ക്ഷീണിക്കാതെ നാടുപിടിക്കാം; കാത്തിരിപ്പിനൊടുവിൽ വന്ദേഭാരത് സ്ലീപ്പർ എത്തുന്നു; ഹൈ സ്പീഡ് ട്രയൽ പൂർത്തിയായി; റൂട്ട്, സവിശേഷതകൾ അറിയാൻ വായിക്കാം

ബെംഗളുരുവില്‍നിന്ന് തിരുവനന്തപുരത്തേക്ക് വന്ദേഭാരത് സ്ലീപ്പര്‍ സര്‍വീസ് ഈ വര്‍ഷം ആരംഭിക്കുന്നതോടെ നാട്ടിലേക്കുള്ള യാത്രയില്‍ ഒരുപാട് മാറ്റങ്ങളുണ്ടാകും. സ്ലീപ്പര്‍ സര്‍വീസിന് റെയില്‍വേ ബോര്‍ഡ് അനുമതി നല്‍കിയെങ്കിലും സമയവും ടിക്കറ്റ് നിരക്കും പ്രഖ്യാപിച്ചിട്ടില്ല.

സ്ലീപ്പർ ട്രെയിനിന്റെ അന്തിമ അതിവേഗ പരീക്ഷണം വിജയകരമായി പൂർത്തിയായി. റെയിൽവേ സുരക്ഷാ കമീഷണറുടെ മേൽനോട്ടത്തിൽ രാജസ്ഥാനിലെ കോട്ട-നാഗ്ദ സെക്ഷനിൽ നടന്ന പരീക്ഷണത്തിൽ ട്രെയിൻ മണിക്കൂറിൽ 180 കിലോമീറ്റർ വരെ വേഗത്തിൽ കുതിച്ചു.

റെയിൽവേ സേഫ്റ്റി കമ്മീഷണറുടെ മേൽനോട്ടത്തിലാണ് നടപടികൾ പൂർത്തിയാക്കിയത്. റൈഡ് സ്റ്റെബിലിറ്റി, ഓസിലേഷൻ, വൈബ്രേഷൻ ബിഹേവിയർ, ബ്രേക്കിം​ഗ് , എമർജൻസി ബ്രേക്കിം​ഗ് മുതലായവ തൃപ്തികരമാണെന്ന് റെയിൽവേ സേഫ്റ്റി കമ്മീഷണർ വിലയിരുത്തി

സുരക്ഷാ പരീക്ഷണത്തിന്റെ വിഡിയോ സമൂഹമാധ്യമമായ എക്‌സിൽ റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് പങ്കുവെച്ചു.2026 തുടക്കത്തിൽ തന്നെ വന്ദേഭാരത് സ്ലീപ്പർ ട്രെയിൻ ഓടിത്തുടങ്ങുമെന്ന്  അശ്വിനി വൈഷ്ണവ് അറിയിച്ചു.

വന്ദേഭാരത് സ്ലീപ്പർ ട്രെയിൻ കോച്ചുകൾ നിർമിച്ചത് പൊതുമേഖലാ സ്ഥാപനമായ ബിഇഎഎലിൽ ആണ്. ഇതിനോടകം ട്രെയിൻ പരീക്ഷണയോട്ടം പൂർത്തിയാക്കിയിട്ടുണ്ട്. മണിക്കൂറിൽ 180 കിലോമീറ്റർ വേഗത കൈവരിക്കാൻ സാധിച്ചിട്ടുണ്ട്.

  അടുക്കള ബജറ്റ് തകർത്ത് പച്ചക്കറി വിലക്കയറ്റം; ബെംഗളൂരുവിൽ വഴുതനങ്ങയ്ക്ക് സെഞ്ച്വറി, ബീൻസിന് ഡബിൾ സെഞ്ച്വറി!

16 കോച്ചുകളോടെയാണ് ആദ്യത്തെ വന്ദേ ഭാരത് സ്ലീപ്പര്‍ പുറത്തിറങ്ങുക. എസി ഫസ്റ്റ് ക്ലാസ്, എസി 2 ടയര്‍, എസി 3 ടയര്‍ എന്നിങ്ങനെ മൂന്നു തരം കോച്ചുകളാണ് ട്രെയിനിലുണ്ടാവുക. ആകെ 1128 പേർക്ക് യാത്ര ചെയ്യാനാകും. മണിക്കൂറിൽ 180 കിലോമീറ്റർ വേഗതയിൽ വരെ സഞ്ചരിക്കാൻ കഴിയുന്ന തരത്തിലാണ് വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ രൂപകൽപ്പന ചെയ്തിരിക്കുന്നത്.

നവംബറില്‍ സര്‍വീസ് ആരംഭിച്ച കെഎസ്ആര്‍ ബെംഗളൂരു-എറണാകുളം വന്ദേഭാരത് എക്‌സ്പ്രസിന്റെ കോച്ചുകളുടെ എണ്ണം കൂട്ടണമെന്ന ആവശ്യത്തിലും അനു കൂല തീരുമാനത്തിന് കാത്തിരിക്കുകയാണ്. നിലവില്‍ 8 കോച്ചു കളുമായി സര്‍വീസ് നടത്തുന്ന വന്ദേഭാരത് എക്‌സ്പ്രസിന്റെ ടിക്കറ്റ് ബുക്കിങ് തിരക്ക് (ഒക്യുപന്‍ സി) 127-130% വരെയാണ്.

