ഇൻസ്റ്റാഗ്രാം ലിങ്കിൽ ക്ലിക്ക് ചെയ്ത യുവാവിന് നഷ്ടമായത് ലക്ഷങ്ങൾ 

CYBER ONLINE CRIME

ബെംഗളൂരു: സോഷ്യൽ മീഡിയയിൽ സ്വകാര്യ ഫിനാൻസ് ഗ്രൂപ്പിൻ്റെ പരസ്യം കണ്ട് ലിങ്കിൽ ക്ലിക്ക് ചെയ്ത ഒരാൾക്ക് ലക്ഷങ്ങൾ നഷ്ടമായി. നിക്ഷേപം നടത്തി തുക ഇരട്ടിപ്പിക്കാമെന്ന് പറഞ്ഞ് വഞ്ചിച്ചതുമായി ബന്ധപ്പെട്ട് സൗത്ത് ഡിവിഷനിലെ സൈബർ ക്രൈം പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ജെ.പി.നഗർ ഒന്നാം സ്റ്റേജ് ശാകംബരി നഗർ സ്വദേശി ബി.ഹർഷ(34)നാണ് പണം നഷ്ടപ്പെട്ടത്. ഇയാളുടെ പരാതിയുടെ അടിസ്ഥാനത്തിൽ, വിവരസാങ്കേതിക നിയമം, ബിഎൻഎസ് സെക്ഷൻ 318 (4), സെക്ഷൻ 319 (2) എന്നിവ പ്രകാരം അജ്ഞാതനായ വ്യക്തിക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യുകയും അന്വേഷണം നടത്തുകയും…

Read More

പ്രണയത്തിൽ നിന്നും പെൺകുട്ടി പിന്മാറി, യുവാവ് ആത്മഹത്യ ചെയ്തു 

ബെംഗളൂരു: പ്രണയിച്ച പെൺകുട്ടി വേർപിരിഞ്ഞതിന്റെ വിഷമത്തിൽ യുവാവ് ആത്മഹത്യ ചെയ്തു. സതീഷ് കുമാർ (25) ആണ് മരിച്ചത്. ബാനസവാഡി പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. സിലിക്കൺ സിറ്റിയിലെ കോളേജിൽ പഠിക്കുമ്പോഴാണ് സതീഷ് കുമാർ എന്ന യുവാവ് ഒരു യുവതിയുമായി പ്രണയത്തിലായത്. തുടർന്ന് യുവതിയും ഇയാൾ പ്രണയത്തിലായി. ഇരുവരും കോളേജ് ക്ലാസുകൾ മുടക്കി പാർക്കുകൾ, ഷോപ്പിംഗ് മാളുകൾ, സിനിമാശാലകൾ, ക്ഷേത്രങ്ങൾ എന്നിങ്ങനെ വിവിധ സ്ഥലങ്ങളിലേക്ക് പോയിരുന്നു. പഠനം കഴിഞ്ഞ് യുവാവ് സ്വകാര്യ കമ്പനിയിൽ ജോലിക്ക് ചേർന്നു. ജോലി തിരക്ക് കാരണം യുവതിയുമായി കൂടുതൽ അടുക്കാൻ യുവാവിന്…

Read More

പ്രസവത്തിനിടെ ഹൃദയാഘാതം; അമ്മയും കുഞ്ഞും മരിച്ചു 

മുംബൈ: പ്രസവത്തിനിടെ ഹൃദയാഘാതം മൂലം യുവതിക്ക് ദാരുണാന്ത്യം. മഹാരാഷ്ട്രയിലെ പാല്‍ഘര്‍ ജില്ലയിലെ ഒരു ആശുപത്രിയിലാണ് സംഭവം. പ്രസവത്തിനിടെ 31 കാരി ഹൃദയാഘാതം മൂലം മരിക്കുകയായിരുന്നു. കുന്ത വൈഭവ് പദ്വാലെയെന്ന യുവതിയെ ചൊവ്വാഴ്ച രാത്രിയാണ് പ്രസവവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് പ്രാദേശിക ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഒമ്പത് മാസം ഗര്‍ഭിണിയായ യുവതിയെ ഉടന്‍ തന്നെ പതംഗ്ഷാ കോട്ടേജ് ആശുപത്രിയിലേക്ക് മാറ്റി. എന്നാല്‍ പ്രസവസമയത്ത് ഹൃദയാഘാതം മൂലം യുവതി മരിക്കുകയായിരുന്നുവെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു യുവതിക്ക് കുഴപ്പമൊന്നുമില്ലായിരുന്നുവെന്നും എന്നാല്‍ പ്രസവത്തിനിടെ ഹൃദയാഘാതം ഉണ്ടാവുകയും മരണം സംഭവിക്കുകയുമായിരുന്നുവെന്ന് ജവഹര്‍ ആശുപത്രിയിലെ മെഡിക്കല്‍ സൂപ്രണ്ട്…

