കനത്ത മഴയ്ക്ക് പിന്നാലെ ബെംഗളൂരുവിൽ റോഡുകളിൽ വെളുത്ത പത 

ബെംഗളൂരു: നീണ്ടുനിന്ന കൊടും ചൂടിനു ശേഷം ശനിയാഴ്ച ബെംഗളൂരുവില്‍ കനത്ത മഴയാണ് പെയ്തത്. ശക്തമായ മഴയ്ക്ക് പിന്നാലെ നഗരത്തിലെ റോഡുകളില്‍ രൂപം കൊണ്ട ഒരു അസാധാരണമായ പ്രതിഭാസമാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നത്. മഴയ്ക്ക് ശേഷം ബെംഗളൂരുവിലെ റോഡുകള്‍ വെളുത്ത പത കൊണ്ട് മൂടി. ഇതിന്റെ വീഡിയോ ചിലർ സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ചിട്ടുണ്ട്. ‘മിലാൻ’ എന്ന ഇൻസ്റ്റാഗ്രാം ഉപയോക്താവാണ് ബെംഗളൂരുവിലെ റോഡുകളില്‍ പടരുന്ന കട്ടിയുള്ള വെളുത്ത പതയുടെ ദൃശ്യങ്ങള്‍ പകർത്തി സമൂഹ മാധ്യമത്തില്‍ പങ്കുവെച്ചത്. അപ്രതീക്ഷിത മഴയ്ക്ക് ശേഷം ബെംഗളൂരു റോഡുകള്‍ നിഗൂഢമായ വെളുത്ത…

Read More

തിളക്കുന്ന വെള്ളക്കുഴിയിൽ വീണ് ഫാക്ടറി തൊഴിലാളിക്ക് ദാരുണാന്ത്യം 

ബെംഗളൂരു: തിളക്കുന്ന വെള്ളക്കുഴിയില്‍ വീണ് ഫാക്ടറി തൊഴിലാളിയ്ക്ക് ദാരുണാന്ത്യം. കർണാടക ഹൊസപേട്ട് താലൂക്കിലെ ദാനാപൂരില്‍ ആണ് ദാരുണമായ സംഭവം നടന്നത്. ബി.എം.എം ഇസ്പാറ്റ് ലിമിറ്റഡ് യൂണിറ്റിലെ ബോയിലർ കുഴിയില്‍ വീണാണ് കമലപുര നിവാസി നാഗരാജ് (39) മരിച്ചത്. നാഗരാജ്, ബ്ലാസ്റ്റ് ഫർണസ് വിഭാഗത്തില്‍ സ്ലാഗും മറ്റ് അനുബന്ധ വസ്തുക്കളും കൈകാര്യം ചെയ്യുന്ന ഓപറേറ്ററായി ജോലി ചെയ്തു വരികയായിരുന്നു. ചൂടുവെള്ളം നിറച്ച കുഴിയിലേക്ക് വഴുതിവീണ നാഗരാജിന് ശരീരമാസകലം ഗുരുതര പൊള്ളലേല്‍ക്കുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മറിയമ്മഹള്ളി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.

Read More

ജീവനക്കാരെ പിരിച്ചുവിട്ട് എയർക്രാഫ്റ്റ് നിർമാണ കമ്പനി 

ബെംഗളൂരു: ആഗോള തലത്തില്‍ തൊഴിലാളികളെ കുറയ്ക്കുന്നതിന്റെ ഭാഗമായി 180 പേരെ പിരിച്ചുവിട്ട് ബെംഗളൂരുവിലെ അമേരിക്കൻ എയർക്രാഫ്റ്റ് നിർമാണ കമ്പനിയായ ബോയിങ്. തങ്ങളുടെ തൊഴിലാളി സംഖ്യയില്‍ 10 ശതമാനത്തോളം വെട്ടിക്കുറയ്ക്കുമെന്ന് കഴിഞ്ഞ വർഷം കമ്പനി പ്രഖ്യാപിച്ചിരുന്നു. ഇന്ത്യയില്‍ ബോയിങിന് ഏകദേശം 7000 ജീവനക്കാരാണുള്ളത്. 2024 ഡിസംബറില്‍ ബോയിങ് ഇന്ത്യ ടെക്നോളജി സെന്ററിലെ(ബി.ഐ.ഇ.റ്റി.സി) 180 പേരെ പിരിച്ചുവിട്ടെന്നാണ് റിപ്പോർട്ടുകള്‍. എന്നാല്‍ കമ്പനി ഇത് ഔദ്യോഗികമായി അറിയിച്ചിട്ടില്ല. ഉപഭോക്താക്കളെയോ ഗവണ്‍മെൻറ് പ്രവർത്തനങ്ങളെയോ ബാധിക്കാത്ത തരത്തിലാണ് പിരിച്ചുവിടല്‍ നടപടിക്രമങ്ങള്‍ സ്വീകരിച്ചിട്ടുള്ളതെന്നാണ് വാർത്താ സ്രോതസ്സുകളില്‍ നിന്ന് ലഭിക്കുന്ന വിവരം. അതേസമയം പിരിച്ചുവിടലിനൊപ്പം…

