വയോധികയെ വീടുകയറി ക്രൂരമായി മർദ്ദിച്ച അയല്‍വാസി അറസ്റ്റില്‍

കൊല്ലം: വയോധികയെ വീടുകയറി ക്രൂരമായി മർദ്ദിച്ച അയല്‍വാസി അറസ്റ്റില്‍. കൊല്ലം കൊട്ടാരക്കര ഗാന്ധിമുക്കില്‍ ഇന്നലെയാണ് സംഭവം നടന്നത്. റിട്ടയേർഡ് അദ്ധ്യാപികയായ സരസമ്മയാണ് മർദ്ദനത്തിനിരയായത്. 78 വയസാണ്. സംഭവത്തില്‍ സരസമ്മയുടെ അയല്‍വാസി ശശിധരനാണ് (70) അറസ്റ്റിലായത്. വീട്ടില്‍ അതിക്രമിച്ച്‌ കയറിയ ശശിധരനെ സരസമ്മ വടികൊണ്ട് അടിക്കാൻ ശ്രമിച്ചു. പിന്നാലെ ശശിധരൻ വടി പിടിച്ചുവാങ്ങിയതിനുശേഷം വയോധികയെ ക്രൂരമായി മർദ്ദിക്കുകയും വലിച്ചിഴയ്ക്കുകയുമായിരുന്നു. അയല്‍വാസികള്‍ തമ്മിലെ തർക്കമാണ് ആക്രമണത്തിന് കാരണമെന്നാണ് പൊലീസ് പറയുന്നത്. ഇവർ തമ്മില്‍ വഴക്ക് പതിവാണെന്നും നാട്ടുകാർ പറയുന്നു. മർദ്ദനത്തില്‍ പരിക്കേറ്റ സരസമ്മ ആശുപത്രിയില്‍ ചികിത്സ തേടി.

Read More

ഫിറ്റ്‌നസ് സെന്ററിന്റെ മൂന്നാം നിലയിൽ നിന്ന് വീണ് റിസപ്ഷനിസ്റ്റ് മരിച്ചു:

ബെംഗളൂരു: ഫിറ്റ്നസ് സെന്ററിൽ റിസപ്ഷനിസ്റ്റായി ജോലി ചെയ്തിരുന്ന യുവതി അതേ കെട്ടിടത്തിൽ നിന്ന് വീണു മരിച്ചു . ബെംഗളൂരു നോർത്ത് താലൂക്കിലെ കടബാഗെരെയിലാണ് സംഭവം. രക്ഷിത ( 20) യാണ് മരിച്ചത് . കടബാഗെരെയിലെ ജൂനിപ്പർ ഫിറ്റ്നസ് സെന്ററിൽ റിസപ്ഷനിസ്റ്റായി ജോലി ചെയ്തിരുന്ന യുവതി കഴിഞ്ഞ എട്ട് മാസമായി ഇവിടെ ജോലി ചെയ്തു വരികയായിരുന്നു. എന്നാൽ ഫിറ്റ്നസ് സെന്ററിന്റെ മൂന്നാം നിലയിലേക്ക് പോയ നിലത്തേക്ക് വീണു മരിക്കുകയായിരുന്നു. മരണവുമായി ബന്ധപ്പെട്ട് സംശയങ്ങൾ ഉയർന്നിട്ടുണ്ട്. യുവതിയുടെ ആത്മഹത്യ ചെയ്യാനുള്ള കാരണമെന്താണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. മൂന്നാം നിലയിൽ…

Read More

നേഹ ഹിരേമത്ത് കേസ്: പ്രതി ഫയാസിന്‍റെ ജാമ്യാപേക്ഷ തള്ളി കോടതി; നേരിട്ട് ഹാജരാകാൻ നിർദ്ദേശം

