‘സത്യവാങ്മൂലം സമർപ്പിച്ചില്ലെങ്കിൽ രാഹുൽ ഗാന്ധി മാപ്പ് പറയണം’; താക്കീതുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ

“വോട്ട് മോഷണം” ആരോപണത്തിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ നിലപാട് കടുപ്പിച്ച് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ. ഏഴ് ദിവസത്തിനകം രാഹുൽ ഗാന്ധി തെളിവുകൾ സഹിതം സത്യവാങ്മൂലം സമർപ്പിക്കുകയോ രാജ്യത്തോട് മാപ്പ് പറയുകയോ ചെയ്യണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ പറഞ്ഞു. തെളിവുകളുടെ അഭാവത്തിൽ അത്തരം ആരോപണങ്ങളെല്ലാം തെറ്റാണെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രസ്താവിച്ചു.

പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി വോട്ടർമാരെ രാഷ്ട്രീയ ആയുധമാക്കുകയാണെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷ്ണർ ഗ്യാനേഷ് കുമാർ പറഞ്ഞു. ഉചിതമായ സമയം പ്രയോജനപ്പെടുത്താതെ , ഇത്രനാൾ കഴിഞ്ഞു ആരോപണങ്ങൾ ഉന്നയിക്കുന്നതിന് പിന്നിൽ എന്താണെന്ന് തിരഞ്ഞെടുപ്പ് കമ്മിഷ്ണർ വാർത്താസമ്മേളനത്തിൽ ചോദിച്ചു.

  റോഡരികിൽ നിർത്തിയിട്ടിരുന്ന സ്കൂട്ടറിലേക്ക് മിനി ലോറി പാഞ്ഞുകയറി; നാല് വയസുകാരിക്ക് ദാരുണാന്ത്യം, മാതാപിതാക്കൾക്ക് ഗുരുതരം

രാഹുൽഗാന്ധി വോട്ടർമാരുടെ ചിത്രങ്ങൾ ഉപയോഗിച്ചത് അനുമതി ഇല്ലാതെയാണ്. വോട്ട് കൊള്ള പോലുള്ള അനാവശ്യ പദപ്രയോഗങ്ങൾ ഉണ്ടായി. ഇതുകൊണ്ട് തിരഞ്ഞെടുപ്പ് കമ്മീഷനോ വോട്ടർമാരോ ഭയപ്പെട്ടില്ല. രാഹുൽഗാന്ധിയുടെ വോട്ട് കൊള്ള ആരോപണങ്ങൾക്ക് നേരിട്ട് മറുപടിയില്ലെന്നും അദ്ദേഹം പറഞ്ഞു.

വോട്ടർ പട്ടിക പുതുക്കൽ വേണ്ടിയാണ് എസ്ഐആർ നടത്തുന്നത്. വോട്ടർ പട്ടികയിലെ പ്രശ്നങ്ങൾ പരിഹരിക്കാനാണിത്. രാഷ്ട്രീയ പാർട്ടികൾ തിരഞ്ഞെടുപ്പ് കമ്മിഷനിലെ രജിസ്ട്രേഷൻ വഴിയാണ് നിലനില്ക്കുന്നത്. കമ്മിഷൻ എങ്ങനെ ആ രാഷ്ട്രീയ പാർട്ടികളോട് വിവേചനം കാണിക്കുമെന്ന് ഗ്യാനേഷ് കുമാർ ചോദിച്ചു.

  ബെംഗളൂരുവിലെ വാടകക്കാർക്ക് പുതിയ പ്രശ്നം: വീട്ടുടമസ്ഥരിൽ നിന്ന് വിചിത്രമായ ആവശ്യം, സോഷ്യൽ മീഡിയയിൽ ചർച്ച

വോട്ട് കൊള്ള എന്ന മുദ്രാവാക്യം ഭരണഘടനയ്ക്ക് എതിരാണ്. ഭരണഘടന അനുസരിച്ച്, ഇന്ത്യൻ പൗരൻ മാർക്ക് മാത്രമേ എംഎൽഎയോ എംപിയോ ആകാൻ കഴിയൂ. പശ്ചിമബംഗാളിൽ വോട്ടർപട്ടിക പരിഷ്കരണം ആവശ്യമാണോ എന്ന് ഉചിതമായ സമയത്ത് തിരഞ്ഞെടുപ്പ് കമ്മിഷൻ തീരുമാനമെടുക്കും ഗ്യാനേഷ് കുമാർ വ്യക്തമാക്കി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വൈറലായി ബേബി ബമ്പ് ചിത്രങ്ങളും സാമന്തയുടെ വെളിപ്പെടുത്തലും
[masterslider id="10"]

Related posts