്യമന്ത്രി’ എന്നെഴുതിയ പ്ലക്കാര്‍ഡുകളും മുദ്രാവാ ക്യങ്ങളും അനുയായികള്‍ ഉയര്‍ത്തിയതിനെ തുടര്‍ന്നാണു സതീഷ് ഇക്കാര്യം പറഞ്ഞത്. നേതൃമാറ്റ അഭ്യൂഹങ്ങള്‍ക്ക് എഐസിസി നേതൃത്വം ഇടപെട്ടു താല്‍ക്കാലിക വിരാമമിട്ടിരിക്കെ മുഖ്യമന്ത്രിപദത്തില്‍ 5 വര്‍ഷത്തെ കാലാവധി പൂര്‍ത്തിയാക്കാനാകുമെന്ന ആത്മവിശ്വാസം കഴിഞ്ഞ ദിവസം സിദ്ധരാമയ്യ പങ്കിട്ടിരുന്നു. ഉപമുഖ്യമന്ത്രി ഡി .കെ.ശിവകുമാര്‍…
Read Moreമദ്യപിച്ചിരിക്കെ സുഹൃത്തിനെ കൊന്ന് കടന്ന് കളഞ്ഞു: മൃതദേഹത്തിന്റെ തലയും കഴുത്തും വന്യമൃഗങ്ങൾ തിന്ന നിലയിൽ
മദ്യപിച്ചിരിക്കെ സുഹൃത്തുക്കൾ ചേർന്ന് കൊലപ്പെടുത്തി . അശോകും സുധീറും ചേർന്ന് കുത്തിക്കൊലപ്പെടുത്തിയ ഗണേഷ് (46)ന്റെ മൃതദ്ദേഹത്തിലെ തലയും കഴുതും വന്യമൃഗങ്ങൾ ഭക്ഷിച്ചു. നിസ്സാരകാര്യത്തെച്ചൊല്ലി ആരംഭിച്ച തർക്കം കൊലപാതകത്തിൽ കലാശിക്കുകയായിരുന്നു, കേസുമായി ബന്ധപ്പെട്ട് ഹള്ളിമിസുരു പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തു. ജനുവരി 19 ന് ഗണേഷ് ഭൂമി കാക്കാൻ പോയി സുഹൃത്തുക്കളോടൊപ്പം പാർട്ടി നടത്തി. പിന്നീട്, മദ്യപിച്ചിരിക്കെ നിസ്സാരമായ ഒരു കാര്യത്തിന് സുഹൃത്തുക്കൾ തമ്മിൽ വഴക്കുണ്ടായി, തർക്കം ആക്രമണത്തിലേക്ക് നീങ്ങുകയും ഗണേഷിനെ കുത്തി കൊലപ്പെടുത്തുകയും ചെയ്തു. പ്രതി സ്ഥലത്തുനിന്ന് ഓടിപ്പോയി, ഗണേഷിന്റെ മൃതദേഹം അവിടെ ഉപേക്ഷിക്കുകയായിരുന്നു.…
Read Moreബെംഗളൂരു-ചെന്നൈ എക്‌സ്പ്രസ് വേ നിർമ്മാണം ജൂണില്‍ പൂർത്തിയാകും
ബെംഗളൂരു: ബെംഗളൂരു-ചെന്നൈ എക്‌സ്പ്രസ് വേയുടെ കര്‍ണാടകയിലെ നിര്‍മാണം പൂര്‍ത്തിയായെങ്കിലും ആന്ധ്ര, തമിഴ്‌നാട് സംസ്ഥാനങ്ങളിലെ പ്രവൃത്തികള്‍ അവശേഷിക്കുകയാണ്. ആന്ധ്രയില്‍ 85 കിലോ മീറ്ററും തമിഴ്‌നാട്ടില്‍ 106 കിലോ മീറ്ററുമാണു നിര്‍മാണം പുരോഗമിക്കുന്നത്. ഈ വര്‍ഷം ജൂണില്‍ നിര്‍മാണം പൂര്‍ത്തീകരിക്കാനാണു ലക്ഷ്യമിടുന്നത്. ബെംഗളൂരു ഗ്രാമജില്ലയിലെ ഹൊസ്‌കോട്ടെ കോളത്തൂര്‍ ജംക്ഷനില്‍ നിന്ന് ആരംഭിച്ച് ദൊബാസ്‌പേട്ട്, കോലാര്‍, കെജിഎഫ്, ചിറ്റൂര്‍, വെല്ലൂര്‍, റാണിപേട്ട്, കാഞ്ചിപുരം, തിരുവള്ളൂര്‍ വഴി ശ്രീപെരുംപത്തൂരില്‍ നിലവിലെ ചെന്നൈ- ബെംഗളൂരു ദേശീയപാതയുമായി എക്‌സ്പ്രസ്‌വേ സംഗമിക്കും. 16,370 കോടി രൂപയാണു പദ്ധതിച്ചെലവ്.
