ബെംഗളൂരു : അഞ്ച് വർഷം തികച്ച് ഭരിക്കുമെന്ന് പറഞ്ഞ മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് ആശംസ നേരുന്നതായി ഡി.കെ.ശിവകുമാർ. വെള്ളിയാഴ്ച ബെംഗളൂരുവിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവേയാണ് ശിവകുമാർ സിദ്ധരാമയ്യയുടെ ഭരണത്തിന് ആശംസ നേർന്നത്. ‘ഭരണത്തിൽ അഞ്ച് വർഷം തികക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞിട്ടുണ്ട്. ഞാൻ അദ്ദേഹത്തിന് എല്ലാ ആശംസകളും നേരുന്നു. ഞങ്ങളെല്ലാവരും അദ്ദേഹത്തിനൊപ്പം പ്രവർത്തിക്കും’-ശിവകുമാർ പറഞ്ഞു. തനിക്കും മുഖ്യമന്ത്രിക്കും സമയം ഇനിയുമുണ്ട്. തങ്ങൾ രണ്ടുപേരും ഹൈക്കമാൻഡിനെ അനുസരിക്കുന്നവരാണെന്നും ശിവകുമാർ കൂട്ടിച്ചേർത്തു. സർക്കാരിന്റെ കാലാവധി രണ്ടര വർഷം തികഞ്ഞ സാഹചര്യത്തിൽ നേരത്തെ തീരുമാനിച്ച പോലെ മുഖ്യമന്ത്രിസ്ഥാനം ഡി.കെ.ശിവകുമാറിന് കൈമാറണമെന്ന ആവശ്യമുന്നയിച്ച് ഏതാനും…
Read MoreYear: 2025
ശബരിമല കൊള്ള; അന്വേഷണം വിഎന്‍ വാസവനിലേക്കും നീളണം; കെ മുരളീധരൻ
തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളയില്‍ അന്വേഷണം കടകംപള്ളി സുരേന്ദ്രനില്‍ മാത്രം പോരായെന്നും ഇപ്പോഴത്തെ ദേവസ്വം മന്ത്രി വിഎന്‍ വാസവനിലേക്കും എത്തണമെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. ദേവസ്വം ബോര്‍ഡ് പ്രസിഡന്റും അംഗങ്ങളും മാത്രം ഇങ്ങനെയൊരു കടുംകൈ ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നില്ല. സര്‍ക്കാരിനും മന്ത്രിക്കും അറിയാവുന്ന കാര്യങ്ങളാണ് അവര്‍ ചെയ്തിട്ടുള്ളതെന്നും ഇക്കാര്യത്തില്‍ വിശദമായ അന്വേഷണം വേണമെന്നും മുരളീധരന്‍ മാധ്യമങ്ങളോട് പറഞ്ഞു. നിലവിലെ അന്വേഷണം മന്ത്രിമാരിലേക്കും മുന്‍മന്ത്രിമാരിലേക്കും നീളണം. സ്വര്‍ണം ഇളക്കിയെടുത്ത് പുറത്തേക്ക് കൊണ്ടുപോകണമെങ്കില്‍ ബോര്‍ഡ് പ്രസിഡന്റ് മാത്രം വിചാരിച്ചാല്‍ നടക്കില്ല. ഇതൊന്നും അറിഞ്ഞിരുന്നില്ലെന്നാണ് മന്ത്രി പറയുന്നതെങ്കില്‍ സര്‍ക്കാരും മന്ത്രിയും…
