കാർ ഡിവൈഡറില്‍ ഇടിച്ച്‌ ഉണ്ടായ അപകടത്തിൽ മലയാളി യുവാവ് മരിച്ചു

ബെംഗളൂരു: കർണാടകയില്‍ ഹുബ്ബള്ളിക്കടുത്ത് കാർ ഡിവൈഡറില്‍ ഇടിച്ച്‌ അയ്‌മനം സ്വദേശി മരിച്ചു. അയ്‌മനം അമ്ബാട്ട് പുത്തൻ മാളികയില്‍ സാമുവല്‍ ചാക്കോ (മെർവിൻ- 36) ആണ് മരിച്ചത്.

സ്വകാര്യ സ്‌ഥാപനത്തിലെ ജീവനക്കാരനായ സാമുവല്‍ സഹപ്രവർത്തകർക്കൊപ്പം മുംബൈയില്‍നിന്നു ജോലി കഴിഞ്ഞ് ബംഗളൂരുവിലേക്ക് മടങ്ങുന്നതിനിടെ കഴിഞ്ഞ രാത്രി കാർ ഡിവൈഡറില്‍ ഇടിക്കുകയായിരുന്നു.

  ബെംഗളൂരുവിൽ എൽപിജി വിലവർദ്ധനവിനിടെ വിപണി കീഴടക്കാൻ ഇ-ഓട്ടോകൾ

അഞ്ചു പേർ വാഹനത്തിലുണ്ടായിരുന്നു. ഡ്രൈവറും മരി ച്ചു. മറ്റുള്ളവർ പരിക്കുകളോടെ രക്ഷപ്പെട്ടു.

സംസ്കാരം ഇന്നുച്ചയ്ക്ക് ഒന്നിന് കറിക്കാട്ടൂർ സെന്‍റ് മത്യാസ് സിഎസ്‌ഐ പള്ളിയില്‍. പിതാവ്: ചാക്കോ ചാക്കോ, അമ്മ: റോജ ചാക്കോ. സഹോദരങ്ങള്‍: രോഹൻ, വിശാല്‍.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  എൽ ഡി എഫ് സർക്കാർ അധികാരത്തിൽ വരും; മുഹമ്മദ്‌ റിയാസ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us