രാഹുൽ ഈശ്വറിനെതിരെ കേസെടുക്കാൻ ആവില്ലെന്ന് പോലീസ് 

കൊച്ചി: ഹണി റോസ് നൽകിയ പരാതിയിൽ രാഹുല്‍ ഈശ്വറിനെതിരെ കേസെടുക്കാനാകില്ലെന്ന് പോലീസ്. ഈ വിഷയത്തിൽ പോലീസിന് കേസ് എടുക്കാന്‍ ആകില്ലെന്നാണ് പ്രാഥമിക നിഗമനം. വിഷയത്തില്‍ കൂടുതല്‍ നിയമോപദേശം തേടും. കഴിഞ്ഞ ദിവസം ഹൈക്കോടതി സെന്‍ട്രല്‍ പോലീസിനോട് നിലപാട് തേടിയിരുന്നു. എന്നാല്‍ കേസെടുക്കാന്‍ വകുപ്പുകളില്ലെന്നായിരുന്നു പോലീസ് കോടതിയില്‍ വ്യക്തമാക്കിയത്. പരാതിയുടെ സ്വഭാവമനുസരിച്ച്‌ കോടതി മുഖാന്തരമാണ് കേസില്‍ തുടര്‍നടപടി സ്വീകരിക്കാനാകുക. ഇക്കാര്യം ഹണി റോസിനോടും പോലീസ് വ്യക്തമാക്കിയിട്ടുണ്ട്. സാമൂഹിക മാധ്യമങ്ങളിലൂടെയും ചാനല്‍ ചര്‍ച്ചകളിലൂടെയും തന്നെ അധിക്ഷേപിച്ചുവെന്നായിരുന്നു ഹണി റോസിന്റെ പരാതി. കൂടാതെ തൃശൂര്‍ സ്വദേശി സലിമും രാഹുലിനെതിരെ…

Read More

രാഹുല്‍ ഗാന്ധിക്കെതിരായ അപകീർത്തിക്കേസില്‍ നടപടികൾക്ക് സ്റ്റേ

ബെംഗളൂരു: ലോക്‌സഭയിലെ പ്രതിപക്ഷ നേതാവും കോണ്‍ഗ്രസ് എംപിയുമായ രാഹുല്‍ ഗാന്ധിക്കെതിരായ അപകീർത്തിക്കേസില്‍ നടപടികള്‍ സ്‌റ്റേ ചെയ്‌ത്‌ കർണാടക ഹൈക്കോടതി. 2023 മെയില്‍ സംസ്ഥാന നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മുഖ്യധാരാ പത്രങ്ങളില്‍ അപകീർത്തികരമായ പരസ്യം നല്‍കിയതിന് ബിജെപി സംസ്ഥാന ഘടകം നല്‍കിയ പരാതിയെ തുടർന്നാണ് കേസെടുത്തത്. ഇതിലാണ് കോടതി ഇടപെടല്‍ ഉണ്ടായിരിക്കുന്നത്. നാലാം പ്രതിയായി തന്നെ ചേർത്ത മാനനഷ്‌ടക്കേസിന്റെ നിയമസാധുത ചോദ്യം ചെയ്‌ത്‌ രാഹുല്‍ ഗാന്ധി സമർപ്പിച്ച ഹർജിയില്‍ ജനുവരി 17ന് ജസ്‌റ്റിസ് എം നാഗപ്രസന്ന ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. 2019-23 ഭരണകാലത്ത് ബിജെപി സർക്കാർ…

Read More

നാല് വയസുകാരൻ കുളത്തിൽ മരിച്ച നിലയിൽ 

പാലക്കാട്‌: നാല് വയസുകാരനെ പള്ളിയുടെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കപ്പൂർ മാരായംകുന്ന് പാറപ്പുറം പള്ളിയുടെ കുളത്തിലാണ് നാല് വയസുകാരനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കപ്പൂർ പാറപ്പുറത്ത് വാക്കേല വളപ്പില്‍ മുനീർ സഖാഫിയുടെയും ഷംലീനയുടേയും മകൻ മുഹമ്മദ് മുസമ്മിലാണ് മരിച്ചത്.

