ഹോസ്റ്റൽ കെട്ടിടത്തിന്റെ സ്ലാബ് തകർന്ന് വീണ് യുവതി മരിച്ചു 

കൊല്ലം: ഹോസ്റ്റലിന്റെ നാലാമത്തെ നിലയില്‍ നിന്ന് താഴേക്ക് വീണ് പരിക്കേറ്റ് ചികിത്സയില്‍ കഴിയുകയായിരുന്ന ആശുപത്രി ജീവനക്കാരി മരിച്ചു.

കൊല്ലം മെഡിസിറ്റി ആശുപത്രിയിലെ എച്ച്‌.ആർ വിഭാഗം ജീവനക്കാരി തൃശൂർ തോള്ളൂർ പള്ളത്തില്‍ ഹൗസില്‍ മനീഷ (25) ആണ് മരിച്ചത്.

ചാത്തന്നൂർ എംഇഎസ് കോളേജ് ഹോസ്റ്റലില്‍ കഴിഞ്ഞ ചൊവ്വാഴ്‌ച രാത്രിയാണ് അപകടമുണ്ടായത്.

അപകടത്തില്‍ ആശുപത്രിയിലെ ലാബ് ജീവനക്കാരി കണ്ണൂർ നെല്ലിയോട് കിഴക്കേ വീട്ടില്‍ സ്വാതി സത്യനും (25) ഗുരുതര പരിക്കേറ്റിരുന്നു.

  റെയിൽവേ ചരിത്രത്തിലാദ്യമായി ഇരുനില പ്ലാറ്റ്‌ഫോമുകളുമായി ഇന്ത്യയിലെ ഏറ്റവും വലിയ ടെർമിനൽ ബെംഗളൂരുവിൽ!

ഹോസ്റ്റലിലെ രണ്ടാം നിലയില്‍ താമസിക്കുകയായിരുന്ന യുവതികള്‍ അടച്ചിട്ടിരുന്ന ടെറസിലെത്തി പ്ലംബിംഗ് ഡക്ടിന് മുകളില്‍ സ്ഥാപിച്ചിട്ടുള്ള സ്ലാബിന് മുകളിലിരുന്ന് സ്നാക്സ് കഴിക്കുകയായിരുന്നു.

ഇതിനിടെ സ്ലാബ് തകർന്ന് ഒരാള്‍ താഴേക്കും രണ്ടാമത്തെയാള്‍ ഡ്രെയിനേജ് ടാങ്കിനുള്ളിലും പതിച്ചു.

ഡ്രെയിനേജ് ടാങ്കിന് പുറത്ത് വീണ യുവതി ഇഴഞ്ഞെത്തി ഹോസ്റ്റല്‍ അധികൃതരെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് ഹോസ്റ്റല്‍ അധികൃതർ ശ്രമിച്ചിട്ടും ടാങ്കിനുള്ളില്‍ വീണ യുവതിയെ പുറത്തെടുക്കാനായില്ല.

പിന്നീട് പരവൂരില്‍ നിന്ന് അഗ്നിശമനസേനയെത്തിയാണ് യുവതിയെ പുറത്തെടുത്തത്.

  നിധി തേടി സ്വകാര്യ ഭൂമിയിലെ ക്ഷേത്രം തകർത്തു; രണ്ടുപേർക്കെതിരെ കേസ്

രണ്ടുപേരും ഇവർ ജോലി ചെയ്യുന്ന നഗരപരിധിയിലെ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു. മനീഷയ്ക്ക് തലയ്ക്ക് അടക്കം ഗുരുതര പരിക്കേറ്റിരുന്നു.

വെന്റിലേറ്ററില്‍ ചികിത്സയില്‍ കഴിയവേയാണ് ഇന്ന് മരണം സംഭവിച്ചത്. ചാത്തന്നൂർ പൊലീസ് അപകടത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിലും ഇത്തരത്തിൽ ഒരു ഓട്ടോ ഡ്രൈവറോ? തന്റേതല്ലാത്ത പണം വേണ്ടെന്ന് വെച്ച ഈ മനുഷ്യൻ ഇപ്പോൾ ഇന്റർനെറ്റിലെ താരം!
[masterslider id="10"]

Related posts