ബെംഗളൂരു : ഉദ്ഘാടനം കാത്തുകിടക്കുന്ന നമ്മ മെട്രോ യെല്ലോ ലൈനിലേക്കുള്ള (ആർ.വി. റോഡ്-ബൊമ്മസാന്ദ്ര) ആദ്യ ട്രെയിൻ കൊൽക്കത്തയിലെ നിർമാണപ്ലാന്റിൽ നിന്ന് ജനുവരി ആറിന് അയക്കും. യെല്ലോ ലൈനിൽ മെട്രോ ആരംഭിക്കുന്നത് വൈകുന്നതിനാൽ യാത്രക്കാരുടെ പരാതികൾ കേട്ടശേഷം ബെംഗളൂരു സൗത്ത് എം.പി. തേജസ്വി സൂര്യയാണ് ഇക്കാര്യമറിയിച്ചത്. ട്രെയിനുകൾ എത്താത്തതിനാലാണ് സർവീസ് ആരംഭിക്കാൻ വൈകുന്നത്. രണ്ടാമത്തെ ട്രെയിൻ ജനുവരി അവസാനമോ ഫെബ്രുവരി ആദ്യമോ എത്തും. മൂന്നാമത്തെ ട്രെയിൻ ഏപ്രിലിലാകും എത്തുക. ഓരോമാസവും രണ്ടുട്രെയിൻവീതം ലഭ്യമാക്കാൻ നിർമാതാക്കൾ ലക്ഷ്യമിടുന്നുണ്ട്. കൊൽക്കത്ത ആസ്ഥാനമായുള്ള ടിറ്റാഗർ റെയിൽ സിസ്റ്റംസ് ലിമിറ്റഡാണ് നമ്മ…
Read MoreMonth: January 2025
ബൊമ്മസാന്ദ്രയിലെ ഗാർമെൻ്റ് വെയർഹൗസ് ഫാക്ടറിയിൽ തീപിടിത്തം
ബെംഗളൂരു: ബൊമ്മസാന്ദ്ര ഇൻഡസ്ട്രിയൽ ഏരിയയിലെ ഗാർമെൻ്റ് വെയർഹൗസ് ഫാക്ടറിയിൽ വൻ തീപിടിത്തം. ലക്ഷക്കണക്കിന് രൂപയുടെ വസ്തുക്കളും വസ്ത്രങ്ങളും കത്തിനശിച്ചു. സംഭവത്തിൻ്റെ കൃത്യമായ കാരണം ഇപ്പോഴും അജ്ഞാതമാണ്. തീപിടിത്തത്തെ കുറിച്ച് വിവരം ലഭിച്ചയുടൻ ഹൈഗ്രൗണ്ട്സ്, ചാമരാജ്പേട്ട്, ഇലക്ട്രോണിക് സിറ്റി, സർജാപൂർ തുടങ്ങി ഏഴ് അഗ്നിശമനസേനാ യൂണിറ്റുകൾ സ്ഥലത്തെത്തി തീ അണയ്ക്കാൻ ശ്രമിച്ചു. വിവരമറിഞ്ഞ് ഹെബ്ബഗോഡി പോലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി. തീപിടിത്തത്തിൽ ആളപായമില്ലെന്ന് പോലീസ് വൃത്തങ്ങൾ സ്ഥിരീകരിച്ചു. തീപിടിത്തത്തിൻ്റെ പശ്ചാത്തലത്തിൽ വ്യവസായ മേഖലയാകെ കനത്ത പുകയിൽ മുങ്ങി. സംഭവം നാട്ടുകാരിൽ ആശങ്ക പരത്തി.
Read Moreമഹാദേവപുരയിൽ ഇരുചക്രവാഹന ഷോറൂമിൽ തീപിടിത്തം; 50 ലധികം മോട്ടോർ സൈക്കിളുകൾ കത്തിനശിച്ചു
ബെംഗളൂരു: മഹാദേവപുരയിലെ, ബി നാരായണപുരയില്‍ ഇരുചക്രവാഹന ഷോറൂമിലുണ്ടായ തീപിടിത്തത്തില്‍ 50ലധികം മോട്ടോർസൈക്കിളുകള്‍ കത്തിനശിച്ചു. കഴിഞ്ഞ ദിവസം രാത്രി ഏഴ് മണിയോടെ ഷോറൂം വ്യാപാരം അവസാനിപ്പിച്ചതിന് ശേഷം സുരക്ഷാ ജീവനക്കാരൻ രാത്രി എട്ട് മണിയോടെ അത്താഴം കഴിക്കാൻ പോയ സമയത്താണ് തീപിടിത്തമുണ്ടായത്. ഷോറൂമിന് പിന്നിലെ സർവീസ് സെൻ്ററും തീപിടിത്തത്തില്‍ നശിച്ചു. ഷോറൂമിലെ 40-ഓളം ഇരുചക്രവാഹനങ്ങളും സർവീസ് സെൻ്ററിലെ 20-ഓളം ഇരുചക്രവാഹനങ്ങളും കത്തിനശിച്ചു. ഫയർഫോഴ്‌സും നാട്ടുകാരും ചേർന്ന് തീയണച്ചു. തൊട്ടടുത്തുള്ള ഇരുചക്രവാഹന ഷോറൂമിലേക്കും തീ പടർന്നെങ്കിലും വാഹനങ്ങള്‍ പെട്ടെന്ന് തന്നെ മാറ്റിയാത്തതിനാല്‍ വൻ അപകടം ഒഴിവായി.
Read Moreപുതുവത്സരാഘോഷത്തിന് പിന്നാലെ മദ്യപിച്ച് ലക്കുകെട്ട് പോലീസിനെ തൊഴിക്കുന്ന യുവതി; വൈറലായി വീഡിയോ
ബെംഗളൂരു:പുതുവത്സരാഘോഷത്തിന് പിന്നാലെ ബെംഗളൂരു തെരുവില്‍ ലഹരി ഉപയോഗത്തെ തുടര്‍ന്ന് ബോധം മറഞ്ഞ് വീണ് കിടക്കുന്ന നിരവധി യുവതി യുവാക്കളുടെ വീഡിയോയാണ് പുറത്ത് വരുന്നത്. എന്നാല്‍ ഇക്കൂട്ടത്തില്‍ ഒരു വീഡിയോ പ്രത്യേകം ശ്രദ്ധ നേടി. ബെംഗളൂരുവിലെ കോറമംഗലയില്‍ നിന്നുള്ള വീഡിയോ പങ്കുവച്ച് കൊണ്ട് ആസ്ട്രോ കൌണ്‍സില്‍ ഐകെകെ കുറിച്ച്, മദ്യപിച്ച് സ്വബോധം പോയ പെണ്‍കുട്ടി തന്‍റെ അച്ഛനമ്മമാരെ തല്ലിയെന്നും ഒടുവില്‍ മകളുടെ തല്ല് സഹിക്കവയ്യാതെ അച്ഛനമ്മമാര്‍ അവളെ പോലീസില്‍ ഏല്‍പ്പിച്ചെന്നുമായിരുന്നു. വീഡിയോയുടെ തുടക്കത്തില്‍ ഒരു ഫ്ലാറ്റില്‍ നിലത്ത് കിടക്കുന്ന പെണ്‍കുട്ടിയെയും അവളുടെ ചുറ്റും നില്‍ക്കുന്ന പത്തോളം…
Read Moreസംസ്ഥാനത്ത് ബസ് നിരക്ക് വർധിപ്പിച്ചു; ജനുവരി 5 മുതൽ പ്രാബല്യത്തില്‍