Read More

ചാമ്പ്യൻസ് ട്രോഫി; ഇന്ത്യൻ ടീമിനെ രോഹിത് നയിക്കും 

ന്യൂഡല്‍ഹി: അടുത്തമാസം നടക്കുന്ന ചാമ്പ്യൻസ് ട്രോഫി ഏകദിന ക്രിക്കറ്റ് ടൂർണമെന്റിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. രോഹിത് ശർമ നയിക്കുന്ന ടീമില്‍ മലയാളി താരം സഞ്ജു സാംസണ്‍ ഇടംനേടിയിട്ടില്ല. ടീം :- രോഹിത് ശർമ (ക്യാപ്റ്റൻ) ശുഭ്മാൻ ഗില്‍ (വൈസ്. ക്യാപ്റ്റൻ) യശസ്വി ജയ്സ്വാള്‍ വിരാട് കോലി ശ്രേയസ് അയ്യർ കെ.എല്‍.രാഹുല്‍ ഋഷഭ് പന്ത് ഹർദിക് പാണ്ഡ്യ രവീന്ദ്ര ജഡേജ അക്സർ പട്ടേല്‍ വാഷിങ്ടണ്‍ സുന്ദർ കുല്‍ദീപ് യാദവ് ജസ്പ്രിത് ബുംറ മുഹമ്മദ് ഷമി അർഷദീപ് സിങ്

Read More

ബെംഗളൂരുവില്‍ മത്സ്യ-മാംസ നിരോധനം; വിലക്ക് ഒരുമാസത്തോളം

ബെംഗളൂരു: എയ്റോ ഇന്ത്യയുടെ 15-ാമത് എഡിഷൻ ബെംഗളൂരുവിലെ യെലഹങ്ക എയർഫോഴ്സ് സ്റ്റേഷനില്‍ തുടങ്ങാനിരിക്കെ മേഖലയില്‍ മത്സ്യ-മാംസ നിരോധനം ഏർപ്പെടുത്തുമെന്ന് പ്രഖ്യാപനം. ബൃഹത് ബെംഗളൂരു മഹാനഗര പാലികെ ആണ് ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്. മത്സ്യവും മാംസവും അടക്കം എല്ലാ സസ്യേതര ഭക്ഷണങ്ങളും ബെംഗളൂരു നോർത്തിലെ പ്രസ്തുത മേഖലകളില്‍ പൂർണമായും നിരോധിക്കുമെന്നാണ് ഉത്തരവില്‍ പറയുന്നത്. ഒരുമാസത്തേക്കാണ് വിലക്ക്. ഫെബ്രുവരി 10 മുതല്‍ 14 വരെ യെലഹങ്ക എയർഫോഴ്സ് സ്റ്റേഷനില്‍ നടക്കുന്ന എയ്റോ ഇന്ത്യ 2025 ആഘോഷങ്ങള്‍ക്ക് സമാപനം കുറിക്കുന്നതോടെ നിരോധനം പിൻവലിക്കുന്നതാണ്. യെലഹങ്ക എയർഫോഴ്സ് സ്റ്റേഷന്റെ 13 കിലോമീറ്റർ…

Read More

എടിഎമ്മിൽ ആക്രമണത്തിനിടെ രണ്ട് സുരക്ഷ ജീവനക്കാരെ വെടിവെച്ചു കൊന്ന് 93 ലക്ഷം കവർന്ന അക്രമികളെ പോലീസ് തിരിച്ചറിഞ്ഞു

ബെംഗളൂരു : ബീദറിൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ എ.ടി.എമ്മിൽ നിറയ്ക്കാൻ കൊണ്ടുവന്ന 93 ലക്ഷം രൂപ, രണ്ട് സുരക്ഷാജീവനക്കാരെ വെടിവെച്ചുകൊന്നശേഷം കവർന്നവർ രക്ഷപ്പെട്ടത് ഹൈദരാബാദിലേക്ക്. ബൈക്കിലെത്തിയ രണ്ടുപേരാണ് ബീദർ നഗരത്തിലെ തിരക്കേറിയ റോഡിൽ പട്ടാപ്പകൽ കൊലപാതകവും കവർച്ചയും നടത്തിയത്. രണ്ടുപേരെയും പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഇവരെ പിടികൂടാൻ ഊർജിതശ്രമം നടത്തുകയാണെന്നും ആഭ്യന്തരമന്ത്രി ജി. പരമേശ്വര പറഞ്ഞു. ഇവരെത്താൻ സാധ്യതയുള്ള മധ്യപ്രദേശിലുൾപ്പെടെ അന്വേഷണം വ്യാപിപ്പിച്ചതായും അറിയിച്ചു. പണത്തിന്റെ പെട്ടിയുമായി ബൈക്കിലാണ് കവർച്ചക്കാർ രക്ഷപ്പെട്ടത്. ഹൈദരാബാദ് ആസ്ഥാനമായുള്ള ഏജൻസിയെയാണ് എസ്.ബി.ഐ. എ.ടി.എമ്മിൽ പണം നിറയ്ക്കാൻ ചുമതലപ്പെടുത്തിയത്. പണവുമായി…