Read Moreകാറിൽ ലിഫ്റ്റ് നൽകി വഴിയിൽവെച്ച് കവർച്ച; എൻജിനിയറിങ് വിദ്യാർഥികൾ അടക്കമുള്ള മൂവർ സംഘം പേർ അറസ്റ്റിൽ
ബെംഗളൂരു: ബസ് സ്റ്റാൻഡുകൾക്ക് സമീപം വാഹനം കാത്തിരിക്കുന്ന യാത്രക്കാരെ ലക്ഷ്യമിട്ട് കവർച്ചനടത്തുന്ന മൂവർ സംഘത്തെ മണ്ഡ്യപോലീസ് അറസ്റ്റ് ചെയ്തു. ബെംഗളൂരുവിലെ പ്രശസ്ത എൻജിനിയറിങ് കോളേജിലെ ഏഴാം സെമസ്റ്റർ വിദ്യാർഥികളായ കിരൺ, കുശാൽബാബു, അതേ സ്ഥാപനത്തിലെ മറ്റൊരു വിദ്യാർഥിയുടെ സഹോദരനായ ഗോകുൽ എന്നിവരെയാണ് അറസ്റ്റ് ചെയ്തതെന്ന് ഡിഎസ്‌പി ലക്ഷ്മിനാരായണ അറിയിച്ചു. ബസ്‌സ്റ്റാൻഡുകൾക്ക് സമീപം വാഹനം കാത്തിരിക്കുന്ന യാത്രക്കാർക്ക് കാറിൽ ലിഫ്റ്റ് നൽകി വഴിയിൽവെച്ച് കവർച്ച നടത്തുന്ന രീതിയാണ് ഇവർക്ക്. ഒക്ടോബർ മാസം മുതൽ മൂവരും ഈ പ്രവർത്തനം നടത്തുന്നുണ്ടെന്ന് ഡിസിപി അറിയിച്ചു. മാണ്ഡ്യയിൽ കഴിഞ്ഞദിവസം രാത്രി…
Read Moreഎടിഎമ്മിലേക്കുള്ള ഏഴുകോടി കവർന്ന കേസിൽ നിർണായക വഴിത്തിരിവ്; ഡ്രൈവർ ഉൾപ്പെടെ മൂന്ന് പേർ കൂടി അറസ്റ്റിൽ; പണപ്പെട്ടികൾ കണ്ടെത്തി
ബെംഗളൂരു : എടിഎമ്മിൽ നിറയ്ക്കുന്നതിനുള്ള പണവുമായിപോയ വാഹനം തടഞ്ഞുനിർത്തി 7.11 കോടി രൂപ കവർന്ന സംഭവത്തിൽ മലയാളി അടക്കം രണ്ടുപേർ പിടിയിൽ. കാഷ് മനേജ്‌മെന്റ് സർവീസ് (സിഎംഎസ്) സ്ഥാപനത്തിലെ മുൻജീവനക്കാരനായ മലയാളിയും ഗോവിന്ദരാജനഗർ പോലീസ് സ്റ്റേഷനിലെ കോൺസ്റ്റബിളുമാണ് പിടിയിലായത്. ഇവരെ പോലീസ് ചോദ്യംചെയ്തുവരുകയാണ്. അന്തഃസംസ്ഥാന സംഘമാണ് കവർച്ചയ്ക്ക് പിന്നിലെന്നാണ് സംശയം. കാഷ് മനേജ്‌മെന്റ് സർവീസ് (സിഎംഎസ്) സ്ഥാപനത്തിന്റെ വാഹനത്തിൽനിന്നാണ് കഴിഞ്ഞദിവസം ആറംഗസംഘം പണം തട്ടിയെടുത്തത്. ആന്ധ്രാപ്രദേശിലെ ചിറ്റൂർ ജില്ല വഴിയാണ് കൊള്ളക്കാർ രക്ഷപ്പെട്ടതെന്നാണ് സൂചന. ചിറ്റൂർ ജില്ലയിലെ കുപ്പം താലൂക്കിലെ കുർമാനിപ്പള്ളിയിലെ ഒരു വിജനമായ…