Read More

ബെംഗളൂരു വളരെ മോശം നഗരം; താമസം മാറിയതിൽ ഖേദിക്കുന്നു; വൈറലായി യുവാവിന്റെ കുറിപ്പ് 

ബെംഗളൂരു: പുതിയ ജോലിയുമായി പൂനെയില്‍ നിന്ന് ബെംഗളൂരുവിലേക്ക് താമസം മാറിയ ഒരു കോര്‍പ്പറേറ്റ് ജീവനക്കാരന്റെ അനുഭവമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഒരു വര്‍ഷത്തിനുള്ളില്‍ തന്റെ തീരുമാനത്തില്‍ ഖേദിക്കേണ്ടിവന്നുവെന്നാണ് അദ്ദേഹം പറയുന്നത്. ലിങ്ക്ഡ്‌ഇന്‍ പോസ്റ്റില്‍ ഒരു സുഹൃത്താണ് അദ്ദേഹത്തിന്റെ അനുഭവം പങ്കുവച്ചിരിക്കുന്നത്. പൂനെയില്‍ പ്രതിവര്‍ഷം 18 ലക്ഷം രൂപ ശമ്പളമുണ്ടായിരുന്ന ആ വ്യക്തി. ബെംഗളൂരുവില്‍ പ്രതിവര്‍ഷം 25 ലക്ഷം രൂപ സാലറി ലഭിക്കുന്ന ജോലിയായിരുന്നു യുവാവിന്. എന്നാല്‍ ശമ്പളത്തില്‍ ഇത്രയും വര്‍ധനവുണ്ടായിട്ടും ബെംഗളൂരു പോലൊരു നഗരത്തില്‍ ജീവിക്കാന്‍ വളരെ ബുദ്ധിമുട്ടാണെന്നാണ് അദ്ദേഹം പറയുന്നത്. ബെംഗളൂരുവിലെ…

Read More

കനത്ത ചൂടിന് ആശ്വാസം പകർന്ന് നഗരത്തിൽ മഴ

ബെംഗളൂരു: നഗരത്തിലെ കനത്ത ചൂടിന് ആശ്വാസം നൽകി മഴ. യെലഹങ്കയിലാണ് ഇന്നലെ ഏറ്റവും കൂടുതല് മഴ രേഖപ്പെടുത്തിയത്. ഇവിടുത്തെ സൊന്നേനഹറ്റിയില്‍ മാത്രം 60 മിമി മഴയാണ് പെയ്തതെന്നാണ് കണക്കുകള്‍ പറയുന്നത്. പ്രദേശത്തെ മറ്റു ഭാഗങ്ങളിലും മികച്ച മഴയാണ് ലഭിച്ചത്. ബഗളുരു, മറേനഹള്ളി, ബെട്ടാഹസസൂരു, ജക്കൂരു, വിദ്യാരായനപുര തുടങ്ങിയ പ്രദേശങ്ങളിലും നല്ല മഴ ലഭിച്ചു. സൊന്നേനഹള്ളി – 60.0 mm ബഗളുരു – 56.0 mm ബെട്ടാഹസസൂരു 50.5 mm മറേനഹള്ളി – 49.5 mm ഗന്ദിഗനഹള്ളി – 46.5 mm ജക്കൂരു – 45.5…

Read More

കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ പോലീസ് വെടിവച്ച് കീഴ്പ്പെടുത്തി 

