കാണാതായ നഴ്സിന്റെ മൃതദേഹം നദിയിൽ നിന്നും കണ്ടെത്തി

ബെംഗളൂരു: കാണാതായ നഴ്സിന്റെ മൃതദേഹം നദിയിൽ നിന്നും കണ്ടെത്തി. ഹാവേരി രട്ടിഹള്ളി മസൂർ ഗ്രാമത്തിൽ നിന്നുള്ള സ്വാതി രമേശ് ബഡിഗെരെയാണ് (22) മരിച്ചത്. റാണെബെന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ നഴ്‌സായി ജോലി ചെയ്തിരുന്ന സ്വാതിയെ മാർച്ച് 3നാണ് കാണാതാകുന്നത്. തുടർന്ന് പോലീസ് അന്വേഷണം നടത്തിയെങ്കിലും സ്വാതിയെ കണ്ടെത്താനായിരുന്നില്ല. ഇതിനിടെയാണ് തുംഗഭദ്ര നദിയിൽ നിന്ന് ഇവരുടെ മൃതദേഹം കണ്ടെടുത്തത്. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ സംഭവം കൊലപാതകമാണെന്ന് പോലീസ് സ്ഥിരീകരിച്ചു. സംഭവത്തിൽ സ്വാതിയുടെ പരിചയക്കാരനായ നയാസ് അറസ്റ്റിലായിട്ടുണ്ട്. വ്യക്തിപരമായ കാരണങ്ങളാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. കേസിൽ അന്വേഷണം…

Read More

സ്ത്രീ യാത്രക്കാര്‍ക്ക് ദീര്‍ഘദൂര ട്രെയിനുകളിലെ ഈ ക്ലാസുകളില്‍ പ്രത്യേക റിസര്‍വേഷന്‍

ഡല്‍ഹി: ട്രെയിനുകളില്‍ സീറ്റുകള്‍ ബുക്ക് ചെയ്യുമ്പോള്‍ സ്ത്രീകള്‍ക്ക് സംവരണം അനുവദിക്കുന്നുണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍. ദീര്‍ഘദൂര മെയില്‍/ എക്‌സ്പ്രസ് ട്രെയിനുകളില്‍ ഓരോ സ്ലീപ്പര്‍ ക്ലാസുകളിലും ആറു ബര്‍ത്തുകള്‍ പ്രായഭേദമെന്യേ സ്ത്രീ യാത്രക്കാര്‍ക്ക് റിസര്‍വേഷന്‍ നല്‍കാന്‍, 1989 റെയില്‍വേ ആക്ട് സെക്ഷന്‍-58 അനുവദിക്കുന്നതായി കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് ലോക്‌സഭയെ അറിയിച്ചു. ഇതു പ്രകാരം, ഗരീബ് രഥ് /രാജധാനി/തുരന്തോ/പൂര്‍ണ്ണമായും എയര്‍ കണ്ടീഷന്‍ ചെയ്ത എക്‌സ്പ്രസ് ട്രെയിനുകളിലെ 3 എസി ക്ലാസിലും പ്രായഭേദമന്യേ സ്ത്രീ യാത്രക്കാര്‍ക്ക് റിസര്‍വേഷന്‍ ലഭിക്കും. മിക്ക ദീര്‍ഘദൂര മെയില്‍/എക്‌സ്പ്രസ് ട്രെയിനുകളിലും സെക്കന്‍ഡ് ക്ലാസ് കം…