Read More

മദ്യപിച്ച് ഫിറ്റായി ഓട്ടോ ഡ്രൈവർ; ഓട്ടോയിൽ നിന്ന് ചാടി രക്ഷപ്പെട്ട് യുവതി 

ബെംഗളൂരു: മദ്യപിച്ച്‌ വാഹനമോടിച്ച ഡ്രൈവർ വഴി തെറ്റിയതിനെ തുടർന്ന് ബംഗളൂരുവില്‍ യുവതി ഓടിക്കൊണ്ടിരിക്കുന്ന ഓട്ടോയില്‍ നിന്ന് ചാടി രക്ഷപ്പെട്ടു. സ്വന്തം സുരക്ഷയ്ക്കായി, ഓടുന്ന ഓട്ടോറിക്ഷയില്‍ നിന്ന് ചാടി രക്ഷപ്പെട്ടിരിക്കുകയാണ് യുവതി. ‘നമ്മ യാത്രി’ എന്ന ആപ്ലിക്കേഷനിലൂടെ ഹൊറമാവുവില്‍ നിന്ന് തനിസാന്ദ്രയിലേയ്ക്ക് ഒരു ഓട്ടോറിക്ഷ ബുക്ക് ചെയ്തു. എന്നാല്‍ പോകേണ്ട സ്ഥലത്തേയ്ക്കായിരുന്നില്ല ഡ്രൈവര്‍ പോയത്. മാത്രമല്ല ഡ്രൈവര്‍ മദ്യപിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് ഓടുന്ന ഓട്ടോറിക്ഷയില്‍ നിന്ന് യുവതി ചാടി രക്ഷപ്പെടുകയായിരുന്നു. അടിയന്തര സാഹചര്യങ്ങളില്‍ ബന്ധപ്പെടാന്‍ നമ്മ യാത്രിയുടെ കസ്റ്റമര്‍ കെയര്‍ പോലുമില്ലെന്ന് യുവതിയുടെ ഭര്‍ത്താവ് പരാതിപ്പെട്ടു.…

Read More

നടി ഖുശ്ബു അറസ്റ്റിൽ 

ചെന്നൈ: അണ്ണാ സര്‍വകലാശാലയിലെ ബലാത്സംഗത്തില്‍ പ്രതിഷേധിച്ച ബിജെപി നേതാവും നടിയുമായ ഖുശ്ബു അറസ്റ്റില്‍. പോലീസിന്റെ അനുമതി ഇല്ലാതെയാണ് പ്രതിഷേധമെന്ന് ചൂണ്ടികാട്ടിയാണ് അറസ്റ്റ്. പ്രതിഷേധവുമായി ബന്ധപ്പെട്ട് നിരവധി നേതാക്കളെ പോലീസ് കസ്റ്റഡിയിലെടുത്തു. പ്രതിഷേധത്തില്‍ പങ്കെടുക്കാതിരിക്കാന്‍ തങ്ങളെ പോലീസ് വീട്ടു തടങ്കലിലാക്കി ആരോപണവുമായി ബിജെപി നേതാക്കള്‍ രംഗത്തെത്തിയിട്ടുണ്ട്. ഡിസംബര്‍ 23ന് രാത്രി എട്ട് മണിയോടെയാണ് അണ്ണാ സര്‍വകലാശാല ക്യാംപസില്‍ രണ്ടാം വര്‍ഷ എന്‍ജിനീയറിങ് വിദ്യാര്‍ത്ഥിനി ബലാത്സംഗത്തിനിരയായത്. പള്ളിയില്‍ പോയ പെണ്‍കുട്ടി സുഹൃത്തിനൊപ്പം ക്യാംപസിലേക്ക് പോകുന്നതിനിടെയാണ് സംഭവമുണ്ടായത്. ഒപ്പമുണ്ടായിരുന്ന സുഹൃത്തിനെ മര്‍ദിച്ച്‌ അവശനാക്കിയതിന് ശേഷമായിരുന്നു ക്രൂരപീഡനം. കോട്ടുപുരം സ്വദേശി…

