നടന്‍ വിജയ്‌യുടെ റാലിക്കിടെ മരിച്ചവരുടെ എണ്ണം 39 ആയി; മരണസംഖ്യ ഉയരാൻ സാധ്യത; ആശുപത്രിയിൽ തിരക്ക് ഉണ്ടാകുമെന്ന് ഭയന്ന് വിജയ് എത്തിയില്ല

ചെന്നൈ: തമിഴ്നാട്ടിലെ കരൂരിൽ തമിഴക വെട്രി കഴകം (ടിവികെ) നേതാവും സിനിമാതാരവുമായ വിജയ് നയിച്ച റാലിയിൽ തിക്കിലും തിരക്കിലും പെട്ട് 39 പേർ മരിച്ചു.

മരിച്ചവരിൽ 9 കുട്ടികളും 16 സ്ത്രീകളും ഉൾപ്പെടുന്നു. 29 പേരെ മരിച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചതെന്ന് തമിഴ്നാട് ആരോഗ്യമന്ത്രി എം.സുബ്രഹ്മണ്യൻ അറിയിച്ചു.

പരുക്കേറ്റവരിൽ 9 പൊലീസുകാരുമുണ്ട്. ഒട്ടേറെ കുട്ടികളെ കാണാതായെന്നും റിപ്പോർട്ടുകളുണ്ട്. മൃതദേഹങ്ങൾ അമരാവതി മെഡിക്കൽ കോളജ് ആശുപത്രിയിലും കരൂർ സർക്കാർ ആശുപത്രിയിലുമാണ്.

  കോർപ്പറേറ്റ് ആഡംബരങ്ങളോട് വിട; അമേരിക്കയിലെ കോടികളുടെ ജോലി ഉപേക്ഷിച്ച് ബെംഗളൂരുവിൽ കഫേതുടങ്ങി ഐഐടി-ഐഐഎം സുഹൃത്തുക്കൾ

‘‘95 പേർ ആശുപത്രിയിൽ ചികിത്സയിലാണ്. 51പേർ സർക്കാർ ആശുപത്രിയിലും മറ്റുള്ളവർ സ്വകാര്യ ആശുപത്രിയിലും. ഒരാളുടെ സ്ഥിതി ഗുരുതരമാണ്. മറ്റുള്ളവർക്ക് പ്രശ്നങ്ങളില്ല’’–തമിഴ്നാട് ആരോഗ്യ സെക്രട്ടറി പി.ശെന്തിൽ കുമാർ പറഞ്ഞു.

കരൂരില്‍ തമിഴക വെട്രി കഴകം അധ്യക്ഷന്‍ വിജയ്‍യുടെ റാലിയില്‍ പൊലീസ് മതിയായ സുരക്ഷ ഒരുക്കിയില്ലെന്ന് തമിഴക വെട്രി കഴകം നേതാക്കള്‍.

കൂടുതൽ തിരക്ക് ഒഴിവാക്കാനാണ് വിജയ് ചെന്നൈയിലേക്ക് പോയതെന്നും ടിവികെ ജില്ലാ സെക്രട്ടറി വിഗ്നേഷ് , ടിവികെ നേതാവ് വിജയ് കുമാർ എന്നിവര്‍ മാധ്യമങ്ങളോട് പറഞ്ഞു.

  ബെംഗളൂരുവിൽ അഞ്ചുവയസ്സുകാരിയെ കൊലപ്പെടുത്തിയ കേസ്: ഒളിവിൽ പോയ അമ്മ പിടിയിൽ

യാതൊരു കാരണവശാലം സ്ത്രീകളും കുട്ടികളും പരിപാടിക്ക് വരരുതെന്ന് വിജയ് പറഞ്ഞിരുന്നെന്നും വിജയകുമാർ പറഞ്ഞു.

ഇക്കാര്യം പലപ്പോഴും അദ്ദേഹം പറഞ്ഞിരുന്നു. എന്നാല്‍ വിജയ് എന്ന സിനിമാ നടനെ കാണാന്‍ വേണ്ടിയാണ് കൂടുതല്‍ പേരും വന്നതെന്നും നേതാക്കള്‍ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  'ഒറ്റ ചരക്കുവാഹനം പോലും അതിർത്തി കടക്കരുത്, വീഴ്ച വരുത്തിയാൽ പിടിവീഴും'; കനത്ത ജിഎസ്ടി വേട്ടയ്ക്ക് പച്ചക്കൊടി കാട്ടി സംസ്ഥാന സർക്കാർ, ഉദ്യോഗസ്ഥർക്ക് കർശന താക്കീത്!
[masterslider id="10"]

Related posts