രോഗിക്ക് അന്തസ്സായി മരിക്കാനുള്ള അവകാശം; ചികിത്സ ഇനി വിൽപത്രമായി എഴുതിവെക്കാം; ഉത്തരവ് പാസാക്കി സംസ്ഥാന ആരോഗ്യവകുപ്പ്

ബെംഗളൂരു : രോഗിക്ക് അന്തസ്സായി മരിക്കാനുള്ള അവകാശം സംബന്ധിച്ച് ഉത്തരവ് പാസാക്കി കർണാടക ആരോഗ്യവകുപ്പ്.

അന്തസ്സോടെ മരിക്കാനുള്ള അവകാശം സംബന്ധിച്ച സുപ്രീംകോടതിയുടെ നിർദേശം നടപ്പാക്കാനുള്ള ചരിത്രപരമായ ഉത്തരവാണ് പാസാക്കിയതെന്ന് ആരോഗ്യമന്ത്രി ദിനേശ് ഗുണ്ടുറാവു പറഞ്ഞു.

ഭാവിയിൽ ചികിത്സ എങ്ങനെയായിരിക്കണമെന്നത്‌ സംബന്ധിച്ച് രോഗിയുടെ ആഗ്രഹം രേഖപ്പെടുത്തുന്ന ‘ലിവിങ് വിൽ’ അഥവാ അഡ്വാൻസ് മെഡിക്കൽ ഡിറെക്ടീവാണ് (എ.എം.ഡി.) സർക്കാർ പാസാക്കിയത്.

  തമിഴ്നാട്ടിൽ പടക്കനിർമ്മാണശാലയിൽ സ്ഫോടനം: 13 മരണം: മരണനിരക്ക് ഉയരാൻ സാധ്യത

ഭാവിയിൽ ചികിത്സയെപ്പറ്റി സ്വന്തം ഇഷ്ടാനുസരണം സ്വബോധത്തോടെ എഴുതി സൂക്ഷിക്കുന്ന രേഖയാണ് ‘ലിവിങ് വിൽ’.

സ്വന്തമായി തീരുമാനങ്ങളെടുക്കാൻ ആകാത്ത അവസ്ഥയിൽ കിട്ടേണ്ട ചികിത്സയാണ് മുൻകൂട്ടി രേഖപ്പെടുത്തിവയ്ക്കുന്നത്.

തനിക്ക്‌ കിട്ടേണ്ട ചികിത്സ, ഐ.സി.യു., വെന്റിലേറ്റർ പ്രവേശനം, വേദനനിയന്ത്രണം തുടങ്ങിയ കാര്യങ്ങളാണ് ലിവിങ് വില്ലിൽ രേഖപ്പെടുത്തേണ്ടത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ആകാശയാത്ര തുടങ്ങും മുൻപ് വിമാനത്തിനുള്ളിൽ കുഴഞ്ഞുവീണ യാത്രക്കാരന് പുതുജീവൻ ഏകി വിമാനജീവനക്കാർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us