ബെംഗളൂരു: നേഹ ഹിരേമത്ത് കൊലക്കേസിലെ പ്രതിയായ ഫയാസിന്‍റെ ജാമ്യാപേക്ഷ ഹുബ്ബള്ളിയിലെ ഒന്നാം അഡീഷണൽ ജില്ലാ സെഷൻസ് കോടതി തള്ളി. നീണ്ട വാദപ്രതിവാദങ്ങൾക്ക് ശേഷം വിധി പ്രഖ്യാപിച്ച ജഡ്ജി, ജാമ്യം അനുവദിക്കുന്നതുമായി ബന്ധപ്പെട്ട എല്ലാ ഘടകങ്ങളും ക്ഷമയോടെ പരിഗണിച്ചു. പ്രതിയെ അറസ്റ്റ് ചെയ്ത സമയത്ത് പോലീസ് നടപടിക്രമങ്ങൾ കൃത്യമായി പാലിച്ചില്ലെന്നും, അറസ്റ്റ് വിവരം പ്രതിയുടെ മാതാപിതാക്കളെ അറിയിച്ചില്ലെന്നും ചൂണ്ടിക്കാട്ടി ജാമ്യം അനുവദിക്കണമെന്ന് ഫയാസിന്‍റെ അഭിഭാഷകർ കോടതിയിൽ അഭ്യർത്ഥിച്ചിരുന്നു. എന്നിരുന്നാലും, ഈ കാര്യങ്ങളെല്ലാം പരിഗണിച്ചതിനുശേഷവും ജഡ്ജി ഫയാസിന്‍റെ ജാമ്യാപേക്ഷ തള്ളി. കഴിഞ്ഞ ഒരു വർഷവും നാല് മാസവുമായി…

Read More

ഇനി കബണ്‍ പാര്‍ക്കില്‍ സ്വകാര്യ ഗൈഡുകൾ ഔട്ട്

ബെംഗളൂരു: കബണ്‍ പാര്‍ക്കില്‍ സഞ്ചാരികള്‍ക്കായി സ്വകാര്യ ഗൈഡുകളുടെ സേവനം അനുവദിക്കില്ലെന്ന് ഹോര്‍ട്ടികള്‍ച്ചര്‍ വകുപ്പ് അറിയിച്ചു. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ചില സ്വകാര്യ വ്യക്തികള്‍ ഗൈഡ് സേവനം ലഭ്യമാക്കി വരുന്നുണ്ട്. അടുത്തിടെ ഹോര്‍ട്ടികള്‍ച്ചര്‍ വകുപ്പ് ഗൈഡ് സംവിധാനം ആരംഭിച്ചതിനാല്‍ സ്വകാര്യ വ്യക്തികളെ ഒഴിവാക്കാന്‍ തീരുമാനിക്കുകയായിരുന്നു. എല്ലാ ഞായറാഴ്ചകളിലും രാവിലെ 7.30 മുതല്‍ 9 വരെയാണ് ഹോര്‍ട്ടികള്‍ച്ചര്‍ വകുപ്പ് നൽകുന്ന ഗൈഡ് സേവനം ലഭിക്കുക.

Read More

ജമ്മു കശ്മീര്‍ മുന്‍ ഗവര്‍ണര്‍ സത്യപാല്‍ മാലിക് അന്തരിച്ചു

ജമ്മു: ജമ്മു കശ്മീര്‍ മുന്‍ ഗവര്‍ണര്‍ സത്യപാല്‍ മാലിക് അന്തരിച്ചു. 79 വയസായിരുന്നു. ദീർഘനാളായി അസുഖബാധിതനായിരുന്നു. ന്യൂഡല്‍ഹിയിലെ റാം മനോഹര്‍ ലോഹിയ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. പുൽവാമ ആക്രമണം നടക്കുമ്പോൾ ഗവർണറായിരുന്നു. പുൽവാമ ആക്രമണവുമായി ബന്ധപ്പെട്ട് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ സത്യപാൽ മാലിക് നടത്തിയിരുന്നു.

