കുപ്പിവെള്ളങ്ങൾക്ക് ഗുണനിലവാരമില്ല; പരിശോധനയിൽ കണ്ടെത്തിയത് ഞെട്ടിക്കുന്ന വിവരങ്ങൾ 

ബെംഗളൂരു: കനത്ത ചൂടില്‍ നിന്ന് ഒരല്‍പം ആശ്വാസം കണ്ടെത്താനും ദാഹശമനത്തിനും ഏറ്റവും കൂടുതല്‍ പേർ ആശ്രയിക്കുന്നത് കുപ്പിവെള്ളത്തെയാണ്.

പൊതുവില്‍ ശുദ്ധജലമാണെന്ന ഉറച്ച വിശ്വാസത്തിലാണ് ജനങ്ങള്‍ ഇത് വാങ്ങിക്കുടിക്കുന്നത്.

അതുകൊണ്ട് തന്നെ കുപ്പിവെള്ള വിപണി തഴച്ചുവളരുകയുമാണ്.

എന്നാല്‍ നമ്മള്‍ കുടിക്കുന്ന കുപ്പിവെള്ളങ്ങള്‍ സുരക്ഷിതമാണോ? അത് ഗുണനിലവാരമുള്ളതാണോ? ഈ ചോദ്യങ്ങള്‍ക്ക് ഉത്തരം തേടി കർണാടക ആരോഗ്യ വകുപ്പ് നടത്തിയ പരിശോധനയില്‍ കണ്ടെത്തിയത് ഞെട്ടിക്കുന്ന വിവരങ്ങളാണ്.

സംസ്ഥാനത്തുടനീളം പരിശോധിച്ച 296 സാമ്ബിളുകളില്‍ 95 എണ്ണം സുരക്ഷിതമല്ലെന്ന് തെളിഞ്ഞു.

88 സാമ്പിളുകള്‍ രാസ, സൂക്ഷ്മജീവശാസ്ത്ര റിപ്പോർട്ടുകളുടെ അടിസ്ഥാനത്തില്‍ ഗുണനിലവാരം കുറഞ്ഞതാണെന്നും കണ്ടെത്തി.

ബെയ്‌ലി, സിഗ്നേച്ചർ, അപ്പോളോ അക്വാ, ഹിമാലയ തുടങ്ങിയ പ്രമുഖ ബ്രാൻഡുകളുടെ മിനറല്‍ വാട്ടർ കുപ്പികളാണ് ഗുണനിലവാര പരിശോധനയില്‍ പരാജയപ്പെട്ടത് എന്നത് ഞെട്ടിക്കുന്ന വിവരമാണ്.

തെറ്റായ രീതിയില്‍ പ്രവർത്തിച്ച കമ്പനികള്‍ക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് കർണാടക ആരോഗ്യ വകുപ്പ് അറിയിച്ചു.

സംഭവത്തില്‍ ആരോഗ്യ മന്ത്രി ദിനേശ് ഗുണ്ടു ആശങ്ക പ്രകടിപ്പിച്ചു.

“ഞങ്ങള്‍ ഗണ്യമായ എണ്ണം മിനറല്‍ വാട്ടർ സാമ്പിളുകള്‍ പരിശോധിച്ചു, ഫലങ്ങള്‍ വളരെ ആശങ്കാജനകമാണ്. 95 സാമ്ബിളുകള്‍ സുരക്ഷിതമല്ലാത്തതും 88 എണ്ണം ഗുണനിലവാരം കുറഞ്ഞതുമാണ്.

കുടിവെള്ളം പോലുള്ള അടിസ്ഥാന ആവശ്യത്തിന്റെ കാര്യത്തില്‍ ഇത് അംഗീകരിക്കാനാവില്ല.” – മന്ത്രി പറഞ്ഞു.

സുരക്ഷിതമല്ലാത്തതായി കണ്ടെത്തിയ പ്രത്യേക ബാച്ചുകളുടെ വിതരണം തടയുമെന്നും എന്നാല്‍ ഈ ഘട്ടത്തില്‍ മുഴുവൻ കമ്പനികളും അടച്ചുപൂട്ടാൻ കഴിയില്ലെന്നും മന്ത്രി വ്യക്തമാക്കി.

പാക്ക് ചെയ്ത വെള്ളം വാങ്ങുമ്പോള്‍, പ്രത്യേകിച്ച്‌ വഴിയോര കച്ചവടക്കാരില്‍ നിന്ന് വാങ്ങുമ്പോള്‍ ഉപഭോക്താക്കള്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് അഭ്യർത്ഥിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us