രാജ്യത്തുടനീളം ആകെ 164 വന്ദേ ഭാരത് ട്രെയിനുകള്‍ സര്‍വീസ് നടത്തുന്നു. 42 ട്രെയിനുകളാണ് 2025-ൽ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമര്‍പ്പിച്ചത്. 2026-ൽ കൂടുതൽ വന്ദേഭാരത് ട്രെയിനുകളെത്തും. അതിൽ എല്ലാവരും കാത്തിരിക്കുന്ന വന്ദേഭാരത് സ്ലീപ്പർ ട്രെയിനുകളുമുണ്ടാകും.

  മലയാളി യുവതിയെയും അഞ്ചുവയസ്സുകാരിയായ മകളെയും മരിച്ച നിലയിൽ കണ്ടെത്തി

യുഎസ്ബി ചാർജിംഗ് സൗകര്യമുള്ള ഇന്‍റഗ്രേറ്റഡ് റീഡിംഗ് ലൈറ്റ്, പബ്ലിക് അനൗൺസ്‌മെന്‍റ്, വിഷ്വൽ ഇൻഫർമേഷൻ സിസ്റ്റങ്ങൾ, ഡിസ്‌പ്ലേ പാനലുകളുടെയും സുരക്ഷാ ക്യാമറകളും, മോഡുലാർ പാന്ട്രികൾ, ഭിന്നശേഷിയുള്ള യാത്രക്കാർക്കായി പ്രത്യേക ബെർത്തുകൾ, ടോയ്‌ലറ്റുകൾ എന്നിവയുൾപ്പെടെ ലോകോത്തര സവിശേഷതകളോടെയാണ് വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ കൂകി പായാൻ തയ്യാറെടുക്കുന്നത്.

ട്രെയിൻ കൂട്ടിയിടികൾ ഒഴിവാക്കാൻ സഹായിക്കുന്ന കവച് സംവിധാനവുമായാണ് ട്രെയിൻ പുറത്തിറങ്ങുക. ട്രെയിൻ മാനേജരുമായും ലോക്കോ പൈലറ്റുമായും യാത്രക്കാർക്ക് നേരിട്ട് സംസാരിക്കാനുമുള്ള സംവിധാനങ്ങളും ട്രെയിനിലുണ്ടാകും.

എസി ക്ലാസ് യാത്രകള്‍ക്കായാണ് ആദ്യ വന്ദേ ഭാരത് സ്ലീപ്പര്‍ ട്രെയിനുകള്‍ ഇറക്കുന്നത്. എന്നാൽ ഉദ്ഘാടന സർവ്വീസ് ഏത് റൂട്ടിൽ നടത്തുമെന്ന പ്രഖ്യാപനം ഇതുവരെയും തീരുമാനിച്ചിട്ടില്ല. നിരവധി സംസ്ഥാനങ്ങള്‍ ഇക്കാര്യത്തില്‍ ആവശ്യം ഉന്നയിച്ചിട്ടുണ്ട്. ആദ്യ റൂട്ട് ഡല്‍ഹിയെ ബന്ധിപ്പിച്ചാകും എന്ന് ഏതാണ് ഉറപ്പായിട്ടുണ്ട്. അഹമ്മദാബാദ്, മുംബൈ, ചെന്നൈ, ബെംഗളൂരു, സെക്കന്തരാബാദ് തുടങ്ങിയ റൂട്ടുകളിലും വന്ദേഭാരത് സ്ലീപ്പര്‍ എത്തുമെന്നാണ് വാര്‍ത്തകള്‍. ഇക്കാര്യത്തില്‍ ഔദ്യോഗിക പ്രതികരണം ഇതുവരെ ഉണ്ടായിട്ടില്ല.

ആദ്യ സ്ലീപ്പര്‍ എത്തി മൂന്ന് മാസത്തിനുള്ളില്‍ കേരളത്തിലേക്കും വരുമെന്നാണ് കണക്ക് കൂട്ടൽ. മംഗളൂരു-തിരുവനന്തപുരം റൂട്ടിലായിരിക്കും കേരളത്തിന് ലഭിക്കുന്ന ആദ്യ വന്ദേഭാരത് സ്ലീപ്പര്‍ എന്നാണ് പ്രതീക്ഷ. എന്നാല്‍ ബെംഗളൂരു-കോഴിക്കോട്, ചെന്നെ-കോഴിക്കോട്, മംഗളൂരു-തിരുവനന്തപുരം റൂട്ടുകളില്‍ വന്ദേ ഭാരത് സ്ലീപ്പര്‍ ട്രെയിനുകള്‍ അനുവദിക്കണമെന്നാണ് കേരളത്തിന്റെ ആവശ്യം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ആദ്യം വെറുത്തു, ഇപ്പോൾ ജീവൻ; കുടിയേറ്റക്കാരുടെ ഏകാന്തതയിൽ നിന്നും ബെം​ഗളൂരു വൈബിലേക്ക്; ബെംഗളൂരു നഗരത്തെക്കുറിച്ചുള്ള യുവതിയുടെ ഇൻസ്റ്റാഗ്രാം വീഡിയോ വൈറലാകുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts