വൻ ട്രാഫിക്ക് ബ്ലോക്ക്‌; പൊലീസ് എത്തിയില്ല, ഗതാഗതം നിയന്ത്രിച്ച് യുവാവ്; നോട്ടുമാല ചാർത്തി നാട്ടുകാർ

കോട്ടയത്ത് പൊലീസ് എത്താത്തതിനെ തുടർന്ന് ഗതാഗതം നിയന്ത്രിച്ച് യുവാവ്. ഓണത്തോടനുബന്ധിച്ച് കറുകച്ചാൽ സെൻട്രൽ ജംഗ്ഷനിലാണ് ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടത്.

പൊലീസിനെ വിവരം അറിയിച്ചിട്ടും യാതൊരു ഫലവും ഉണ്ടായില്ല. തുടർന്നാണ് യുവാവ് നേരിട്ട് ഇറങ്ങിയത്.

മണിക്കൂറോളം ആണ് അദ്ദേഹം ഗതാഗതം നിയന്ത്രിച്ചത്.

ഇത് കണ്ട് നാട്ടുകാർ അദ്ദേഹത്തിന് കൈയ്യടിക്കുകയും നോട്ട് മാല ചാർത്തുകയും ചെയ്തു.

ചമ്പക്കര സ്വദേശിയായ യുവാവാണ് മൂന്ന് മണിക്കൂറോളം ഗതാഗതം നിയന്ത്രിച്ചത്. ഷർട്ടും കൈലിയും ധരിച്ച യുവാവ് ഗതാഗതം നിയന്ത്രിക്കുന്ന വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആണ്.

  ധർമേന്ദ്ര പ്രധാന്റെ രാജയിൽ ആഘോഷം; ബെംഗളൂരു ഫ്രീഡം പാർക്കിൽ ഒത്തുചേർന്നത് അയ്യായിരത്തിലധികം വിദ്യാർത്ഥികൾ

മൂന്നു റോഡുകളിൽ നിന്ന് വരുന്ന വാഹനങ്ങൾ ആണ് അദ്ദേഹം മികച്ച രീതിയിൽ കൈകാര്യം ചെയ്തത്. നിയമം ലംഘിച്ച ഡ്രൈവർമാരോട് അദ്ദേഹം കയർക്കുകയും ചെയ്തു.

യാത്രക്കാരെല്ലാം അദ്ദേഹത്തെ അത്ഭുതത്തോടെയാണ് നോക്കിയത്. കൂടാതെ ചിലർ അദ്ദേഹത്തിന് കുടിവെള്ളം നൽകുകയും ചെയ്തു.

പൊലീസിനെ അറിയിച്ചിട്ടും ആരും ആ ഭാഗത്തേക്ക് എത്തിയിരുന്നില്ല. യാത്രക്കാരെല്ലാം അദ്ദേഹത്തോട് നന്ദി പറഞ്ഞാണ് അവിടെ നിന്ന് പോയത്. കൂടാതെ നാട്ടുകാർ അദ്ദേഹത്തിന് നോട്ടുമാലയും ചാർത്തി.

  ഒറ്റദിവസം കൊണ്ട് ലക്ഷങ്ങൾ; ടിക്കറ്റ് കളക്ഷനിൽ റെക്കോർഡിട്ട് ലാൽബാഗ്; പക്ഷേ കാഴ്ചക്കാർക്ക് കിട്ടിയത് പണി

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  എംബിബിഎസ് വിദ്യാർഥിനി കോളേജ് ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന് ചാടി മരിച്ചു
[masterslider id="10"]

Related posts