സംസ്ഥാനത്ത് ഇത്തവണ ലഭിച്ചത് അധിക മഴ

ബെംഗളൂരു : ഈവർഷം മൺസൂൺ സീസണിൽ ജൂൺ ഒന്നുമുതൽ ജൂലായ് 20 വരെ സംസ്ഥാനത്ത് 464 മില്ലിമീറ്റർ മഴയാണ് ലഭിച്ചത്.

സാധാരണ ഇക്കാലയളവിൽ ലഭിക്കുന്നത് 373 മില്ലിമീറ്റർ മഴയാണ്. 24 ശതമാനം അധികമാണ് ഇത്തവണ മഴ.

തീരദേശജില്ലകളിലാണ് കൂടുതൽ മഴലഭിച്ചത്. ശരാശരി 743 മില്ലിമീറ്റർ മഴലഭിക്കുന്ന സ്ഥാനത്ത് ഇത്തവണ ലഭിച്ചത് 1230 മില്ലിമീറ്റർ മഴയാണ്.

  പരാതി പറയൽ നിർത്തി, പുലർച്ചെ 5.30-ന് അവർ തെരുവിലിറങ്ങി"; ബെംഗളൂരുവിലെ 'നാശം പിടിച്ച' 15 ഇടങ്ങൾ വൃത്തിയാക്കി പ്രദേശവാസികൾ

65 ശതമാനം അധികമാണ് മഴ. മലയോരജില്ലകളിൽ ശരാശരി 389 മില്ലിമീറ്റർ മഴലഭിക്കുന്ന സ്ഥാനത്ത് ഈവർഷം ലഭിച്ചത് 590 മില്ലിമീറ്റർ മഴയാണ്. 52 ശതമാനമാണ് വർധനവ്.

കഴിഞ്ഞദിവസം കപില നദി കരകവിഞ്ഞതിനെത്തുടർന്ന് മൈസൂരു-നഞ്ചൻകോട് ദേശീയപാതയിൽ വെള്ളംകയറിയിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വിസ്ഡം സ്റ്റുഡൻസ് ബെംഗളൂരു കമ്മിറ്റി നിലവിൽ വന്നു; പുതിയ ഭാരവാഹികളെ അറിയാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts