നാട്ടിലേക്കുള്ള യാത്ര ദുരിതത്തിലാക്കി സ്വകാര്യ ബസ് കമ്പനി 

ബെംഗളൂരു:വിഷു അവധിക്കാലം ആഘോഷിക്കാൻ വൻതുക മുടക്കി ബസ് ടിക്കറ്റെടുത്ത യാത്രക്കാർക്ക് ദുരിതയാത്ര ഒരുക്കി സ്വകാര്യബസ് കമ്പനി. ബെംഗളൂരുവില്‍ നിന്ന് കോട്ടയത്തേക്ക് യാത്ര തിരിച്ചവർക്കാണ് ജീവൻ കൈയില്‍പിടിച്ച്‌ യാത്ര പൂർത്തിയാക്കേണ്ടി വന്നത്. രാത്രി യാത്രയില്‍ മഴകൂടി പെയ്തതോടെ ബസിന്റെ ഹെഡ്ലൈറ്റ് കേടാകുകയും വൈപ്പർ പ്രവർത്തനരഹിതമാകുകയും ചെയ്തതായി യാത്രക്കാർ ആരോപിച്ചു. എ-വണ്‍ ബസിലെ യാത്രക്കാർക്കാണ് ദുരനുഭവമുണ്ടായത്. വെള്ളിയാഴ്ച രാത്രിയില്‍ ബെംഗളൂരുവില്‍ നിന്ന് കോട്ടയത്തേക്ക് പുറപ്പെട്ട ബസിലായിരുന്നു സംഭവം. സ്ത്രീകളും കുട്ടികളുമടക്കം എല്ലാ സീറ്റുകളും നിറച്ചാണ് ബസ് യാത്ര തിരിച്ചത്. എന്നാല്‍, ബസില്‍ ഒരു ഡ്രൈവർ മാത്രമായിരുന്നു ഉണ്ടായിരുന്നത്.…

Read More

ഹൈവേയിൽ സ്വകാര്യ ബസിന്റെ അശ്രദ്ധമായ ഡ്രൈവിങ്ു; നടപടിയെടുക്കണമെന്ന് നെറ്റിസണ്‍സ്

ബെംഗളൂരു്: പൂനെ – ബെംഗളൂരു ദേശീയപാതയില്‍ കോട്ടൂരിന് സമീപം ബെലഗാവിയില്‍ നിന്ന് ധാര്‍വാഡിലേക്ക് വരികയായിരുന്ന ബസ്, രജിസ്‌ട്രേഷന്‍ പ്ലേറ്റില്ലാതെ അമിതവേഗത്തില്‍ ഓടിച്ചതായി പരാതി. ബസ് ഡ്രൈവറുടെ അശ്രദ്ധമായ ഡ്രൈവിംഗ് കാറിനു പിന്നിലുണ്ടായിരുന്ന ചിലര്‍ പകര്‍ത്തി, സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തു. ബസ് ഡ്രൈവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയെയും (NHAI) കേന്ദ്ര റോഡ് ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരിയെയും ടാഗ് ചെയ്ത പോസ്റ്റിന് നിരവധി നെറ്റിസണ്‍മാരാണ് മറുപടി നല്‍കിയത്

Read More

സംസ്ഥാനത്ത് അർബുദ നിരക്കിൽ വർദ്ധന; കർണാടക ഏഴാം സ്ഥാനത്ത് 

ബെംഗളുരു: തുടർച്ചയായ വർഷങ്ങളില്‍ കർണാടകയില്‍ അർബുദബാധിതരുടെ എണ്ണത്തില്‍ വർധന. കഴിഞ്ഞ വർഷം 94,832 അർബുദ കേസുകളാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തത്. 2022ല്‍ 90,349 പുതിയ കേസുകളും 2023ല്‍ 92,560 കേസുകളും റിപ്പോർട്ട് ചെയ്തു. അർബുദബാധിതരുടെ എണ്ണത്തില്‍ 2022നെ അപേക്ഷിച്ച്‌ 2023ല്‍ 2.4 ശതമാനമാണ് വർധനവുണ്ടായത്. എന്നാല്‍, 2023നെക്കാളും 2024ല്‍ 2.5 ശതമാനം കേസുകള്‍ വർധിച്ചു. 61 മില്യനാണ് കർണാടകയിലെ ജനസംഖ്യ. രാജ്യത്ത് ഏറ്റവും കൂടുതല്‍ അർബുദബാധിതരുള്ള സംസ്ഥാനങ്ങളില്‍ ഏഴാം സ്ഥാനത്താണ് കർണാടക. 2024ല്‍ രാജ്യത്തെ അർബുദബാധിതരുടെ ആകെ എണ്ണത്തിന്റെ 6.2 ശതമാനവും കർണാടകയിലാണെന്നാണ് കണ്ടെത്തല്‍.…

Read More

കമിതാക്കൾക്ക് നേരെ സദാചാരഗുണ്ടായിസം; കേസെടുത്ത് പോലീസ് 

ബെംഗളൂരു: നഗരത്തിൽ കമിതാക്കള്‍ക്ക് നേരെ സദാചാര ഗുണ്ടായിസം. ബെംഗളൂരുവിലെ പ്രശസ്തമായ ഒരു പാർക്കിന് മുന്നിലാണ് കമിതാക്കള്‍ സദാചാര ഗുണ്ടകളുടെ ആക്രമണത്തിന് വിധേയരായത്. സംഭവത്തില്‍ യുവതിയുടെ പരാതിയില്‍ പോലീസ് കേസെടുത്തു. ഇത് യുപിയോ ബിഹാറോ മധ്യപ്രദേശോ അല്ലെന്നും സദാചാര ഗുണ്ടായിസം സംസ്ഥാനത്ത് വെച്ചുപൊറുപ്പിക്കില്ലെന്നും കർണാടക മന്ത്രി പ്രിയാങ്ക് ഖാർഗെ പറഞ്ഞു. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞായിരുന്നു സംഭവം. ബെംഗളൂരുവിലെ പ്രശസ്തമായ ഒരു പാർക്കിന് പുറത്ത് ഇരുചക്രവാഹത്തില്‍ ഇരിക്കുകയായിരുന്നു കമിതാക്കള്‍. യുവതി ബുർഖയും യുവാവ് ഓറഞ്ച് നിറത്തിലുള്ള ടീഷർട്ടുമാണ് ധരിച്ചിരുന്നത്. ഇരുവരും മുഖത്തോട് മുഖംനോക്കിയിരുന്നാണ് സംസാരിച്ചിരുന്നത്. ഇവരുടെ ദൃശ്യം ചിത്രീകരിച്ചുകൊണ്ടാണ്…

Read More

മുട്ട വിഴുങ്ങി അനങ്ങാനാകാതെ കിടന്ന പാമ്പിനെ രക്ഷിച്ച് ഹോട്ടൽ ഉടമ

ബെംഗളൂരു : മുഡിഗെരെ താലൂക്കിലെ കൊട്ടിഗെഹര ഗ്രാമത്തിൽ പത്ത് മുട്ടകൾ വിഴുങ്ങിയ മൂർഖനെ രക്ഷപ്പെടുത്തി. കൊട്ടേഗാരയിലെ ഉഡുപ്പി വൈഭവ് ഹോട്ടലിൽ കയറിയ പാമ്പാണ് കോഴിമുട്ട വിഴുങ്ങിത്. വയറു നിറഞ്ഞതിനാൽ മുന്നോട്ടും പിന്നോട്ടും നീങ്ങാൻ കഴിയാതെ അത് ഞരങ്ങുകയായിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ട ഹോട്ടൽ ഉടമ ഹെർപ്പറ്റോളജിസ്റ്റ് ആരിഫിനെ വിളിച്ച് സംഭവസ്ഥലത്തേക്ക് വരുത്തി. ആരിഫ് പാമ്പിന്റെ വാലിൽ പിടിച്ചു ഉയർത്തിയപ്പോൾ അത് 10 മുട്ടകൾ പുറത്തു വിട്ടു. പിടികൂടിയ പാമ്പിനെ ഹോട്ടൽ ഉടമ പൂജിക്കുകയും ഭക്തി പ്രകടിപ്പിക്കുകയും ചെയ്തു. തുടർന്ന് സ്നേക്ക് ആരിഫ് മൂർഖനെ സുരക്ഷിതമായി ചാർമാഡി…

Read More

യു.കെയില്‍ ഹിറ്റായ മലയാളി വാറ്റ് ചാരായം ‘മണവാട്ടി’ കേരളത്തിലേക്കും;

കേരളത്തില്‍ നിന്ന് വിദേശ രാജ്യങ്ങളിലേക്ക് കുടിയേറിയ മലയാളികളുടെ മദ്യ കമ്പനികള്‍ പല രാജ്യങ്ങളിലും ഹിറ്റാണ്. കാനഡയിലെ മന്ദാകിനി ബിയറും അയര്‍ലന്‍ഡിലെ കൊമ്പന്‍ ബ്രാന്‍ഡിലെ മദ്യവുമൊക്കെ ആ രാജ്യങ്ങളില്‍ വലിയ സ്വീകാര്യത നേടിയിരുന്നു. ഇപ്പോഴിതാ ഇത്തരം ബ്രാന്‍ഡുകള്‍ കേരളത്തിലേക്കും എത്തുകയാണ്. കേരള വിപണിയിലേക്ക് ആദ്യമായെത്തുന്ന വിദേശ മലയാളികളുടെ മദ്യം മണവാട്ടിയാണ്. കേരളത്തിലെ തനത് രുചികളില്‍ നിന്ന് വാറ്റിയെടുത്തതാണ് മണവാട്ടിയെന്ന ബ്രാന്‍ഡ്. കൊച്ചി കടവന്ത്ര സ്വദേശി ജോണ്‍ സേവ്യറാണ് ഈ ബ്രാന്‍ഡിനു പിന്നിലെ ബുദ്ധികേന്ദ്രം. യു.കെയില്‍ ലഭ്യമായിരുന്ന മണവാട്ടി കൊച്ചി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലെ ഡ്യൂട്ടിഫ്രീ ഷോപ്പില്‍ നിന്ന്…

Read More
Click Here to Follow Us