Read More

സ്ത്രീകളുടെ സൗജന്യ യാത്ര കർണാടക ആർടിസിയുടെ അടിത്തറ ഇളക്കി; ടിക്കറ്റ് നിരക്ക് കുത്തനെ ഉയർത്തി 

ബെംഗളൂരു: യാത്രക്കാരുടെ പോക്കറ്റ് അടിച്ച്‌ കര്‍ണാടകയില്‍ ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍. നഷ്ടത്തില്‍ നിന്നും നഷ്ടത്തിലേക്ക് കൂപ്പുകുത്തുന്നതിനിടെ കോര്‍പ്പറേഷന്‍ ബസുകളില്‍ 15 ശതമാനം ടിക്കറ്റുനിരക്ക് വര്‍ധിപ്പിച്ചു. ഞായറാഴ്ചമുതല്‍ നിരക്കുവര്‍ധന പ്രാബല്യത്തില്‍വരുമെന്ന് നിയമ-പാര്‍ലമെന്ററികാര്യ മന്ത്രി എച്ച്‌.കെ. പാട്ടീല്‍ വ്യക്തമാക്കി. മന്ത്രിസഭായോഗമാണ് നിരക്കുവര്‍ധന അംഗീകരിച്ചത്. ഇതോടെ കര്‍ണാടക സ്റ്റേറ്റ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ (കെ.എസ്.ആര്‍.ടി.സി.), നോര്‍ത്ത് വെസ്റ്റ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ (എന്‍.ഡബ്‌ള്യു.കെ.ആര്‍.ടി.സി.), കല്യാണ കര്‍ണാടക റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ (കെ.കെ.ആര്‍.ടി.സി.), ബെംഗളൂരു മെട്രോപൊളിറ്റന്‍ ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ (ബി.എം.ടി.സി.) എന്നീ നാല് കോര്‍പ്പറേഷനുകളിലും യാത്രയ്ക്ക് ചെലവുകൂടും. നിരക്ക് വര്‍ധിപ്പിച്ചതുവഴി പ്രതിമാസം…

Read More

മൂന്നാം ദിവസത്തിലും പിടി തരാതെ ഇൻഫോസിസിലെ പുള്ളിപ്പുലി 

ബെംഗളൂരു: മൂന്നുദിവസത്തെ പരിശോധനയിലും ഇൻഫോസിസ് കാംപസിൽ കണ്ട പുള്ളിപ്പുലിയെ പിടികൂടാനായില്ല. ചൊവ്വാഴ്ച പുലർച്ചെ രണ്ടുമണിക്കാണ് പുലിയുടെ ചിത്രം കാംപസിലെ ക്യാമറയിൽ പതിഞ്ഞത്. പാർക്കിങ് കേന്ദ്രത്തിലെ സി.സി.ടി.വി. ക്യാമറയിലാണ് ദൃശ്യങ്ങൾ ആദ്യം പതിഞ്ഞത്. വനംവകുപ്പിന്റെ നേതൃത്വത്തിലുള്ള ലിയോപാഡ് ടാസ്‌ക് ഫോഴ്‌സ് സംഘമാണ് പുലിക്കായി പരിശോധന തുടരുന്നത്. ബുധനാഴ്ച ഡ്രോൺ ക്യാമറയടക്കമെത്തിച്ച് പരിശോധിച്ചിട്ടും കൂടുതൽദൃശ്യങ്ങൾ ലഭിച്ചില്ലെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. 380 ഏക്കർ വിസ്തൃതിയിലാണ് കാംപസ്. ഇവിടെയെല്ലാം ഡ്രോൺക്യാമറ ഉപയോഗിച്ച് പരിശോധിക്കുന്നുണ്ട്. പുലിയെ കണ്ടതിനെത്തുടർന്ന് കാംപസിനകത്ത് 12 ഉയർന്നനിലവാരമുള്ള സി.സി.ടി.വി. ക്യാമറകൾ സ്ഥാപിച്ചു. രണ്ട് കൂടുകളും സ്ഥാപിച്ചു. പരിശോധന…