Read More

നഗരവാസികൾക്ക് ഇരുട്ടടിയായി വെള്ളത്തിന്റെ നിരക്കും വർധിപ്പിക്കാനൊരുങ്ങുന്നു

ബെംഗളൂരു : ഗതാഗതനിരക്ക് വർധന മൂലം പൊറുതിമുട്ടിയ നഗരവാസികൾക്ക് ഇരുട്ടടിയായി വെള്ളത്തിന്റെ നിരക്കും വർധിപ്പിക്കാനൊരുങ്ങുന്നു. വെള്ളത്തിന് ലിറ്ററിന് ഒരു പൈസ നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ നിയമ നിർമാണ കൗൺസിലിൽ സൂചന നൽകി. 2014-ന് ശേഷം നഗരത്തിൽ വെള്ളത്തിന്റെ നിരക്ക് വർധിപ്പിച്ചിട്ടില്ലെന്ന് വ്യക്തമാക്കിയാണ് നിരക്ക് വർധനവ് അനിവാര്യമാണെന്ന സൂചന നൽകിയത്. ബെംഗളൂരു വാട്ടർ സപ്ലൈ ആൻഡ് സീവേജ് ബോർഡ് (ബിഡബ്വ്യുഎസ്എസ്ബി) ലിറ്ററിന് എട്ടു പൈസ വർധിപ്പിക്കണമെന്നാണ് ആവശ്യപ്പെടുന്നത്. എന്നാൽ, ഒരു പൈസ വർധിപ്പിക്കാനാണ് സർക്കാർ ആലോചിക്കുന്നതെന്നും നഗരത്തിലെ എംഎൽഎമാരുമായി വിഷയം ചർച്ച ചെയ്ത…

Read More

കുറ്റിക്കാട്ടിൽ ഉപേക്ഷിച്ച നവജാത ശിശുവിനെ ഇടയന്മാർ രക്ഷപ്പെടുത്തി

ബെംഗളൂരു : രണ്ടാമത്തെ കുട്ടിയും പെണ്‍കുട്ടിയാണെന്ന് തെളിഞ്ഞതിനെത്തുടര്‍ന്ന് ഒരു സ്ത്രീ തന്റെ നവജാത ശിശുവിനെ കുറ്റിക്കാട്ടില്‍ ഉപേക്ഷിച്ചു. സിറ താലൂക്കിലെ കല്ലമ്പെല്ലയ്ക്കടുത്തുള്ള മതനഹള്ളി ഗ്രാമത്തിലാണ് സംഭവം നടന്നത്. കുഞ്ഞിന്റെ കരച്ചിൽ കേട്ട ചില ഇടയന്മാർ കുഞ്ഞിനെ രക്ഷപ്പെടുത്തി, ചില സ്ത്രീകൾ കുഞ്ഞിനെ വൃത്തിയാക്കി മുലയൂട്ടുകയും ചെയ്തു. കല്ലമ്പെല്ല പോലീസിൽ വിവരം അറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ പോലീസ് കുഞ്ഞിനെ പിന്നീട് വനിതാ ശിശു വികസന വകുപ്പിന് കൈമാറി. മാതഗനഹള്ളി നിവാസിയായ കമലമ്മയാണ് കുട്ടിയുടെ അമ്മയെന്ന് കണ്ടെത്തിയട്ടുണ്ട്. വീട്ടിൽ വെച്ചാണ് അവർ കുഞ്ഞിനെ പ്രസവിച്ചത്, രണ്ടാമത്തെ പെൺകുഞ്ഞായതിനാൽ,…

Read More

പ്രയാഗ്‌രാജ് അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് യുപി സർക്കാർ 25 ലക്ഷം രൂപ ധനസഹായം നൽകി.

ബെംഗളൂരു: ജനുവരിയിൽ പ്രയാഗ്‌രാജിൽ മഹാ കുംഭമേളയിൽ തിക്കിലും തിരക്കിലും പെട്ട് മരിച്ച ബെലഗാവി സ്വദേശികളായ നാല് പേരുടെയും കുടുംബങ്ങൾക്ക് ഉത്തർപ്രദേശ് സർക്കാർ 25 ലക്ഷം രൂപ വീതം ധനസഹായം നൽകി. ദുരിതാശ്വാസത്തിനായി യുപി സർക്കാർ ആർ‌ടി‌ജി‌എസ് വഴി ഇരകളുടെ കുടുംബങ്ങളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് ഒരു കോടി രൂപ നിക്ഷേപിച്ചു. മൗനി അമാവാസി ദിനത്തിൽ സ്നാനത്തിനിടെയാണ് പ്രയാഗ്‌രാജിൽ തിക്കിലും തിരക്കിലും ഇവർ പെട്ടത്. സംഭവത്തിൽ മരിച്ച ബെലഗാവിയിൽ നിന്നുള്ള അമ്മയും മകളും ദമ്പതികളായ ജ്യോതി ഹത്തരാവത്ത്, മേഘ ഹത്തരാവത്ത്, അരുൺ കോപ്പർഡെ, മഹാദേവി ബവനൂർ എന്നിവരും…

