‘ഓപ്പറേഷൻ സിന്ദൂറി’ൽ സൈന്യത്തെ സഹായിക്കാൻ ബെംഗളൂരുവിൽ നിർമിച്ച ചാവേർ ഡ്രോണുകളും

ബെംഗളൂരു : പാകിസ്താനെ നടുക്കിയ ഓപ്പറേഷൻ സിന്ദൂറിൽ അണിചേർന്ന് ബെംഗളൂരുവിൽ നിർമിച്ച ചാവേർ ഡ്രോണുകളും.

പാകിസ്താനിലും പാക് അധീന കശ്മീരിലും ഭീകരരുടെ താവളങ്ങൾ കൃത്യമായി ലക്ഷ്യമിട്ട് തകർക്കാൻ ഈ ഡ്രോണുകൾ സൈന്യത്തെ സഹായിച്ചു.

പത്തുകിലോഗ്രാംവരെ യുദ്ധസാമഗ്രികൾ വഹിക്കാൻശേഷിയുള്ള ഈ ഡ്രോണുകൾക്ക് നൂറുകിലോമീറ്റർ പരിധിയിൽ ആകാശസഞ്ചാരം നടത്തി ലക്ഷ്യസ്ഥാനം ഉറപ്പിച്ച് ആക്രമണം നടത്താനാകും.

  ലോറിയും ജീപ്പും കൂട്ടിയിടിച്ച് നവദമ്പതികൾ മരിച്ചു

ബെംഗളൂരു ആസ്ഥാനമായുള്ള ആൽഫ ഡിസൈൻ എന്ന സ്ഥാപനം ഇസ്രയേൽ മിലിട്ടറി ടെക്‌നോളജി കമ്പനിയായ എൽബിറ്റ് സെക്യൂരിറ്റി സിസ്റ്റത്തിന്റെ പങ്കാളിത്തത്തോടെ നിർമിച്ച ഡ്രോണുകളാണിവ.

2019-ലെ ബാലാകോട്ട് ആക്രമണത്തിനുശേഷമാണ് ഇന്ത്യൻ ആർമിയിൽ ഇത്തരം ലോയിറ്ററിങ്(അലഞ്ഞുതിരിയുന്ന) യുദ്ധസാമഗ്രികളുടെ സാന്നിധ്യം ഉറപ്പുവരുത്താൻ നടപടിയെടുത്തത്.

2021-ൽ നൂറ് ഡ്രോണുകൾ നിർമിക്കാൻ ആൽഫ ഡിസൈന് കരാർ നൽകുകയായിരുന്നു. ഇന്ത്യൻസേന ഇതാദ്യമായാണ് ഭീകരരുടെ ക്യാമ്പുകൾ തകർക്കാൻ ഇത്തരം ചാവേർ ഡ്രോണുകൾ കൂടുതലായും ഉയോഗിക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വേനലിൽ കരിയും, വികസനത്തിൽ വീഴും: കോടികൾ മണ്ണിലിട്ട് മൂടാൻ പുതിയ തൈനടീൽ മാമാങ്കവുമായി ബി.ഡി.എ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  അനധികൃത സ്വത്തുസമ്പാദനം: സമീർ അഹമ്മദ് ഖാനെ കുറ്റവിചാരണ ചെയ്യാൻ ഗവര്‍ണര്‍ക്ക് മുന്നില്‍ ലോകായുക്ത
[masterslider id="10"]

Related posts