ആളുകളെ ക്യുവിൽ നിർത്തി ഫോൺ സംഭാഷണം : റെയിൽവേ ജീവനക്കാരനെ സസ്‌പെൻഡ് ചെയ്തു

ബെംഗളൂരു : നീണ്ട നിരയിൽ കാത്തുനിന്ന യാത്രക്കാരെ അവഗണിച്ച് സ്വകാര്യ ഫോൺ സംഭാഷണത്തിൽ ഏർപ്പെട്ട യിൽവേ ജീവനക്കാരനെ സസ്പെൻഡുചെയ്തു.

‘എക്സ്’ അടക്കമുള്ള സാമൂഹികമാധ്യമങ്ങളിൽ ദൃശ്യങ്ങൾ അടങ്ങിയ വീഡിയോ ഓൺലൈനിൽ പ്രചരിച്ചതോടെ വ്യാപകമായ പ്രതിഷേധത്തിന് കാരണമായി.

തുടർന്നാണ് യാദ്ഗിർ ഉൾപ്പെടുന്ന ദക്ഷിണ-മധ്യ റെയിൽവേ മഹേഷിനെ സസ്പെൻഡ് ചെയ്തത്. രണ്ട് ദിവസം മുമ്പ് കർണാടകയിലെ ഗുണ്ടക്കൽ റെയിൽവേ സ്റ്റേഷനിലാണ് സംഭവം നടന്നത്.

  ബെംഗളൂരു ഡേകെയറിലെ ശിശു പീഡനം പുറത്തുകൊണ്ടുവന്ന യുവതിയും അറസ്റ്റിൽ; കാരണം അറിയാൻ വായിക്കാം

യാദ്ഗിർ റെയിൽവേ സ്റ്റേഷനിലെ ജീവനക്കാരനായ സി. മഹേഷാണ് യാത്രക്കാർ ഏറെനേരം കാത്തുനിന്നിട്ടും അത് ഗൗനിക്കാതെ ഫോൺ സംഭാഷണം തുടർന്നത്. പിന്നീട് യാത്രക്കാർ ബഹളമുണ്ടാക്കിയതോടെയാണ് ടിക്കറ്റ് നൽകിത്തുടങ്ങിയത്.

ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് ഇയാൾക്കെതിരേ റെയിൽവേയുടെ നടപടിയുണ്ടായത്.

കൗണ്ടറിനുമുന്നിൽ യാത്രക്കാരുടെ നീണ്ടനിരയുണ്ടായിട്ടും ടിക്കറ്റുനൽകുന്നതിന് തയ്യാറാകാതെ മഹേഷ് ഫോണിൽ സംസാരിക്കുകയായിരുന്നു.

യാത്രക്കാരൻ ടിക്കറ്റാവശ്യപ്പെട്ടപ്പോൾ ഉടൻ സംഭാഷണം അവസാനിപ്പിക്കാമെന്നുപറഞ്ഞു. എന്നാൽ, 15 മിനിറ്റോളം കാത്തിരിക്കേണ്ടിവന്നതോടെ യാത്രക്കാരുടെ നിര നീളുകയായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഭർത്താവിനെ കൊലപ്പെടുത്തിയ കേസ്: ഭാര്യയ്ക്കും കാമുകനും ജീവപര്യന്തം തടവ്ശിക്ഷ വിധിച്ച് ബെംഗളൂരു കോടതി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഭാര്യയുമായുള്ള വഴക്ക്: ബെംഗളൂരുവിൽ 11 മാസം പ്രായമുള്ള മകളെ അച്ഛൻ എറിഞ്ഞു കൊന്നു
[masterslider id="10"]

Related posts