ബെംഗളൂരു: മൈസൂരുവില്‍ മലയാളി വ്യവസായിയുടെ കാര്‍ കൊള്ളയടിച്ച സംഭവത്തിലെ പ്രതിയായ മലയാളി യുവാവ് കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ചെന്നും വെടിവച്ച്‌ കീഴ്‌പ്പെടുത്തിയെന്നും കര്‍ണാടക പോലിസ് അറിയിച്ചു. ആലപ്പുഴ കരുവാറ്റ സ്വദേശിയായ ആദര്‍ശിനാണ്(26) വെടിയേറ്റിരിക്കുന്നത്. ആദര്‍ശ് കുപ്പിചില്ലുകൊണ്ട് ആക്രമിച്ചതിനാല്‍ പരിക്കേറ്റ രണ്ടു പോലിസുകാര്‍ ആശുപത്രിയിലാണെന്നും എസ്പി വിഷ്ണുവര്‍ധന മാധ്യമങ്ങളോട് പറഞ്ഞു. ജനുവരി 20നാണ് മൈസൂരുവിലെ ഗുജ്ജെഗൗഡാനപുരയില്‍ വച്ച്‌ കൊടുവള്ളി സ്വദേശിയായ വ്യവസായിയുടെ കാര്‍ കൊള്ളയടിച്ചത്. സംഭവത്തില്‍ ഗോപാല്‍പുരയില്‍ നിന്നാണ് ആദര്‍ശിനെ അറസ്റ്റ് ചെയ്തത്. കേസില്‍ തെളിവെടുക്കാനായി ആദര്‍ശിനെ ഗോപാല്‍പുരയിലേക്ക് കൊണ്ടുപോയിരുന്നു. വഴിയില്‍ വച്ച്‌ മൂത്രമൊഴിക്കാന്‍ നിര്‍ത്തിയപ്പോള്‍…

Read More

എമ്പുരാനെതിരെ ബോയ്കോട്ട് ആഹ്വാനവുമായി കന്നഡ പേജ് 

ബെംഗളൂരു: കഴിഞ്ഞ ഏതാനും ദിവസങ്ങളായി സിനിമാ ലോകത്തെ പ്രധാന ചർച്ചാവിഷയം മോഹൻലാല്‍-പൃഥ്വിരാജ് ടീമിന്റെ എമ്പുരാൻ എന്ന ചിത്രമാണ്. കർണാടകയില്‍ ഉള്‍പ്പടെ സിനിമ മികച്ച ബുക്കിംഗാണ് ലഭിക്കുന്നത്. എന്നാല്‍ ഇപ്പോള്‍ ചിത്രത്തിനെതിരെ എക്സ് പ്ലാറ്റ്ഫോമില്‍ ബോയ്‌ക്കോട്ട് ആഹ്വാനം ഉയർത്തിയിരിക്കുകയാണ് ഒരു കന്നഡ പേജ്. കന്നഡ ഡൈനാസ്റ്റി എന്ന പേജാണ് ചിത്രം ബഹിഷ്‌കരിക്കണമെന്ന് ആവശ്യപ്പെടുന്നത്. എമ്പുരാൻ എന്ന മലയാളം സിനിമയെ ഒരു വിതരണകമ്പനി കർണാടകയില്‍ മുഴുവൻ കൊണ്ടുവന്ന് തള്ളിയിരിക്കുകയാണ്, അതും മലയാളം ഭാഷയില്‍. ഇത് ഭാഷ അടിച്ചേല്‍പിക്കുന്നതു പോലെയാണ്. മലയാള സിനിമയ്ക്ക് 1000 ഷോകള്‍ നല്‍കുന്നു എന്നാല്‍…

Read More

ബെംഗളൂരുവില്‍ വാഹനാപകടം; മലയാളി വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം 

ബെംഗളൂരു: വാഹനാപകടത്തില്‍ നഴ്സിങ്ങ് വിദ്യാർഥികളായ രണ്ടു മലയാളി വിദ്യാർത്ഥികള്‍ മരിച്ചു. ചിത്രദുർഗ്ഗ എസ്ജെഎം നഴ്സിങ് കോളേജിലെ ഒന്നാം വര്‍ഷ വിദ്യാര്‍ഥികളായ യാസീൻ, അല്‍ത്താഫ് എന്നിവരാണ് മരിച്ചത്. ഇരുവരും കൊല്ലം അഞ്ചല്‍ സ്വദേശികളാണ്. ഒപ്പമുണ്ടായിരുന്ന നബീൽ എന്ന വിദ്യാർത്ഥിയെ ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവർ സഞ്ചരിച്ചിരുന്ന ബൈക്കും ബസും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. രാത്രി ഭക്ഷണം കഴിച്ചു മടങ്ങുന്നതിനിടെ ചിത്രഗുര്‍ഗ ജെസിആര്‍ ജംഗ്ഷന് സമീപത്തുവച്ചാണ് അപകടം ഉണ്ടായത്.

Read More

18 മാസങ്ങൾക്ക് ശേഷം മരിച്ചെന്ന് കരുതിയ സ്ത്രീ തിരിച്ചെത്തി

മരിച്ചതായി കരുതപ്പെട്ടിരുന്ന സ്ത്രീ ഒന്നര വർഷത്തിന് ശേഷം തിരിച്ചെത്തി. ലളിത ബായി എന്ന സ്ത്രീയാണ് പോലീസ് സ്റ്റേഷനിൽ എത്തി താൻ ജീവിച്ചിരിക്കുന്നതായി പറഞ്ഞത്. കൊലപാതകക്കുറ്റത്തിന് നാല് പേർ ശിക്ഷിക്കപ്പെട്ട സാഹചര്യത്തിൽ അവർ വീണ്ടും പ്രത്യക്ഷപ്പെട്ടത് ഗുരുതരമായ ചോദ്യങ്ങൾ ഉയർത്തുന്നു. 18 മാസം മുമ്പ് കുടുംബാംഗങ്ങൾ അന്ത്യകർമങ്ങൾ നടത്തിയ ഒരു സ്ത്രീ ജീവനോടെ തിരിച്ചെത്തിയതോടെ എല്ലാവരും ഞെട്ടിയിരിക്കുകയാണ്. മധ്യപ്രദേശിലെ മന്ദ്‌സൗർ ജില്ലയിൽ ആണ് സംഭവം. കൈയിലെ ടാറ്റൂവും കാലിൽ കെട്ടിയ കറുത്ത നൂലും ഉൾപ്പെടെയുള്ള ശാരീരിക അടയാളങ്ങളുടെ അടിസ്ഥാനത്തിൽ ആണ് കുടുംബം വികൃതമാക്കിയ ഒരു മൃതദേഹം…

Read More

കേരള ബി.ജെ.പി.അധ്യക്ഷൻ ബെംഗളൂരു മലയാളിയായ രാജീവ് ചന്ദ്രശേഖർ.

ബെംഗളൂരു : കേരള ബി.ജെ.പി. അധ്യക്ഷനായി ബെംഗളൂരു മലയാളി കൂടിയായ രാജീവ് ചന്ദ്രശേഖറിനെ തെരഞ്ഞെടുത്തു. പാർട്ടി കോർ കമ്മിറ്റി യോഗത്തിലാണ് ഈ പ്രഖ്യാപനം വന്നത്. ഇന്ന് നാമ നിർദ്ദേശ പത്രിക നൽകും. നാളെ സംസ്ഥാന കൗൺസിൽ യോഗത്തിലായിരിക്കും ഔദ്യോഗിക പ്രഖ്യാപനമുണ്ടാവുക. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരത്ത് ശശീതരൂരിന് ശക്തമായ വെല്ലുവിളിയുയർത്തിയിരുന്നു രാജീവ് ചന്ദ്രശേഖർ. തൃശൂരിലെ ദേശമംഗലത്ത് നിന്നുള്ള എം.കെ. ചന്ദ്രശേഖരൻ്റെ മകനായി ഗുജറാത്തിലാണ് രാജീവ് ജനിച്ചത്, രാജീവിൻ്റെ പിതാവ് വ്യോമസേനയിലാണ് ജോലി ചെയ്തിരുന്നത്. തൃശൂരിലെ പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം ഉന്നത വിദ്യാഭ്യാസത്തിനായി ബെംഗളുരുവിലേക്ക് വരികയും…

Read More
Click Here to Follow Us