ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം; അടുത്ത 5 ദിവസം ഇടിമിന്നലോട് കൂടിയ മഴ 

തിരുവനന്തപുരം: കേരളത്തില്‍ അടുത്ത 5 ദിവസം ഇടിമിന്നലോടു കൂടിയ നേരിയ / ഇടത്തരം മഴയ്‌ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തെക്ക് പടിഞ്ഞാറൻ ബംഗാള്‍ ഉള്‍ക്കടലിന് മുകളില്‍ രൂപപ്പെട്ട ന്യുനമർദ്ദം ശക്തി കൂടിയ ന്യുനമർദ്ദമായി (Well Marked Low Pressure Area) മാറിയതിന് പിന്നാലെയാണിത്. അടുത്ത 24 മണിക്കൂർ വടക്ക് – വടക്ക് പടിഞ്ഞാറ് ദിശയില്‍ മധ്യ പടിഞ്ഞാറൻ ബംഗാള്‍ ഉള്‍ക്കടലിനു മുകളിലൂടെ സഞ്ചരിക്കുന്ന ന്യുനമർദ്ദം തുടർന്നുള്ള 24 മണിക്കൂറില്‍ വടക്കു -വടക്കു കിഴക്ക് ദിശയില്‍ സഞ്ചരിച്ചു ശക്തി കുറഞ്ഞേക്കും. അടുത്ത 3…

Read More

വൈറ്റ്ഫീൽഡിനും കെആർ പുരം സ്റ്റേഷനുകൾക്കും ഇടയിൽ അറ്റകുറ്റപ്പണി; നിരവധി ട്രെയിൻ സർവീസുകൾ റദ്ധാക്കി വിശദാംശങ്ങൾ

ബെംഗളൂരു: വൈറ്റ്ഫീൽഡിനും കെആർ പുരം സ്റ്റേഷനുകൾക്കും ഇടയിലുള്ള പാലം നമ്പർ 834-ൽ അറ്റകുറ്റപണി നടക്കുന്നതിനാൽ ട്രെയിൻ സർവീസുകൾ തടസപ്പെടുമെന്ന് ദക്ഷിണ പശ്ചിമ റെയിൽവേ (എസ്ഡബ്ല്യൂആർ). ട്രെയിൻ നമ്പർ 06527 ബംഗാർപേട്ട്-എസ്എംവിടി ബെംഗളൂരു മെമു സ്പെഷ്യൽ ഏപ്രിൽ 12, 15, 19, 22 തീയതികളിൽ റദ്ദാക്കും. ട്രെയിൻ നമ്പർ 06528 എസ്എംവിടി ബെംഗളൂരു-ബംഗാർപേട്ട് മെമു സ്പെഷ്യൽ ഏപ്രിൽ 13, 16, 20, 23 തീയതികളിൽ റദ്ദാക്കും. ട്രെയിൻ നമ്പർ 16521 ബംഗാർപേട്ട്-കെഎസ്ആർ ബെംഗളൂരു മെമു എക്സ്പ്രസ് ഏപ്രിൽ 15, 22 തീയതികളിൽ വൈറ്റ്ഫീൽഡ്-കെഎസ്ആർ ബെംഗളൂരു മെമു…

Read More

പത്ത് ദിവസത്തിനുള്ളിൽ 9 കോടി രൂപ: ശക്തി പദ്ധതി ഉണ്ടായിരുന്നിട്ടും കെകെആർടിസിക്ക് വൻ വരുമാനം

