മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് ഇരുനില വീട് കത്തി നശിച്ചു 

ബെംഗളൂരു: ചാർജ് ചെയ്യുന്നതിനിടെ മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച് ഇരുനില വീട് കത്തി നശിച്ചു.

മംഗളൂരു കർക്കള തെല്ലാരു റോഡിലെ മരതപ്പ ഷെട്ടി കോളനിയിലാണ് സംഭവം.

കിഷോർ കുമാർ ഷെട്ടി എന്നയാളുടെ വീടാണ് നശിച്ചത്. ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടമാണ് ഉണ്ടായത്.

ആറ് മുറികളുള്ള ഇരുനില വീട്ടില്‍ ശനിയാഴ്ച പുലർച്ചെ നാല് മണിയോടെയാണ് സംഭവമുണ്ടായത്.

  പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തുന്ന മന്ത്രിമാര്‍ക്ക് ആര്‍ടി-പിസിആര്‍ നിര്‍ബന്ധമാക്കി

ചാർജ് ചെയ്യാൻ കുത്തിവെച്ച്‌ സോഫയില്‍ വച്ചിരുന്ന മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിക്കുകയായിരുന്നുവെന്ന് വീട്ടുകാർ പറയുന്നു.

ഫർണിച്ചറുകള്‍, ഇലക്‌ട്രോണിക്സ് ഉപകരണങ്ങള്‍ തുടങ്ങി എല്ലാ സാധനങ്ങളും കത്തിനശിച്ചു.

വിവരമറിഞ്ഞ് അഗ്നിശമന സേനാംഗങ്ങള്‍ ഉടൻ എത്തി. രണ്ടര മണിക്കൂറിലധികം പരിശ്രമിച്ചാണ് തീ നിയന്ത്രണവിധേയമാക്കിയത്.

ആ സമയത്ത് സ്വിച്ച്‌ ഓണ്‍ ചെയ്തിരുന്ന എയർ കണ്ടീഷണറാണ് തീ വേഗത്തില്‍ പടരാൻ കാരണമെന്ന് സംശയിക്കുന്നു.

സംഭവത്തില്‍ വീട്ടുടമസ്ഥൻ കിഷോർ കുമാർ ഷെട്ടിക്ക് നിസാര പരിക്കേറ്റു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സംസ്ഥാനത്ത് നിന്നുള്ള പ്രശസ്ത നടൻ അനന്ത് നാഗ്, വയലിനിസ്റ്റ് എൽ. സുബ്രഹ്മണ്യം ഉൾപ്പെടെ 71 വിശിഷ്ട വ്യക്തികൾക്ക് രാഷ്ട്രപതി പത്മ പുരസ്കാരങ്ങൾ സമ്മാനിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us