ബിജെപി നേതാവ് വിജു ഗൗഡയുടെ മകൻ ടോൾ ബൂത്ത് ജീവനക്കാരെ ആക്രമിച്ച സംഭവം; മകന്റെ തെറ്റിന് ക്ഷമ ചോദിച്ച് അച്ഛൻ രംഗത്ത്

ബെംഗളൂരു : ടോൾ ആവശ്യപ്പെട്ടതിന്റെപേരിൽ ടോൾ പ്ലാസ ജീവനക്കാരനെ ബിജെപി നേതാവിന്റെ മകൻ മർദിച്ചു. ഇതുസംബന്ധിച്ച് ഒരു പരാതിയും ലഭിച്ചിട്ടില്ല. എന്നാൽ ഈ സാഹചര്യത്തിൽ, മകന്റെ തെറ്റിന് ക്ഷമ ചോദിക്കുന്നതായി വിജു ഗൗഡ പാട്ടീൽ പറഞ്ഞു.

മുൻ എംഎൽഎ വിജുഗൗഡ പാട്ടീലിന്റെ മകൻ സമർഥ് ഗൗഡ പാട്ടീലാണ് വിജയപുര ജില്ലയിൽ കണ്ണോലിക്കുസമീപമുള്ള ടോൾ പ്ലാസയിലെ ജീവനക്കാരനെ ആക്രമിച്ചത്.

  ബെംഗളൂരുവിൽ കടുത്ത വെയിലിന് ആശ്വാസം; പലയിടങ്ങളിലും വീണ്ടും നേരിയ മഴയെത്തി

ഇരുചക്രവാഹനത്തിലെത്തിയ സമർഥിൽനിന്ന് ജീവനക്കാരൻ സംഗപ്പ ടോൾ ആവശ്യപ്പെട്ടു. താൻ വിജുഗൗഡ പാട്ടീലിന്റെ മകനാണെന്നും പണംനൽകില്ലെന്നും അറിയിച്ചു.

സംഗപ്പ പണംനൽകണമെന്ന് നിർബന്ധംപിടിച്ചതോടെ ടോൾബൂത്തിനുള്ളിൽക്കയറി ആക്രമിക്കുകയായിരുന്നു. മർദനവീഡിയോ പിന്നീട് സാമൂഹികമാധ്യമങ്ങളിൽ പ്രചരിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കുരുക്കില്ലാ, ടോളില്ലാ യാത്ര; എസ് എം കൃഷ്ണ റോഡ് തുറന്നു; സവിശേഷതകള്‍ ഏറെ അറിയാന്‍ വായിക്കു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts