അവതാരകൻ രാജേഷ് കേശവിനെ തുടർ ചികിത്സയ്ക്കായി വെല്ലൂർ ആശുപത്രിയിലേക്ക് മാറ്റി

പരിപാടിക്കിടെ കുഴഞ്ഞുവീണ് ഗുരുതരാവസ്ഥയിലായ അവതാരകന്‍ രാജേഷ് കേശവിനെ വെല്ലൂര്‍ ആശുപത്രിയിലേക്ക് മാറ്റി.

കഴിഞ്ഞ 29 ദിവസമായി കൊച്ചിയിലെ ലേക്ക്ഷോർ ആശുപത്രിയിൽ ചികിത്സയിലായിരുന്ന അദ്ദേഹത്തെ എയർ ആംബുലൻസ് വഴിയാണ് വെല്ലൂരിലേക്ക് മാറ്റിയത്.

ഒരു പരിപാടിക്കിടെ ഹൃദയാഘാതം സംഭവിച്ച് കുഴഞ്ഞുവീണ രാജേഷ് കേശവ് തീവ്രപരിചരണ വിഭാഗത്തിലായിരുന്നു.

നിലവിൽ ന്യൂറോ റിഹാബിലിറ്റേഷൻ ചികിത്സ നൽകുന്നതിനായാണ് അദ്ദേഹത്തെ വെല്ലൂരിലെ ആശുപത്രിയിലേക്ക് മാറ്റിയത്.

  സെക്സ് റാക്കറ്റിന് വിൽക്കാൻ ശ്രമം: കാമുകനെ വെട്ടിനുറുക്കി ഫ്ലാറ്റിൽ തള്ളി യുവതി കടന്നു കളഞ്ഞു

രാജേഷിന്റെ ചികിത്സയ്ക്കായി എയർ ആംബുലൻസ് ഒരുക്കാൻ മുൻകൈയെടുത്ത നടൻ സുരേഷ് ഗോപി, വ്യവസായി യൂസഫ് അലി, വേഫേറർ, എസ്.കെ.എൻ എന്നിവർക്ക് അദ്ദേഹത്തിന്റെ സുഹൃത്തുക്കൾ നന്ദി അറിയിച്ചു.

രാജേഷിന്റെ ആരോഗ്യനിലയിൽ ആശങ്ക അറിയിച്ചുകൊണ്ട് സിനിമാ-ടെലിവിഷൻ മേഖലയിലെ നിരവധി പ്രമുഖർ നേരത്തെ രംഗത്തെത്തിയിരുന്നു.

ഹൃദയാഘാതമാണ് അദ്ദേഹത്തിന് സംഭവിച്ചതെന്നാണ് ഡോക്ടർമാരുടെ പ്രാഥമിക നിഗമനം. ഡിസ്നി, സ്റ്റാർ, സൺ, സീ നെറ്റ്‌വർക്കുകൾ തുടങ്ങിയ പ്രമുഖ ചാനലുകളിലെ പരിപാടികളിലൂടെ ശ്രദ്ധേയനാണ് രാജേഷ്. സിനിമകളുടെ പ്രൊമോഷൻ ഇവന്റുകളിലും അദ്ദേഹം സജീവമാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വിമാനം റദ്ദാക്കി, കൺവെയർ ബെൽറ്റിൽ കയറിനിന്ന് പ്രതിഷേധിച്ച് യുവതി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  അടുത്തയാഴ്ച മുതൽ ബെംഗളൂരു–എറണാകുളം വന്ദേഭാരതിൽ വൻ മാറ്റം;  ഓണസമ്മാനമായി ഇരട്ടി സീറ്റുകൾ, പക്ഷേ ആ ഒരു റൂട്ടിന് റെയിൽവേ 'റെഡ് സിഗ്നൽ' നൽകിയതെന്ത്?
[masterslider id="10"]

Related posts