ബന്ദിപ്പുരിലെ രാത്രിയാത്രാനിരോധനം നീക്കൽ; ‘ബന്ദിപ്പുർ ചലോ’ മാർച്ചുമായി പരിസ്ഥിതിപ്രവർത്തകർ

ബെംഗളൂരു: ബന്ദിപ്പുരിലെ രാത്രിയാത്രാ നിരോധനം എടുത്തുകളയാനുള്ള കർണാടക സർക്കാരിന്റെ നീക്കത്തിൽ പ്രതിഷേധിച്ച് ‘ബന്ദിപ്പുർ ചലോ’ മാർച്ചുമായി പരിസ്ഥിതി പ്രവർത്തകർ.

പദയാത്രയിൽ പരിസ്ഥിതി പ്രവർത്തകർ, കർഷകർ, ദളിതർ, വിവിധ സംഘടനകളിലെ അംഗങ്ങൾ എന്നിവരുൾപ്പെടെ അഞ്ഞൂറിലധികം പേർ പങ്കെടുക്കുമെന്ന് സംഘാടകസമിതി കൺവീനറും പരിസ്ഥിതിപ്രവർത്തകനുമായ എസ്.എം. നാഗാർജുനകുമാർ പറഞ്ഞു.

ഞായറാഴ്ച രാവില 10.30-ന് ഗുണ്ടൽപേട്ടിൽനിന്ന്‌ ആരംഭിച്ച് 2.5 കിലോമീറ്റർ സഞ്ചരിച്ച് മദ്ദൂർ ചെക്‌പോസ്റ്റിൽ മാർച്ച് അവസാനിക്കും.

രാത്രിയാത്രാ നിരോധനം തുടരണമെന്നാവശ്യപ്പെട്ട് ബന്ദിപ്പുർ വന്യജീവിസങ്കേതം ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ പ്രഭാകരന് നിവേദനം സമർപ്പിക്കുമെന്നും നാഗാർജുന കുമാർ പറഞ്ഞു.

ജൈവവൈവിധ്യകേന്ദ്രമായ ബന്ദിപ്പുരിലൂടെ വാഹനങ്ങൾക്ക് രാത്രി ഗതാഗതം അനുവദിച്ചാൽ വന്യമൃഗങ്ങൾക്ക് ഭീഷണിയാകും.

രാത്രികാല ഗതാഗതനിരോധനം പിൻവലിച്ചാൽ പാറക്കല്ലുകൾ, എം-സാൻഡ്, ചരൽ, തടി തുടങ്ങിയവ വ്യാപകമായി ഇതരസംസ്ഥാനങ്ങളിലേക്കടക്കം കടത്തും.

സമ്മർദങ്ങൾക്ക് മുഖ്യമന്ത്രി വഴങ്ങരുത്. യാത്രാനിരോധനം നീക്കിയാൽ വിഷയത്തിൽ സുപ്രീംകോടതിയെ സമീപിക്കുമെന്നും നാഗാർജുന കുമാർ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us