ബെംഗളൂരു: ബസ് നിരക്ക് 15 ശതമാനം വർധിപ്പിക്കാൻ കർണാടക സർക്കാർ തീരുമാനിച്ചതായി റിപ്പോർട്ട്. മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ നേതൃത്വത്തില്‍ ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. ഇന്ധന വിലയിലും ജീവനക്കാരുടെ വേതനത്തിലുമുള്ള ചെലവ് വർധിക്കുന്നത് ഉള്‍പ്പെടെ, പ്രവർത്തനച്ചെലവിലെ ഗണ്യമായ വർധനവ് കണക്കിലെടുത്താണ് തീരുമാനമെന്ന് മന്ത്രി പറഞ്ഞു. കർണാടക സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ (കെഎസ്‌ആർടിസി), നോർത്ത് വെസ്റ്റ് കർണാടക റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ (എൻഡബ്ല്യുകെആർടിസി), കല്യാണ കർണാടക റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ (കെകെആർടിസി), ബെംഗളൂരു മെട്രോപൊളിറ്റൻ ട്രാൻസ്പോർട്ട് കോർപ്പറേഷൻ (കെകെആർടിസി) എന്നീ നാല് സംസ്ഥാന ട്രാൻസ്പോർട്ട് കോർപ്പറേഷനുകളുടെ…
Read Moreനിരക്ക് കൊള്ള, സ്വകാര്യ ബസുകൾക്കെതിരെ നടപടി
ബെംഗളൂരു: പുതുവർഷ തിരക്ക് മുതലെടുത്ത് കൊള്ള നിരക്ക് ഈടാക്കുന്ന സ്വകാര്യ ബസുകൾക്കെതിരെ നടപടിയെടുക്കുമെന്ന് ഗതാഗത വകുപ്പ്. ഹുബ്ബള്ളി, ബെളഗാവി, എറണാകുളം, ചെന്നൈ, വിശാഖപട്ടണം, ഹൈദരാബാദ്, പനാജി, മംഗളൂരു എന്നിവിടങ്ങളിലേക്ക് മൂന്നിരട്ടി വരെ അധിക നിരക്കാണ് സ്വകാര്യ ബസുകൾ ഈടാക്കുന്നത്. ഇത് സംബന്ധിച്ച വ്യാപക പരാതികൾ ഉയർന്നതോടെയാണ് പരിശോധന കർശനമാക്കാൻ ഗതാഗത മന്ത്രി രാമലിംഗ റെഡ്ഢി ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയത്.
Read Moreവളർത്തു നായ മരിച്ച വിഷമം സഹിക്കാനാകാതെ യുവാവ് ആത്മഹത്യ ചെയ്തു
ബെംഗളൂരു: വളർത്തു നായ ചത്തതില്‍ മനംനൊന്ത് യുവാവ് ജീവനൊടുക്കി. ബെംഗളൂരുവിലാണ് സംഭവം. നായയുടെ കഴുത്തില്‍ കെട്ടിയിരുന്ന ബെല്‍റ്റ് ഉപയോഗിച്ച് യുവാവ് തൂങ്ങിമരിക്കുകയായിരുന്നു. ബെംഗളൂരു സ്വദേശിയായ രാജശേഖർ സി ആണ് മരിച്ചത്. ചൊവ്വാഴ്ചയാണ് രാജശേഖറിന്റെ വളർത്തുനായ ആയ ബൗണ്‍സി രോഗം ബാധിച്ച് മരിക്കുന്നത്. ഒമ്പത് വയസായിരുന്നു. വീടിന് പിറകിലെ പറമ്പില്‍ രാജശേഖരൻ തന്നെയാണ് ബൗണ്‍സിയെ മറവുചെയ്തത്. ഇതിന് ശേഷം രാജശേഖർ നിരാശയിലായിരുന്നുവെന്ന് കുടുംബം പറയുന്നു. ബുധനാഴ്ച രാവിലെ മകന്റെ മുറിയിലെത്തിയ അമ്മയാണ് യുവാവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹത്തിനരികില്‍ നിന്നും ആത്മഹത്യകുറിപ്പ് ഒന്നും കണ്ടെത്തിയിട്ടില്ല.
