ആസൂത്രണമില്ലാത്ത മാസ്റ്റര്‍പ്ലാന്‍; കദാസപുര തടാക നവീകരണം വൈകുന്നു

ബെംഗളുരു ഇനിയെത്രനാള്‍ കഴിയണം കഗദാസപുര തടാകത്തിന്റെ നവീകരണം പൂര്‍ത്തിയാകാന്‍? പ്രദേശവാസികളുടെയും തടാകസംരക്ഷണ പ്രവര്‍ത്തകരുടെയും മുന്നിലുള്ള ഉത്തരം കിട്ടാ ചോദ്യമാണിത്.
ഒരു പതിറ്റാണ്ടു മുന്‍പ് ആരംഭിച്ച നവീകരണം ആസൂത്രണമില്ലാത്ത മാസ്റ്റര്‍പ്ലാന്‍ കാരണം
നീണ്ടുപോയി.

മലിനജല ശുദ്ധീകരണ പ്ലാന്റിന്റെയും (എസ്ടിപി നടപ്പാതയുടെയും നിര്‍മാണം പൂര്‍ത്തിയായിട്ടില്ല.
ഇക്കാലയളവില്‍ ഒട്ടേറെ തവണ മാസ്റ്റര്‍ പ്ലാനില്‍ മാറ്റവും വരുത്തി. അടുത്തയിടെ 10.85 കോടി രൂപ ചെലവഴിച്ചാണ് തടാകത്തിനു ചുറ്റും വേലികെട്ടിയത്.

ഗണേശോത്സവവുമായി ബന്ധപ്പെട്ട് വിഗ്രഹ നിമജ്ജനത്തിനും ഇവിടെ സൗകര്യം ഒരുക്കിയിട്ടുണ്ട്. തടാകത്തിലെ സംഭരണ ശേഷി ഉയര്‍ത്തി സമീപപ്രദേശങ്ങളിലെ വെള്ളപ്പൊക്ക സാധ്യത കുറച്ചു. ചെളി നീക്കിയതിനു പുറമേ മലിനജലത്തിന്റെ ഒഴുക്ക് ഗതിമാറ്റിവിട്ടു.

  പ്രഗ്നാനന്ദയോട് ഏറ്റുമുട്ടാൻ ചെസ്സ് ബോർഡുമായി വിജയ്; 15 മിനിറ്റ് നീണ്ട പോരാട്ടത്തിനൊടുവിൽ തോറ്റു! സമ്മാനമായി 50 ലക്ഷം രൂപ നൽകി

പണക്കുറവല്ല; പിടിപ്പുകേട്

തടാകത്തിന്റെ ഒരു ഭാഗത്ത് എസ്ടിപി നിര്‍മാണം പുരോഗമി ക്കുന്നുണ്ട്.
2018 ല്‍ ബെംഗളൂരു നഗര വികസന മന്ത്രിയായിരുന്ന ജി. പരമേശ്വര പ്ലാന്റിനു വേണ്ടി 8.5 കോടി രൂപ അനുവദിച്ചിരുന്നു. 7 വര്‍ഷം പിന്നിട്ടിട്ടും പ്ലാന്റിന്റെ നിര്‍മാണം പൂര്‍ത്തിയായിട്ടില്ല.
അതേവര്‍ഷം തന്നെ മുഖ്യമന്ത്രിയുടെ നഗരോഥാന പദ്ധതിയുടെ കീഴിലും തടാക വികസനത്തിന് 8 കോടി രൂപ അനുവദിച്ചിരുന്നു.

നടപ്പാതയില്‍ പൊടിശല്യം

പ്രദേശവാസികള്‍ പ്രഭാത, സന്ധ്യാ സവാരിക്ക് ഉപയോഗിക്കുന്ന തടാകക്കരയില്‍ പലയിടങ്ങളിലും ടൈല്‍ പാകിയിട്ടില്ല. പൊടിശല്യം രൂക്ഷമാണ്. മഴ പെയ്താല്‍ ഇവിടം ചെളിക്കുളമാകും. അങ്ങിങ്ങായി നിര്‍മാണ അവശിഷ്ടങ്ങള്‍ കുന്നുകൂടി കിടക്കുന്നു. തടാകത്തിനു ചുറ്റും 3.5 കി ലോമീറ്റര്‍ ടൈല്‍ പാകിയിരുന്നെങ്കിലും മാസ്റ്റര്‍പ്ലാനിലെ പിഴവു കാരണം ടൈല്‍ പൂര്‍ണമായി ഇളകിപ്പോയി. ഇവ വീണ്ടും സ്ഥാപിക്കുന്ന ജോലികള്‍ നട ന്നുവരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പ്രണയത്തിന് തടസ്സമെന്ന് കരുതി ആറുവയസ്സുകാരിയെ കൊലപ്പെടുത്തിയെന്ന് സംശയം; വയറ്റിൽ ഗുരുതരമായ പരിക്ക്; അമ്മയ്ക്കായി തിരച്ചിൽ, ലിവ്-ഇൻ പങ്കാളി കസ്റ്റഡിയിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പേര് വന്ദേ ഭാരത്, വേഗത 'പാസഞ്ചറിനേക്കാൾ കഷ്ടം'; ബെംഗളൂരുവിലേക്ക് എത്തിയത് ഒൻപത് മണിക്കൂർ വൈകി മന്ത്രിക്ക് പരാതിപ്രളയം
[masterslider id="10"]

Related posts