Read Moreസഫാരി നിർത്തലാക്കിയതോടെ വരുമാനം കുറഞ്ഞ് വിനോദസഞ്ചാരമേഖല
ബെംഗളൂരു : ബന്ദിപ്പുർ, നാഗർഹോളെ വന്യജീവി സങ്കേതത്തിലെ സഫാരി നിർത്തലാക്കിയതിനെത്തുടർന്ന് വരുമാനം കുറഞ്ഞ് ടൂറിസം മേഖല. വന്യജീവി ആക്രമണങ്ങൾക്ക് ടൂറിസം വാഹനങ്ങൾ കാരണമായേക്കാമെന്ന ആശങ്കയെത്തുടർന്നാണ് ഇവിടെയുള്ള സഫാരി സർവീസുകൾ നവംബർ എട്ടു മുതൽ അനിശ്ചിത കാലത്തേക്ക് നിർത്തിവെച്ചതായി വനം മന്ത്രി ഈശ്വർ ബി. ഖൻഡ്രെ അറിയിച്ചത്. സരഗൂർ താലൂക്കിലെ ബന്ദിപ്പുർ വനമേഖലയുടെ അതിർത്തിയിലുള്ള ഗ്രാമങ്ങളിൽ കടുവ ആക്രമണങ്ങളിൽ മൂന്ന് പേർ മരിക്കുകയും ഒരു കർഷകന് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തതിനെത്തുടർന്നാണ് സർക്കാർ തീരുമാനം. ഇതോടെ ടൂറിസം മേഖലയിൽ വരുമാനം കുത്തനെ കുറഞ്ഞെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു. ഇതോടെ…
Read Moreസത്യസായി ബാബയുടെ നൂറാം ജന്മദിനാഘോഷങ്ങൾ ; രാഷ്ട്രപതിയും ഉപരാഷ്ട്രപതിയും ഇന്നെത്തും
പുട്ടപർത്തി: സത്യസായി ബാബയുടെ നൂറാം ജന്മദിനം ആഘോഷിക്കാനൊരുങ്ങി പുട്ടപർത്തി. ഞായറാഴ്ചയാണ് ജന്മദിനം. ആഘോഷത്തിൽ പങ്കെടുക്കാൻ ‘സായി റാം’ മന്ത്രമുരുവിട്ട് ആയിരങ്ങളെത്തിയതോടെ തീർഥാടനനഗരിയായ പുട്ടപർത്തി ഭക്തിസാന്ദ്രമായി. വർണശബളമായ അലങ്കാരങ്ങൾക്കൊണ്ടും ഭക്തിഗാനങ്ങളും മന്ത്രോച്ചാരണങ്ങളും ഉച്ചഭാഷിണിയിലൂടെ ഒഴുകി നിറഞ്ഞും സായി ബാബയുടെ മഹാസമാധി ഉൾപ്പെടുന്ന പ്രശാന്തിനിലയം ആഘോഷത്തിമിർപ്പിലമർന്നു. കേരളത്തിൽനിന്നുൾപ്പെടെ വിവിധ സംസ്ഥാനങ്ങളിൽനിന്നും വിദേശരാജ്യങ്ങളിൽനിന്നും ഭക്തരെത്തി. ആഘോഷത്തിൽ പങ്കെടുക്കാൻ രാഷ്ട്രപതി ദ്രൗപദി മുർമുവും ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണനും ശനിയാഴ്ച പുട്ടപർത്തിയിലെത്തും. രാവിലെ പ്രശാന്തി നിലയത്തിലെത്തുന്ന രാഷ്ട്രപതി സത്യസായി ബാബയുടെ മഹാസമാധി സന്ദർശിക്കും. ഉച്ചയ്ക്കുശേഷമാണ് ഉപരാഷ്ട്രപതിയെത്തുക. വൈകീട്ട് നാലിന് പ്രശാന്തിനിലയത്തിലെ പൂർണചന്ദ്ര…