Read More

കാമുകിക്ക് ഉമ്മ കൊടുത്ത് കാമുകനും സുഹൃത്തും; ചുംബനയാത്രയ്ക്ക് 4000 രൂപ പിഴയിട്ട് പോലീസ് 

ബെംഗളൂരു: സുഹൃത്തിനെയും അയാളുടെ കാമുകിയെയും ബൈക്കില്‍ കയറ്റി ബംഗളുരൂ നഗരത്തിലൂടെ ‘ചുംബനയാത്ര’ നടത്തിയ യുവാവിനു 4,000 രൂപ പിഴയിട്ട് കർണാടക പോലീസ്. രാഗി ഗുഡ്ഡ ബസ് സ്റ്റോപ്പിനും മെട്രോ സ്റ്റേഷനും ഇടയിലുള്ള സിസിടിവി കാമറയിലാണു ബൈക്കിലെ പ്രണയലീലകള്‍ പതിഞ്ഞത്. ‌ ബൈക്കോടിച്ച 23കാരനായ യുവാവിന്‍റെ പിന്നിലാണു സുഹൃത്ത് ഇരുന്നത്. തൊട്ടുപിന്നില്‍ സുഹൃത്തിന്‍റെ കാമുകിയും. ചുംബനങ്ങള്‍ കൈമാറിയായിരുന്നു കമിതാക്കളുടെ സവാരി. മൂന്നു പേരും ഹെല്‍മറ്റു ധരിച്ചിരുന്നില്ല. ഇവരുടെ വിവാദയാത്ര പൊതുസമൂഹത്തില്‍ ചർച്ചയായതോടെ യുവാവിനെ അയാളുടെ വീട്ടിലെത്തി പോലീസ് പിടികൂടുകയായിരുന്നു. 4,000 രൂപ പിഴയടപ്പിച്ചശേഷം വിട്ടയച്ചു. മൂവരും…

Read More

സ്വർണക്കടത്ത് ; നടി രന്യ റാവുവിന് ജാമ്യമില്ല

ബെംഗളൂരു: സ്വര്‍ണക്കടത്ത് കേസില്‍ കന്നഡ നടി രന്യ റാവുവിന് ജാമ്യമില്ല. സാമ്പത്തിക കുറ്റകൃത്യങ്ങളുടെ കോടതി രന്യ സമര്‍പ്പിച്ച ജാമ്യ ഹര്‍ജി തള്ളി. സ്വര്‍ണക്കടത്തില്‍ രന്യക്ക് വ്യക്തമായ പങ്കുണ്ടെന്നാണ് ഡിആര്‍ഐ കോടതിയെ അറിയിച്ചത്. കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തില്‍വെച്ച്‌ രന്യയില്‍ നിന്ന് 12.56 കോടി മൂല്യം വരുന്ന സ്വര്‍ണം പിടികൂടിയെന്നും ഡിആര്‍ഐ കോടതിയെ അറിയിച്ചു. കേസിലെ രണ്ടാം പ്രതി തരുണ്‍ കൊണ്ടുരുവിന്റെ ജാമ്യാപേക്ഷ കോടതി ശനിയാഴ്ച വൈകിട്ട് മൂന്ന് മണിക്ക് പരിഗണിക്കും.

Read More

വ്ളോഗർ ജുനൈദ് വാഹനാപകടത്തിൽ മരിച്ചു

മലപ്പുറം: തൃക്കലങ്ങോട് മരത്താണിയിൽ ബൈക്ക് മറിഞ്ഞ് വ്ലോഗർ മരിച്ചു. വഴിക്കടവ് ആലപ്പൊയിൽ ചോയത്തല ഹംസയുടെ മകൻ ജുനൈദ് (32) ആണ് മരിച്ചത്. വെള്ളിയാഴ്ച വൈകീട്ട് 6.20ഓടെയാണ് അപകടം.   മരത്താണി വളവിൽ റോഡരികിലെ മൺകൂനയിൽ തട്ടി ബൈക്ക് മറിഞ്ഞാണ് അപകടമെന്നാണ് പൊലീസിൻ്റെ പ്രാഥമിക നിഗമനം. റോഡരികിൽ രക്തം വാർന്ന് കിടക്കുന്നതാണ് ബസുകാർ കണ്ടത്. വഴിക്കടവിൽ നിന്നും മഞ്ചേരി ഭാഗത്തേക്ക് വരുന്നതിനിടെയാണ് അപകടം. തലയുടെ പിൻഭാഗത്താണ് പരിക്കേറ്റത്. മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രാത്രിയോടെ മരണപ്പെട്ടു. മാതാവ്: സൈറാബാനു, മകൻ: മുഹമ്മദ് റെജൽ.

