ഷാമണൂർ ശിവശങ്കരപ്പയ്ക്ക് അന്ത്യാഞ്ജലി അർപ്പിച്ച് കർണാടക

ബെംഗളൂരു : അഞ്ച് പതിറ്റാണ്ടുകാലം കർണാടക രാഷ്ട്രീയത്തിൽ സജീവസാന്നിധ്യമായിരുന്ന ഷാമണൂർ ശിവശങ്കരപ്പയ്ക്ക് വിടനൽകി സംസ്ഥാനം.

സ്വന്തംസ്ഥലമായ ദാവണഗരെയിൽ പൂർണ സർക്കാർ ബഹുമതികളോടെയായിരുന്നു സംസ്കാരച്ചടങ്ങുകൾ. കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ അടക്കമുള്ള നേതാക്കൾ അന്തിമോപചാരം അർപ്പിച്ചു. വീരശൈവ-ലിംഗായത്ത് സമുദായ ആചാരപ്രകാരം നടത്തിയ അന്തിമ ചടങ്ങുകൾക്ക് മഠാധിപതിമാർ കാർമിത്വം വഹിച്ചു.

  ആശുപത്രിയിലെ ആ അടച്ചിട്ട മുറിയിൽ ഗർഭിണിയും സുരക്ഷിതയല്ല; ദൃശ്യങ്ങൾ ഒളിക്യാമറയിൽ പകർത്താൻ ശ്രമിച്ച ജീവനക്കാരനെതിരെ കേസ്

ദാവണഗരെയിലുള്ള കാളേശ്വര അരിമിൽ വളപ്പിലായിരുന്നു സംസ്കാരം നടത്തിയത്. ആൺമക്കളായ മന്ത്രി എസ്.എസ്. മല്ലികാർജുൻ, ബക്കേഷ്, ഗണേഷ് എന്നിവർ കർമംചെയ്തു. വീട്ടിൽ നടത്തിയ മതപരമായ ചടങ്ങുകൾക്കുശേഷം പൊതുദർശനം നടത്തി. പിന്നീട് വീട്ടിൽനിന്ന് 15 കിലോ മീറ്റർ അകലെയുള്ള അന്ത്യവിശ്രമസ്ഥലത്തേക്ക് വിലാപയാത്ര.

ആയിരക്കണക്കിന് കോൺഗ്രസ് പ്രവർത്തകരും ലിംഗായത്ത് സമുദായാംഗങ്ങളും ഇതിൽ പങ്കെടുത്തു. മുൻമുഖ്യമന്ത്രി യെദ്യൂരപ്പ, ബിജെപി സംസ്ഥാന അധ്യക്ഷൻ ബി.വൈ. വിജയേന്ദ്ര, ആഭ്യന്തരമന്ത്രി ജി. പരമേശ്വര, വ്യവസായമന്ത്രി എം.ബി. പാട്ടീൽ, ഐടി മന്ത്രി പ്രിയങ്ക് ഖാർഗെ തുടങ്ങിയവരും അന്തിമോപചാരം അർപ്പിച്ചു.

  മരിക്കാൻ പാളത്തിൽ കിടന്ന് മലയാളി യുവാവ്; പോലീസിനെ വെട്ടിച്ച് ഓടിയത് രണ്ട് കിലോമീറ്റർ; ഒടുവിൽ ബെം​ഗളൂരു പോലീസ് രക്ഷിച്ചത് ഇങ്ങനെ

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പീനിയ എലിവേറ്റഡ് ഫ്ലൈഓവർ ഇന്ന് മുതൽ നാല് ദിവസത്തേക്ക് അടക്കും; തുംകൂർ റോഡിൽ ഗതാഗത നിയന്ത്രണം; ബദൽ പാതകൾ ഇങ്ങനെ
[masterslider id="10"]

Related posts