Read Moreനിരത്തിലെ നിയമലംഘനം പകുതി ഇളവില്‍ ഇന്ന് മുതല്‍
ബെംഗളൂരു: കർണാടക സർക്കാർ വാഹനമോടിക്കുന്നവർക്ക് ഗതാഗത നിയമലംഘന പിഴകളിൽ 50% കിഴിവ് പ്രഖ്യാപിച്ചു . ഇതുസംബന്ധിച്ച് സംസ്ഥാന ഗതാഗത വകുപ്പ് അണ്ടർ സെക്രട്ടറി രംഗപ്പ കരിഗാര ഇന്നലെ ഔദ്യോഗിക ഉത്തരവ് പുറപ്പെടുവിച്ചു. ഇന്ന് മുതൽ അതായത് നവംബർ 21 മുതൽ ഡിസംബർ 12 വരെ ഈ സൗകര്യം പ്രാബല്യത്തിൽ വരും. ഈ കാലയളവിൽ ഡ്രൈവർമാർക്ക് അവരുടെ കുടിശ്ശിക പിഴകളുടെ പകുതി തുക അടച്ച് കേസുകൾ തീർപ്പാക്കാം. ഗതാഗത പിഴ ഇളവ് സംബന്ധിച്ച് ഗതാഗത വകുപ്പ് സർക്കാരിന് സമർപ്പിച്ച നിർദ്ദേശം പരിശോധിച്ച ശേഷം, സർക്കാർ അത്…
Read Moreകെപിസിസി അധ്യക്ഷ സ്ഥാനം ഒഴിയുമെന്ന് ഡി കെ ശിവകുമാര്‍; നീക്കം മുഖ്യമന്ത്രിസ്ഥാനം ലക്ഷ്യമിട്ടാണ് എന്ന് വിലയിരുത്തൽ
ബെംഗളൂരു : കർണാടകത്തിലെ കോൺഗ്രസ് അധ്യക്ഷസ്ഥാനം ഒഴിയുമെന്ന സൂചനയുമായി ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ. കെപിസിസി അധ്യക്ഷസ്ഥാനത്ത് സ്ഥിരമായി തുടരാൻ തനിക്കുകഴിയില്ലെന്നും പുതിയ ആളുകൾക്കുവേണ്ടി ഒഴിഞ്ഞുകൊടുക്കുമെന്നും പാർട്ടി പരിപാടിയിൽ പറഞ്ഞു. മുഖ്യമന്ത്രിസ്ഥാനം ലക്ഷ്യമിട്ടാണ് പാർട്ടിചുമതല ഒഴിയാൻ ശിവകുമാർ ഒരുങ്ങുന്നതെന്നാണ് വിലയിരുത്തൽ. മന്ത്രിസഭാ പുനഃസംഘടനയ്ക്കുള്ള നീക്കങ്ങൾ നടക്കുമ്പോഴാണ് പാർട്ടിയുടെ തലപ്പത്തും മാറ്റത്തിനൊരുങ്ങുന്നത്. കെപിസിസി അധ്യക്ഷസ്ഥാനത്ത് അഞ്ചരവർഷം കഴിഞ്ഞെന്നും അധികകാലം തുടരാൻ താത്പര്യമില്ലെന്നുംപറഞ്ഞ ശിവകുമാർ പദവിയൊഴിഞ്ഞാലും നേതൃനിരയിൽ താനുണ്ടാകുമെന്നും വ്യക്തമാക്കി. മുഖ്യമന്ത്രിസ്ഥാനം ലക്ഷ്യമാക്കിയാണ് ഈ പ്രസ്താവനയെന്നാണ് കരുതുന്നത്. താൻ സ്ഥാനത്തുണ്ടെങ്കിലും ഇല്ലെങ്കിലും സംസ്ഥാനത്ത് 100 കോൺഗ്രസ് ഓഫീസ് നിർമിക്കുകയെന്ന…