Read Moreമുതിർന്ന മാധ്യമ പ്രവർത്തകൻ എസ് ജയചന്ദ്രൻ നായർ അന്തരിച്ചു
ബെംഗളൂരു: പത്രാധിപർ എസ് ജയചന്ദ്രൻ നായർ അന്തരിച്ചു. ബെംഗളൂരുവില്‍ മകളുടെ വസതിയില്‍ ഇന്ന് വൈകിട്ട് ആയിരുന്നു അന്ത്യം. 85 വയസായിരുന്നു. മലയാളത്തില്‍ വാർത്താ വാരികകള്‍ക്ക് സവിശേഷമായ വ്യക്തിത്വം സമ്മാനിച്ച പത്രാധിപരാണ് ജയചന്ദ്രൻ നായർ. തിരക്കഥാകൃത്ത്, എഴുത്തുകാരൻ, നിരൂപകൻ എന്നിങ്ങനെ മേഖലകളിലും വ്യക്തിമുദ്ര പതിപ്പിച്ച അദ്ദേഹം ദീർഘകാലം കലാകൗമുദി, സമകാലിക മലയാളം വാരികകളുടെ പത്രാധിപത്യം വഹിച്ചു. കെ ബാലകൃഷ്ണന്‍റെ കൗമുദിയില്‍ 1957 ല്‍ പത്രപ്രവർത്തനം തുടങ്ങിയ ജയചന്ദ്രൻ നായർ തുടർന്ന് മലയാള ശബ്ദത്തിലും കേരളകൗമുദിയിലും പ്രവർത്തിച്ചു. അന്വേഷണാത്മക പത്രപ്രവർത്തനത്തില്‍ മികവ് തെളിയിച്ചു. 1975 ല്‍ കലാകൗമുദി…
Read Moreശാരീരിക ബന്ധത്തിന് ഭാര്യ സമ്മതിച്ചില്ല, മകളെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ച പിതാവിനെ യുവതി വെട്ടി കഷ്ണങ്ങളാക്കി
ബെംഗളൂരു: ഭാര്യ ശാരീരിക ബന്ധത്തിന് വഴങ്ങാത്തതിൻ്റെ പേരില്‍ മകളെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ച ഭർത്താവിനെ വെട്ടി കഷ്ണങ്ങളാക്കി യുവതി. ബെളഗാവിക്കടുത്ത് ചിക്കോടി ഉമറാണി ഗ്രാമത്തിലാണ് സംഭവം. പ്രതി സാവിത്രിയെ പോലീസ് അറസ്റ്റ് ചെയ്തു. ഇവരുടെ ഭർത്താവിൻ്റെ മൃതദേഹാവശിഷ്ടങ്ങള്‍ പിന്നീട് കണ്ടെത്തി. മൃതദേഹം വീട്ടില്‍ സൂക്ഷിച്ചാല്‍ താൻ പോലീസിൻ്റെ പിടിയിലാകുമെന്ന് സാവിത്രി ഭയപ്പെട്ടതിനാലാണ് മൃതദേഹം കഷ്ണങ്ങളാക്കി വീപ്പയിലാക്കി പറമ്പില്‍ ഉപേക്ഷിച്ചത്. പിന്നീട് പ്രതി തന്നെ അവരു ശരീരത്തിലെയും തറയിലെയും ചോരപ്പാടുകള്‍ കഴുകി കളയുകയും സ്ഥലം വൃത്തിയാക്കി കുളിക്കുകയും ചെയ്തു. വസ്ത്രങ്ങളെല്ലാം കത്തിച്ച് ചാരം കുപ്പയിലേക്ക് വലിച്ചെറിഞ്ഞു.…
Read Moreകാണാതായ ടെക്കിയുടെ മൃതദേഹം നദിയിൽ; ഭാര്യയ്ക്കെതിരെ ആരോപണവുമായി കുടുംബം
ബെംഗളൂരു: ഭാര്യയുടെ പീഡനത്തെത്തുടർന്ന് ബെംഗളൂരുവില്‍ 35 കാരനായ ടെക്കിയുടെ മൃതദേഹം നദിയില്‍ കണ്ടെത്തി. ഹാസൻ ജില്ലയിലെ നദിയില്‍ നിന്നാണ് ഇയാളുടെ മൃതദേഹം കണ്ടെത്തിയത്. ബെംഗളൂരുവിലെ ബെൻസ് കമ്പനിയിലെ ജീവനക്കാരനായ പ്രമോദ് ആണ് നദിയില്‍ ചാടി ആത്മഹത്യ ചെയ്തത്. ഭാര്യയുടെ പീഡനമാണ് പ്രമോദിന്റെ മരണത്തിന് കാരണമെന്ന് കുടുംബം ആരോപിച്ചു. ബെംഗളൂരുവിലെ ഇന്ദിരാനഗർ പ്രദേശത്ത് താമസിക്കുന്ന പ്രമോദ് ഡിസംബർ 29 ന് ഫോണ്‍ ഉപേക്ഷിച്ച് വീട്ടില്‍ നിന്ന് പോയിരുന്നുവെന്നും പിന്നീട് തിരിച്ചെത്തിയിട്ടില്ലെന്നും പോലീസ് പറഞ്ഞു. ആശങ്കയിലായ മാതാപിതാക്കളും വീട്ടുകാരും സുഹൃത്തുക്കളോട് അന്വേഷിച്ച് എല്ലായിടത്തും അന്വേഷിക്കുകയും കെആർ പുരം…
Read More