ബെംഗളൂരുവിൽ ഇരട്ടി നിരക്ക് ഈടാക്കിയതിന്, 183 ഓട്ടോറിക്ഷകൾ പിടിച്ചെടുത്തു; ആർടിഒ നടപടി തുടരുന്നു

ബെംഗളൂരു: ബൈക്ക് ടാക്സി നിരോധനത്തെത്തുടർന്ന്, ഓട്ടോ ഡ്രൈവർമാർ ഇരട്ടി നിരക്ക് ഈടാക്കാൻ തുടങ്ങി . അഗ്രഗേറ്റർ കമ്പനികളും പകൽ കൊള്ളക്കാരെ പോലെയാണ് പെരുമാറിയത്.

ഇത് തടയാൻ ഇടപെട്ട ഗതാഗത വകുപ്പ് (ആർടിഒ) തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ പ്രത്യേക പരിശോധനകൾ നടത്തി.

ബെംഗളൂരുവിലെ വിവിധ സ്ഥലങ്ങളിൽ പത്ത് ടീമുകൾ റെയ്ഡ് നടത്തി ഇരട്ടി നിരക്ക് ഈടാക്കുന്ന ഓട്ടോകൾ പിടിച്ചെടുത്തു.

  അമ്മയോട് സംസാരിച്ചിരിക്കെ കുഴഞ്ഞുവീണു; 25-കാരിയായ ടെക്കി മസ്തിഷ്കാഘാതം മൂലം മരിച്ചു; അവയവദാനത്തിന് തയ്യാറായി മാതാപിതാക്കൾ

ചൊവ്വാഴ്ച, ഇരട്ടി നിരക്ക് ഈടാക്കിയതിന് ഗതാഗത വകുപ്പ് ഉദ്യോഗസ്ഥർ 183 ലധികം ഓട്ടോകൾ പിടിച്ചെടുത്തു.

ബെംഗളൂരുവിൽ 22 സംഘമായിട്ടാണ് മോട്ടോർവാഹനവകുപ്പ് ഉദ്യോഗസ്ഥർ പരിശോധന നടത്തുന്നത്. യാത്രക്കാരിൽനിന്ന് ലഭിക്കുന്ന പരാതിയുടെ അടിസ്ഥാനത്തിലും പരിശോധന നടത്തുന്നുണ്ട്.

അമിതനിരക്ക് ഈടാക്കുന്നതിന് 500 രൂപയാണ് പിഴ ഈടാക്കുന്നത്. ഇൻഷുറൻസില്ലാതെ സർവീസ് നടത്തുന്ന ഓട്ടോറിക്ഷകൾ പിടിച്ചെടുക്കുന്നുണ്ട്.

ഫിറ്റ്‌നസ് സർട്ടിഫിക്കറ്റില്ലാത്തതിന് 3000 രൂപയാണ് പിഴ. പെർമിറ്റില്ലാത്ത ഓട്ടോറിക്ഷകളും പിടിച്ചെടുത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഹൈവേയിൽ കാറും ട്രക്കും കൂട്ടിയിടിച്ച് അപകടം; നിമിഷങ്ങൾക്കകം കാർ കത്തിയമർന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ക്ലാസിൽ ഗെയിം കളിച്ചത് വിലക്കി; മലയാളി അധ്യാപികയുടെ മൂക്കിടിച്ചുതകർത്ത് വിദ്യാർഥി
[masterslider id="10"]

Related posts

Click Here to Follow Us