Read More

ഭർത്താവ് അപകടത്തിൽ മരിച്ചതറിഞ്ഞ് യുവതി ജീവനൊടുക്കി

ബെംഗളൂരു: ശിവമൊഗ്ഗ ശിക്കാരിപുരക്ക് സമീപം ബൈക്ക് അപകടത്തില്‍ പരിക്കേറ്റ് മെലിനബെസിഗെ ഗ്രാമത്തിലെ ഷില്ലെക്യാതർ ക്യാമ്ബില്‍ താമസിക്കുന്ന മഞ്ജുനാഥ് (25) മരിച്ചു. ഈ വിവരം അറിഞ്ഞതിന് പിന്നാലെ ഭാര്യ അമൃത (21) വീട്ടില്‍ തൂങ്ങിമരിച്ചു. മൈസൂരു സ്വദേശികളായ ഇരുവരും പ്രണയിച്ച്‌ മൂന്നുവർഷം മുമ്പാണ് വിവാഹിതരായതെന്ന് പോലീസ് പറഞ്ഞു.

Read More

സുഹൃത്തുക്കൾ കുളത്തിൽ മരിച്ച നിലയിൽ

ബെംഗളൂരു: ഹാസൻ ജില്ലയിലെ ബേലൂർ താലൂക്കിൽ കുളക്കടവിലെ പുതുവത്സരാഘോഷത്തിനിടെ സുഹൃത്തുക്കളായ യുവാക്കളെ മുങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ബേലൂർ താലൂക്കിലെ കനനഹള്ളി സ്വദേശികളായ അജിത്ത് (37), അശോക് (35) എന്നിവരാണ് മരിച്ചത്. കനനഹള്ളിയിലെ ആളൊഴിഞ്ഞ കൃഷിയിടത്തിനരികിലുള്ള കുളത്തിൽ നിന്നാണ് ഇവരുടെ മൃതദേഹം കണ്ടത്. ഇരുവരും പുതുവത്സരാഘോഷത്തിനായി കുളക്കടവിൽ എത്തിയതായിരുന്നു. എന്നാൽ, ബുധനാഴ്ച ഉച്ചയായിട്ടും ഇരുവരും വീട്ടിലെത്തിയിരുന്നില്ല. തുടർന്ന് വീട്ടുകാരും സുഹൃത്തുക്കളും അന്വേഷിച്ചെത്തിയപ്പോഴാണ് കുളത്തിൽ രണ്ടുപേരും മരിച്ച നിലയിൽ കണ്ടത്. പോലീസും ഫയർഫോഴ്സും ചേർന്നാണ് മൃതദേഹങ്ങൾ പുറത്തെടുത്തത്. മദ്യലഹരയിലായിരിക്കാം ഇരുവരും കുളത്തിൽ വീണതെന്ന് സംശയമുള്ളതായി പോലീസ് പറഞ്ഞു.…

Read More

മെട്രോയിൽ യുവതികളുടെ ശരീരഭാഗങ്ങൾ ഫോണിൽ പകർത്താൻ ശ്രമിച്ചയാൾ അറസ്റ്റിൽ 

ബെംഗളൂരു: ട്രെയിനില്‍ സ്ത്രീകളുടെ ശരീരഭാഗങ്ങളുടെ വീഡിയോകളും ഫോട്ടോകളും പകർത്തിയ സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. മഹേഷ് എന്നയാളെയാണ് ജയനഗർ മെട്രോ സ്റ്റേഷനിലെ സുരക്ഷാ ഉദ്യോഗസ്ഥർ പിടികൂടി പോലീസിന് കൈമാറിയത്. മെട്രോ അധികൃതർ ഇയാളില്‍ നിന്ന് 5000 രൂപ പിഴയും ഈടാക്കി. പ്രതിയുടെ മൊബൈല്‍ ഫോണില്‍ അമ്പതോളം യുവതികളുടെ വീഡിയോകളും ഫോട്ടോകളും ഉണ്ടായിരുന്നു. ബെംഗളൂരു, മജസ്റ്റിക്കില്‍ നിന്ന് ജെപി നഗറിലേക്ക് പോവുകയായിരുന്ന യുവതിയുടെ ദൃശ്യങ്ങള്‍ പകർത്തുന്നതിടെയാണ് ഇയാള്‍ പിടിയിലായത്. ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോവുകയായിരുന്ന രണ്ട് സെക്യൂരിറ്റി ജീവനക്കാരാണ് യുവതിയുടെ സഹായത്തിന് എത്തിയതും മഹേഷിനെ പിടികൂടിയതും. മൊബൈല്‍…

Read More
Click Here to Follow Us