Read Moreആര്‍എസ്എസ് ശതാബ്ദി 3000 ഹിന്ദു സമ്മേളനം സംഘടിപ്പിക്കും
ബെംഗളുരു: ആര്‍എസ്എസ് ശതാബ്ദിയുമായി ബന്ധപ്പെട്ടു ഫെബ്രുവരി 28 വരെ കര്‍ണാടകയിലുടനീളം 3000 ഹിന്ദു സമ്മേള നങ്ങളും സമാജോത്സവങ്ങളും സംഘടിപ്പിക്കും. കുടുംബ മൂല്യങ്ങളുടെയും സ്വദേശി ജീവിത രീതികളുടെയും പ്രചാരണം, പരിസ്ഥിതി സംരക്ഷണം തുടങ്ങിയവയും ഇതിന്റെ ഭാഗമാണെന്നു ഹിന്ദു സമാജോത്സവ സമിതി അറിയിച്ചു. ഗോപൂജ, ഘോഷയാത്രകള്‍, ബൈക്ക് റാലികള്‍, സ്വദേശി ഉല്‍പന്നങ്ങളുടെ പ്രദര്‍ശനവും വില്‍പനയും തുടങ്ങിയവയും സംഘടി പ്പിക്കും. വിവിധ മഠാധിപതികളും സാമൂഹിക നേതാക്കളും യോഗങ്ങളെ അഭിസംബോധന ചെയ്യും. ഒക്ടോബറില്‍ ശതാബ്ദിയുമായി ബന്ധപ്പെട്ടു കലബുറഗിയിലെ ആര്‍എസ്എസ് റൂട്ട് മാര്‍ച്ചിനു മുന്നോടിയായി സര്‍ക്കാര്‍ സ്ഥാപനങ്ങളിലും പൊതുസ്ഥലങ്ങളിലും സ്വകാര്യ സംഘടനകളുടെ…
Read More2 വര്‍ഷം മുന്‍പ് റൂട്ട് ഉൾപ്പെടെ നിശ്ചയിച്ചു എന്നിട്ടും ഓടാതെ ഷെയർ ഓട്ടോ;
ബെംഗളൂരു സാധാരണക്കാര്‍ ക്കു കുറഞ്ഞ ചെലവില്‍ യാത്രാ സൗകര്യം ഉറപ്പ് വരുത്താന്‍ നിശ്ചിത റൂട്ടുകളില്‍ ഷെയര്‍ ഇലക്രിക് ഓട്ടോ സര്‍വീസ് ആരംഭി ക്കാനുള്ള നഗരഗതാഗത ഡയറ ക്ടറേറ്റിന്റെ (ഡല്‍റ്റ്) പദ്ധതി വെളിച്ചം കണ്ടില്ല. 2 വര്‍ഷം മുന്‍പ് റൂട്ടുകള്‍ തിരഞ്ഞെടുത്തെങ്കിലും പരമ്പരാഗത ഓട്ടോ തൊഴിലാളി യൂണിയനുകളുടെ കടുത്ത എതിര്‍പ്പിനെ തുടര്‍ന്ന് തുടര്‍നട പടികള്‍ നിലച്ചു. വെബാക്‌സികളും മീറ്റര്‍ ഓട്ടോകളും അമിത നിരക്ക് ഈടാക്കുന്നതായുള്ള പരാതികള്‍ വ്യാപകമായതോ ഷെയര്‍ ഓട്ടോകള്‍ക്ക് അനുമതി നല്‍കണമെന്ന് വിവിധ കൂട്ടായ്മ കള്‍ നേരത്തെ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ബിഎംടിസി പോകാത്ത വഴികള്‍…
Read Moreകാർ ബസിൽ ഇടിച്ച് 9 വയസുകാരി ഉൾപ്പടെ മൂന്ന് പേർ മരിച്ചു