Read Moreതിരുവനന്തപുരത്തുനിന്ന് ഈ ദിവസങ്ങളിൽ പ്രത്യേകതീവണ്ടി സർവീസ് നടത്തും
ബെംഗളൂരു : സത്യസായിബാബയുടെ ജന്മശതാബ്ദിയാഘോഷത്തിൽ പങ്കെടുക്കാനെത്തുന്നവരുടെ തിരക്കുപരിഗണിച്ച് തിരുവനന്തപുരത്തുനിന്ന് പുട്ടപർത്തി പ്രശാന്തിനിലയത്തിലേക്ക് പ്രത്യേകതീവണ്ടി അനുവദിച്ച് ദക്ഷിണറെയിൽവേ. കൂടാതെ, ചെന്നൈയിൽനിന്ന് മറ്റൊരുതീവണ്ടിയും അനുവദിച്ചു. തിരുവനന്തപുരം നോർത്ത്-ശ്രീ സത്യസായി പ്രശാന്തിനിലയം എക്സ്‌പ്രസ് സ്പെഷ്യൽ (06067) ഞായറാഴ്ച വൈകീട്ട് 06.05-ന് തിരുവനന്തപുരത്തുനിന്ന് പുറപ്പെടും. തിങ്കളാഴ്ച ഉച്ചയ്ക്ക് 1.30-ന് പ്രശാന്തിനിലയത്തിലെത്തും. തിരികെ ശ്രീ സത്യസായി പ്രശാന്തിനിലയം-തിരുവനന്തപുരം നോർത്ത് എക്സ്‌പ്രസ് സ്പെഷ്യൽ (06068) ചൊവ്വാഴ്ച വൈകീട്ട് 8.45-ന് പുറപ്പെട്ട് പിറ്റേന്ന് വൈകീട്ട് ആറിന് തിരുവനന്തപുരത്തെത്തും. വർക്കല, ശിവഗിരി, കൊല്ലം, കായംകുളം, ചെങ്ങന്നൂർ, തിരുവല്ല, ചങ്ങനാശ്ശേരി, കോട്ടയം, എറണാകുളം, ആലുവ, തൃശ്ശൂർ, പാലക്കാട്,…
Read Moreബെംഗളൂരു നഗരത്തിൽ നടന്ന ഏഴ് കോടിയുടെ കവർച്ച കേസിൽ മുഖ്യസൂത്രധാരൻ പോലീസുകാരൻ! കോൺസ്റ്റബിൾ അറസ്റ്റിൽ
ബെംഗളൂരു: ബെംഗളൂരുവിൽ നടന്ന ഏഴ് കോടി രൂപയുടെ കവർച്ചക്കേസിലെ കവർച്ച കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കവർച്ചക്കേസുമായി ബന്ധപ്പെട്ട് ഗോവിന്ദ്പുര പോലീസ് സ്റ്റേഷനിലെ അന്നപ്പ നായിക് എന്ന കോൺസ്റ്റബിളിനെ സൗത്ത് ഡിവിഷൻ പോലീസ് അറസ്റ്റ് ചെയ്തു. മുഴുവൻ കവർച്ചയുടെയും മുഖ്യസൂത്രധാരൻ അന്നപ്പ നായിക് ആണെന്നാണ് റിപ്പോർട്ടുകൾ. കവർച്ചയ്ക്ക് ആൺകുട്ടികളെ ഒരുക്കിയത് ഇയാളാണെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായി. കേസിലെ കവർച്ചക്കാരെ പിടികൂടാൻ ആഭ്യന്തരമന്ത്രി ഡോ. ജി. പരമേശ്വര നൽകിയ 24 മണിക്കൂർ സമയപരിധി അവസാനിച്ചു . എന്നിരുന്നാലും, ഇതുവരെ കവർച്ചക്കാരെക്കുറിച്ച് ഒരു സൂചന മാത്രമേ ലഭിച്ചിട്ടുള്ളൂ.…
Read More