Read More

ബസ് ജീവനക്കാരുടെ പണിമുടക്ക്: മെട്രോ സ്റ്റേഷനുകളിൽ കനത്ത തിരക്ക്

ബെംഗളൂരു: കർണാടക ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ ജീവനക്കാർ ഇന്ന് മുതൽ അനിശ്ചിതകാല പണിമുടക്ക് ആരംഭിച്ചതിനാൽ ബെംഗളൂരുവിലെ ബസ് സർവീസുകൾ ഭാഗികമായി തടസ്സപ്പെട്ടു. പൊതുഗതാഗതവും സ്തംഭിച്ചു. ഇതിന്റെ ഫലമായി ബെംഗളൂരുവിലെ നിരവധി മെട്രോ സ്റ്റേഷനുകളിൽ തിരക്കും വർദ്ധിച്ചു.

Read More

ഉത്തരാഖണ്ഡില്‍ മിന്നല്‍ പ്രളയം; ഒരു ഗ്രാമമൊന്നാകെ ഒലിച്ചുപോയി

ഡെറാഢൂണ്‍: ഉത്തരാഖണ്ഡിലെ ഉത്തരകാശി ജില്ലയിലുണ്ടായ മിന്നല്‍ പ്രളയത്തില്‍ വന്‍ നാശനഷ്ടം. 60 പേരെ കാണാതായെന്നാണ് പ്രാഥമിക വിവരം. ഘിര്‍ ഗംഗാനദിയിലൂടെ പ്രളയജലം ഒഴുകിയെത്തിയതോടെ ഒരു ഗ്രാമമൊന്നാകെ ഒലിച്ചുപോയി. ഉത്തരകാശിയിലെ ധരാലി ഗ്രാമത്തെയാണ് മിന്നല്‍പ്രളയം തകര്‍ത്തുകളഞ്ഞത്. ഒട്ടേറെ വീടുകളും കെട്ടിടങ്ങളും തകര്‍ന്നു. രക്ഷാപ്രവര്‍ത്തകര്‍ സ്ഥലത്തെത്ത് എത്തിയിട്ടുണ്ട്. നിരവധി പേര്‍ക്ക് ജീവഹാനി സംഭവിച്ചുണ്ടാകാമെന്നാണ് വിലയിരുത്തല്‍. രക്ഷാപ്രവര്‍ത്തനം ആരംഭിച്ചതായി ജില്ലാ ഭരണകൂടം അറിയിച്ചു. കേന്ദ്ര ദുരന്തനിവാരണ സേന ഉള്‍പ്പടെ സ്ഥലത്ത് എത്തിയിട്ടുണ്ട്. കഴിഞ്ഞ കുറച്ചുദിവസങ്ങളായി സംസ്ഥാനത്ത ശക്തമായ മഴയാണ് തുടരുന്നത്.

Read More

കേരളത്തിൽ കാലവർഷം ശക്തമാകുന്നു

തിരുവനന്തപുരം: കേരളത്തിൽ കാലവർഷം കനക്കുന്നു. വരുന്ന അഞ്ച് ദിവസം അതിശക്ത മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇന്നും നാളെയും എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പുണ്ട്. ഇന്ന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ എന്നീ ആറ് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മറ്റെല്ലാ ജില്ലകളിലും യെല്ലോ അലേർട്ടാണ്. കേരളാ – കർണ്ണാടക ലക്ഷദ്വീപ് തീരത്ത് ഏഴാം തിയതിവരെ മത്സ്യബന്ധനത്തിന് വിലക്കുണ്ട്. 60 കി.മീ വരെ വേഗതയിൽ കാറ്റ് വീശിയേക്കും. തിരുവനന്തപുരം മുതൽ ആലപ്പുഴ വരെയുള്ള തീര പ്രദേശങ്ങളിൽ കടലാക്രമണത്തിനും…