ബെംഗളൂരു: സംസ്ഥാനത്ത് വീണ്ടും ദാരുണമായ വാഹനാപകടം , ഒരേ കുടുംബത്തിലെ മൂന്ന് പേർ സംഭവസ്ഥലത്ത് തന്നെ മരിച്ചു. ശിവമോഗ ജില്ലയിലെ തീർത്ഥഹള്ളി താലൂക്കിലെ ഭാരതിപുരയ്ക്ക് സമീപമാണ് സംഭവം. കെഎസ്ആർടിസി ബസും സ്വിഫ്റ്റ് കാറും നേർക്കുനേർ കൂട്ടിയിടിച്ച് കാറിൽ യാത്ര ചെയ്തിരുന്ന രണ്ട് കുട്ടികൾ ഉൾപ്പെടെ മൂന്ന് പേർ മരിച്ചു. മരിച്ചവരെ റിഹാൻ (15), റാഹിൽ (9), ഫാത്തിമ (76) എന്നിവരാണ് തിരിച്ചറിഞ്ഞത്. ചിക്കമഗളൂരു ജില്ലയിലെ ശൃംഗേരി സ്വദേശികളാണ് മരിച്ചവരെ തിരിച്ചറിഞ്ഞത്. ഡ്രൈവർ ഉൾപ്പെടെ മൂന്ന് പേർക്ക് ഗുരുതരമായി പരിക്കേറ്റു. ഒരേ കുടുംബത്തിലെ ആറ് പേർ…
Read Moreഅസിസ്റ്റന്റ് ജയിലറെ ആക്രമിച്ച 2 തടവുകാര്‍ക്ക് എതിരെ കേസ്
ബെംഗളൂരു: പാരപ്പന അഗ്രഹാര സെന്‍ട്രല്‍ ജയിലില്‍ അസിസ്റ്റന്റ് ജയിലറെ ആക്രമിച്ചതിനു 2 തടവുകാര്‍ക്കെതിരെ പൊലീസ് കേസെടുത്തു. ജനുവരി 7നു പതിവു പരിശോധന നടത്തുകയായിരുന്ന അസിസ്റ്റന്റ് ജയിലര്‍ എസ്. മൂര്‍ത്തിയോട് ഒരു വിഭാഗം തടവുകാര്‍ ജയില്‍ സൂപ്രണ്ടിനെ കാണണമെന്ന് ആവശ്യപ്പെട്ടു. അനുമതി നിഷേധിച്ച തോടെയാണു തടവുകാരായ ആനന്ദ, അബ്ദുല്‍ ഘാനി എന്നിവര്‍ തന്നെ ആക്രമിച്ച തെന്നാണു മൂര്‍ത്തിയുടെ പരാതി.
Read Moreആൺകുട്ടികളുടെ വേഷം ധരിച്ച് മോഷണം; പോലീസ് പിടിച്ച് പരിശോധിച്ചപ്പോൾ കള്ളി വെളിച്ചത്ത്; രണ്ട് പെൺകുട്ടികൾ പിടിയിൽ
ബെംഗളൂരു: ആൺകുട്ടികളുടെ വേഷം ധരിച്ച് നഗരത്തിൽ മോഷണം നടത്തിയ രണ്ട് പെൺകുട്ടികളെ പോലീസ് അറസ്റ്റ് ചെയ്തു. ആൺകുട്ടികളാണെന്ന് തെറ്റിദ്ധരിച്ച് അവരെ അറസ്റ്റ് ചെയ്ത് കൊണ്ടുപോയപ്പോഴാണ് അവർ പെണ്കുട്ടികളാണെന്ന് പോലീസ് കണ്ടെത്തിയത് . ജനുവരി 13 ന് സാമ്പിഗെഹള്ളിയിലെ സംഗമേഷിന്റെ വീട്ടിൽ മോഷണം നടന്നു. പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ച് സിസിടിവി പരിശോധിച്ചപ്പോൾ രണ്ട് ആൺകുട്ടികൾ നടന്നുപോകുന്നത് കണ്ടെത്തി. പ്രതികളെ പിന്തുടർന്ന് സിസിടിവി വഴി കസ്റ്റഡിയിലെടുത്തപ്പോൾ അവർ ആൺകുട്ടികളല്ല, പെൺകുട്ടികളാണെന്ന് കണ്ടെത്തി. മോഷ്ടാക്കളായ ശാലു, നീലു എന്നിവരെ അറസ്റ്റ് ചെയ്തു. ടാനറി റോഡിലെ…
Read More