Read More

രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ കുപ്രസിദ്ധ ഗുണ്ട സംഘാംഗത്തിന് വെടിവെപ്പില്‍ പരിക്കേറ്റു 

ബെംഗളൂരു: കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ച കുപ്രസിദ്ധ ഗരുഡ ഗുണ്ട സംഘാംഗം ഇസ്ഹാഖിന് പോലീസ് വെടിവെപ്പില്‍ പരിക്കേറ്റു. രാവിലെ ഹാസൻ ജില്ലയില്‍ നിന്ന് ഇസ്ഹാഖിനെ പിടികൂടി മണിപ്പാലിലേക്ക് കൊണ്ടുപോകുന്നതിനിടെ രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു. ഹിരിയഡ്ക പോലീസ് സ്റ്റേഷൻ പരിധിയിലായിരുന്നു സംഭവം നടന്നത്. ബംഗളൂരു പോലീസ് കസ്റ്റഡിയില്‍ നിന്ന് നേരത്തെ രക്ഷപ്പെട്ട പ്രതിയെ കവർച്ച കേസുമായി ബന്ധപ്പെട്ട് വീണ്ടും പിടികൂടി കൊണ്ടുവരുന്നതിനിടെ രക്ഷപ്പെടാൻ ശ്രമിച്ചപ്പോഴാണ് വെടിവെച്ചതെന്ന് പോലീസ് പറഞ്ഞു. വാഹനം ഹിരിയഡ്ക പോലീസ് സ്റ്റേഷൻ പരിധിയിലുള്ള ഗുഡ്ഡെ അങ്ങാടി പ്രദേശത്ത് എത്തിയപ്പോള്‍ അടിയന്തര മെഡിക്കല്‍ ആവശ്യങ്ങള്‍ക്കായി പ്രതി…

Read More

പാർസൽ വാങ്ങിയ പൊറോട്ടയ്ക്കും ബീഫ് ഫ്രൈയ്ക്കും ഒപ്പം ഗ്രേവി കുറവ്; ഹോട്ടൽ ഉടമയെ ചട്ടുകം കൊണ്ട് തലക്കടിച്ച് പരിക്കേൽപ്പിച്ചു

:പാഴ്സലിൽ ഗ്രേവി കുറഞ്ഞതിന്റെ പേരിൽ ഹോട്ടൽ ജീവനക്കാർക്ക് നേരെ ആക്രമണം. ഹോട്ടൽ ഉടമയെ യുവാക്കൾ ചട്ടുകത്തിന് തലക്കടിച്ച് പരിക്കേൽപ്പിച്ചു ആലപ്പുഴ താമരക്കുളത്താണ് ഹോട്ടൽ ഉടമയും യുവാക്കളും തമ്മിൽ ഏറ്റുമുട്ടൽ ഉണ്ടായത്. പൊറോട്ടയും ബീഫ് ഫ്രൈയും പാഴ്സൽ വാങ്ങിയപ്പോൾ ഗ്രേവി കുറവാണെന്ന പറഞ്ഞായിരുന്നു ആക്രമണം. മൂന്നുപേർ ചേർന്നാണ് അക്രമം നടത്തിയത്. സംഭവത്തിൽ നൂറനാട് പൊലീസ് കേസെടുത്തിട്ടുണ്ട്. ആക്രമണത്തിന് പിന്നാലെ പ്രതികൾ ഒളിവിൽ പോയി. ഏറ്റുമുട്ടലിൽ ഹോട്ടൽ ഉടമ ഉൾപ്പടെ മൂന്ന്പേർക്ക് പരിക്കേറ്റു. ഹോട്ടൽ ഉടമ മുഹമ്മദ്‌ ഉവൈസ്, ജേഷ്ഠ സഹോദരൻ മുഹമ്മദ്‌ നൗഷാദ്, ഭാര്യാ മാതാവ്…

Read More
Click Here to Follow Us