ബെംഗളൂരു: കർണാടക സർക്കാർ ശക്തി പദ്ധതിയിലൂടെ സ്ത്രീകൾക്ക് സൗജന്യ യാത്രാ സൗകര്യം ഒരുക്കിയിട്ടും കെകെആർടിസിക്ക് വൻ ലാഭം. ശക്തി പദ്ധതി ഗതാഗത കോർപ്പറേഷനുകൾക്ക് നഷ്ടമുണ്ടാക്കിയതായി സംസാരമുണ്ടായിരുന്നു. അതേസമയം, കല്യാണ കർണാടക ട്രാൻസ്പോർട്ട് കോർപ്പറേഷന് വെറും 10 ദിവസത്തിനുള്ളിൽ 9 കോടി രൂപയുടെ അധിക വരുമാനമാണ് ലഭിച്ചത്. കല്യാണ കർണാടക റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷന് (കെകെആർടിസി) ശ്രീശൈല മേളയാണ് വലിയ തോതിൽ വരുമാനം നേടിക്കൊടുത്തു . ഉഗാദി ഉത്സവത്തോടനുബന്ധിച്ച് ആന്ധ്ര ശ്രീശൈലത്ത് ഒരു മല്ലികാർജ്ജുന മേള ഉണ്ടായിരുന്നു. ഈ പശ്ചാത്തലത്തിൽ, കഴിഞ്ഞ മാസം പത്ത് ദിവസത്തേക്ക്…

Read More

യുവതിക്കെതിരായ അതിക്രമം; ‘വലിയ നഗരങ്ങളിൽ പതിവെന്ന് നിസ്സാരവത്കരിച്ച് ആഭ്യന്തര മന്ത്രി

ബെംഗളൂരു: ബെംഗളൂരുവില്‍ യുവതിക്കെതിരേ നടന്ന അക്രമസംഭവത്തില്‍ കർണാടക മന്ത്രി നടത്തിയ പ്രതികരണം വിവാദത്തിൽ. സംഭവത്തെ നിസാരവത്കരിച്ചുകൊണ്ട് കര്‍ണാടക ആഭ്യന്തര മന്ത്രി ജി.പരമേശ്വര നടത്തിയ പ്രസ്താവനയാണ് പ്രതിഷേധത്തിന് ഇടയാക്കിയിരിക്കുന്നത്. വലിയ നഗരങ്ങളില്‍ ഇത്തരം കാര്യങ്ങൾ അവിടെയും ഇവിടെയുമൊക്കെ സംഭവിക്കുമെന്നായിരുന്നു മന്ത്രിയുടെ പ്രതികരണം. “ഇതുപോലുള്ള വലിയ നഗരങ്ങളിൽ ഇത്തരം സംഭവങ്ങൾ അവിടെയും ഇവിടെയുമൊക്കെ ഉണ്ടാകാറുണ്ട്. നിയമപരമായി എന്ത് നടപടി സ്വീകരിക്കണമോ, അത് സ്വീകരിക്കും. കമ്മീഷണറോട് പട്രോളിങ് ഊര്‍ജിതമാക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്”, മന്ത്രി പരമേശ്വര പറഞ്ഞു. സ്ത്രീ സുരക്ഷയില്‍ സര്‍ക്കാര്‍ സ്വീകരിക്കുന്ന ഉദാസീന നിലപാട് ചൂണ്ടിക്കാട്ടി വലിയ വിമർശനമാണ് മന്ത്രിയുടെ…

Read More

ബെംഗളൂരുവില്‍ മലയാളി ടെക്കി ജീവനൊടുക്കിയ നിലയില്‍

ബെംഗളൂരു: ബെംഗളൂരുവില്‍ മലയാളി ടെക്കി ജീവനൊടുക്കിയ നിലയില്‍. ചിക്കബാനാവരയിലെ അപ്പാര്‍ട്‌മെന്റിലാണ് മൃതദേഹം കണ്ടെത്തിയത്. ലെനോവ കമ്പനിയില്‍ ജീവനക്കാരനായിരുന്ന പ്രശാന്ത് നായര്‍ (40) ആണ് ജീവനൊടുക്കിയത്. യുവാവ് ഭാര്യയുമായി അസ്വാരസ്യത്തിലായിരുന്നെന്ന് പോലീസ് പറയുന്നു. സോളദേവനഹള്ളി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

Read More
Click Here to Follow Us