Read More

പണിമുടക്ക്: കെഎസ്‌ആർടിസി ബസിന് നേരെ കല്ലേറ്; നഗരപരിധിക്കുള്ളിലെ ബസുകൾക്ക് എസ്കോർട്ട് നൽകി പോലീസ്

ബെംഗളൂരു : ഹൈക്കോടതി ഉത്തരവ് വകവയ്ക്കാതെ, കെഎസ്ആർടിസി ജീവനക്കാർ അർദ്ധരാത്രി മുതൽ പണിമുടക്ക് ആരംഭിച്ചു . പണിമുടക്കിന്റെ ആഘാതം പൊതുജനങ്ങൾക്കിടയിൽ വ്യക്തമായി കാണാം സെൻട്രൽ ബസ് സ്റ്റേഷനിൽ ബസുകളില്ലാതെ ആളുകൾ ബുദ്ധിമുട്ടുകയാണ്. വിവിധ ആവശ്യങ്ങൾ നിറവേറ്റണമെന്ന് ആവശ്യപ്പെട്ട് കൊണ്ടാണ് കർണാടകയിലുടനീളം ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ ജീവനക്കാർ പണിമുടക്കുന്നത് , കെ‌എസ്‌ആർ‌ടി‌സി ഉൾപ്പെടെയുള്ള ട്രാൻസ്‌പോർട്ട് കോർപ്പറേഷനുകളുടെ ബസ് സർവീസുകൾ സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും ഭാഗികമായി നിർത്തിവച്ചിരിക്കുകയാണ്. കോലാർ സിറ്റി ബസ് സ്റ്റാൻഡിൽ കെ‌എസ്‌ആർ‌ടി‌സി ബസിന് നേരെ കല്ലെറിഞ്ഞു. കോലാറിലെ ബസ് സ്റ്റാൻഡ് പുലർച്ചെ മുതൽ നിശ്ചലമായിരുന്നു. രാവിലെ…

Read More

എറണാകുളം ഡിസിസി അദ്ധ്യക്ഷനെ മാറ്റേണ്ടതില്ല, മികച്ച സംഘടന പ്രവര്‍ത്തനം നടക്കുന്ന ജില്ല; ഹൈബി ഈഡന്‍

കൊച്ചി: എറണാകുളം ഡിസിസി അദ്ധ്യക്ഷനെ മാറ്റേണ്ടതില്ലെന്ന നിലപാടുമായി ഹൈബി ഈഡന്‍ എംപി. മികച്ച സംഘടന പ്രവര്‍ത്തനം നടക്കുന്ന ജില്ലയാണ്. ജില്ലയില്‍ നടക്കുന്നത് ചടുലമായ സംഘടന പ്രവര്‍ത്തനങ്ങളാണെന്നും അദ്ദേഹം പറഞ്ഞു. പുനഃസംഘടന ചര്‍ച്ചകള്‍ക്കായി കെപിസിസി നേതൃത്വം ഇന്ന് ഡല്‍ഹിയിലെത്തി. സംസ്ഥാനത്ത് നിന്നുള്ള കോണ്‍ഗ്രസ് എംപിമാരുമായി കെപിസിസി അദ്ധ്യക്ഷന്‍ ചര്‍ച്ച നടത്തി വരികയാണ്. ഈ സമയത്താണ് ഹൈബി ഈഡന്‍ തന്റെ നിലപാട് അറിയിച്ചത്. ഒന്‍പത് ഡിസിസി പ്രസിഡന്റുമാരെ മാറ്റിയേക്കും. പ്രവര്‍ത്തന മികവ് പുലര്‍ത്തിയവരെ മാറ്റേണ്ടതില്ലെന്ന് തീരുമാനമുണ്ടായതിനാല്‍ അഞ്ച് ഡിസിസി പ്രസിഡന്റുമാര്‍ തുടരും. കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം, എറണാകുളം,…

Read More