നൈറ്റ് പാർട്ടികളിൽ മോണിങ് സിപ്പ് വൈറലാകുന്നു; നഗരത്തിൽ ട്രെൻഡ് ആയി കോഫി കുടിച്ച്‌ ഉള്ള കോഫി റേവ്

ഇപ്പോള്‍ രാവിലെകളില്‍ പാർട്ടി നടത്തി ആഘോഷിക്കുകയാണ് ആളുകള്‍. എന്നാല്‍ ഈ പാർട്ടിക്ക് വേറെയും ചില പ്രത്യേകതകളുണ്ട്.

സാധാരണ പാർട്ടികളില്‍ അധികം കണ്ട് ശീലമില്ലാത്ത കാപ്പിയുമുണ്ട് പാട്ടിനൊപ്പം കൂട്ടായി. ഈ കാപ്പിയെ കോഫി റേവ് എന്നാണ് അറിയപ്പെടുന്നത്.

ഇന്ത്യയിലെ യുവാക്കളുടെ മനംകവർന്നുകൊണ്ടാണ് ഈ മോണിങ് സിപ്പ് വൈറലായിരിക്കുന്നത്.ലണ്ടനിലെ ബേക്കറികളും, ആംസ്റ്റർഡാമിലെ അടുക്കളകളും കടന്ന് ഇപ്പോള്‍ ഇന്ത്യൻ തെരുവുകളില്‍ എത്തിനില്‍ക്കുകയാണ് കോഫി റേവ്.

മദ്യമില്ലാതെ കോഫി ഉപയോഗിച്ചും പാർട്ടി നടത്താമെന്നാണ് ഈ ട്രെൻഡ് ആളുകളോട് പറയുന്നത്. ലഹരി എന്തിനാ കോപ്പിയുണ്ടല്ലോ.

  ഹൈബ്രിഡ് കഞ്ചാവുമായി പിടിയിലായ സംഭവം: സംവിധായകരായ ഖാലിദ് റഹ്‌മാനേയും അഷ്റഫ് ഹംസയേയും സസ്‌പെന്‍ഡ് ചെയ്ത് ഡയറക്ടേഴ്‌സ് യൂണിയന്‍

കോഫി ഷോപ്പുകളെ പാർട്ടി ഹോട്‌സ്‌പോട്ടുകളാക്കി മാറ്റുന്നതാണ് പുതിയ ട്രെൻഡ്. മദ്യം ഇല്ലാതെ, ഒരു ഗ്ലാസില്‍ കാപ്പിയും പശ്ചാത്തലത്തില്‍ സംഗീതവുമായി രാവിലെകള്‍ ആഘോഷിക്കുന്ന രീതി ബെംഗളൂരു, മുംബൈ എന്നിവിടങ്ങളിലെ യുവാക്കള്‍ ഏറ്റെടുത്ത് കഴിഞ്ഞു.

കൗമാരക്കാർ, മദ്യം ശീലമില്ലാത്തവർ, അന്തർമുഖർ എന്നിവർക്ക് ഏറ്റവും അനുയോജ്യമായ ആഘോഷ രീതിയായിയാണ് കോഫി റേവിനെ കണക്കാക്കുന്നത്.

പതിവായി രാത്രികളില്‍ മാത്രം പാർട്ടി നടത്തി മടുത്തിരിക്കുന്ന ആളുകള്‍ക്ക് വ്യത്യസ്ത അനുഭവമായിരിക്കും.

വിചാരിക്കുന്ന സാധാരണ പാർട്ടിയുടെ വൈബിലല്ല മുന്നോട്ട് പോകുന്നത്. പാർട്ടികള്‍ എപ്പോഴും ശബ്ദം നിറഞ്ഞ് എല്‍ഇഡി ലൈറ്റുകള്‍ മിന്നി ആളുകള്‍ നൃത്തം ചെയ്യുന്നത് മാത്രമല്ല.

  മംഗളൂരു ആൾകൂട്ടം തല്ലിക്കൊന്നത് പുൽപള്ളി സ്വദേശി അഷ്‌റഫിനെ; മൃതദ്ദേഹം ബന്ധുക്കള്‍ ഏറ്റുവാങ്ങി

വളരെ ശാന്തമായ അന്തരീക്ഷത്തില്‍ കാപ്പി കുടിച്ച്‌ ആസ്വദിക്കാവുന്നവ കൂടിയാണ്. എന്നാല്‍ ഇവ വളരെ ആസ്വാദ്യകരവുമാണ്.

മികച്ച അനുഭവങ്ങള്‍ക്കും, ഓർമ്മകള്‍ക്കും മദ്യമോ, ലഹരി വസ്തുക്കളോ ആവശ്യമില്ലെന്നാണ് കോഫി റേവ് സമൂഹത്തിന് നല്‍കുന്ന സന്ദേശം.

ഒരു ഫാഷൻ ആഘോഷം എന്നതിനൊക്കെ അപ്പുറത്ത് മറ്റെന്തൊക്കെയോ നല്‍കുന്നതാണ് കോഫി റേവ് പാർട്ടികള്‍.

0 comment
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കാറിനുള്ളിൽ യുവ ഡോക്‌ടറെ മരിച്ച നിലയില്‍

Related posts

Click Here to Follow Us