Read More

ഓൺലൈനിൽ ഐഫോൺ വാങ്ങാൻ ശ്രമിച്ചു യുവാവിന്‌ നഷ്ടപ്പെട്ടത് ഒരുലക്ഷം രൂപ

ബെംഗളൂരു : ഓൺലൈനിൽ സെക്കൻഡ് ഹാൻഡ് ഐഫോൺ വാങ്ങാൻ ശ്രമിച്ച യുവാവിന് 1.1 ലക്ഷം രൂപ നഷ്ടപ്പെട്ടു. ആർ.ടി. നഗർ സ്വദേശി റിയാൻ ഹുസൈനാണ് (24) പണം നഷ്ടപ്പെട്ടത്. സെക്കൻഡ് ഹാൻസ് സ്മാർട്ട്‌ഫോണുകൾ ഓൺലൈനിൽ അന്വേഷിക്കുന്നതിനിടെ ഐഫോൺ 16 പ്രോമാക്സ് വിൽപ്പനയ്ക്കുള്ളതായി കണ്ടു. കിരൺ എന്നയാളാണ് വിൽപ്പനയ്ക്ക് വെച്ചിരുന്നത്. കിരണിനെ ബന്ധപ്പെട്ടപ്പോൾ ഐഫോണിന്റെ ബിൽ, ബോക്സ് എന്നിവയുടെ ഫോട്ടോ അയച്ചുതന്നു. കണ്ണിങ്ഹം റോഡിൽവെച്ച് ഫോൺ കൈമാറാമെന്ന് അറിയിച്ചു. ഇവിടെയെത്തിയപ്പോൾ ഹുസൈൻ എന്നയാളാണ് ഫോണുമായിവന്നത്. ഇയാൾ ഫോണും രേഖകളുമെല്ലാം റിയാനെ കാണിച്ചു. ഇതേത്തുടർന്ന് 1.1 ലക്ഷം…

Read More

ബെംഗളൂരു-ആലപ്പുഴ റൂട്ടില്‍ സര്‍വീസുമായി ജര്‍മ്മന്‍ ബസ് കമ്പനി ഫ്ലിക്സ് ബസ് സർവീസ് ആരംഭിച്ചു

ബെംഗളൂരു: ജർമനിയിലെ ഇന്റർസിറ്റി ബസ് സർവീസ് ദാതാക്കളായ ഫ്ലിക്സ് ബസ് ബെംഗളൂരുവിൽനിന്ന് ആലുപ്പുഴയിലേക്ക് സർവീസ് ആരംഭിച്ചു. രാത്രി 8.35-ന് ബെംഗളൂരുവിൽനിന്ന് പുറപ്പെട്ട് പിറ്റേദിവസം രാവിലെ 10.5-ന് ആലപ്പുഴയിലെത്തും. തിരിച്ച് ആലപ്പുഴയിൽനിന്ന് രാത്രി 7.30-ന് പുറപ്പെട്ട് പിറ്റേദിവസം രാവിലെ 9.25-ന് ബെംഗളൂരുവിലെത്തും. കൃഷ്ണഗിരി, സേലം, ഈറോഡ്, തിരുപ്പൂർ, കോയമ്പത്തൂർ, പാലക്കാട്, തൃശ്ശൂർ, കൊച്ചി എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ട്. ഫ്ലിക്സ് ബസ് വെബ്സൈറ്റ് വഴി ബുക്ക് ചെയ്യുമ്പോൾ 1400 രൂപയാണ് നിരക്ക്. ദക്ഷിണേന്ത്യയിൽ ചുവടുറപ്പിക്കുന്നതിന്റെ ഭാഗമായി ഗോവയിലേക്കും സർവീസ് ആരംഭിച്ചിട്ടുണ്ട്. ബെംഗളൂരുവിൽനിന്ന് ഗോവയിലേക്ക് 1600 രൂപയാണ് നിരക്ക്. രാജ്യത്തെ…

Read More

ഉപേക്ഷിക്കപ്പെട്ട നവജാതശിശുവിനെ കാപ്പിത്തോട്ടത്തിൽ നിന്നും കണ്ടെത്തി

ബംഗളുരു : ചിക്കമഗളൂരുവിലെ അല്ലമ്പുരയ്ക്കടുത്തുള്ള കാപ്പിത്തോട്ടത്തിൽ രണ്ടുദിവസം പ്രായമായ ശിശുവിനെ ഉപേക്ഷിച്ചനിലയിൽക്കണ്ടെത്തി. വ്യാഴാഴ്ച വൈകീട്ട് കാപ്പിത്തോട്ടത്തിനരികിൽ താമസിക്കുന്ന ചന്ദ്രമ്മയാണ് കുഞ്ഞിന്റെ കരച്ചിൽ ആദ്യംകേട്ടത്. അന്വേഷിച്ചെത്തിയപ്പോൾ തോട്ടത്തിനുള്ളിൽ വസ്ത്രമില്ലാതെ ഉപേക്ഷിക്കപ്പെട്ട ആൺകുഞ്ഞ് തണുപ്പേറ്റ് വിറയ്ക്കുകയായിരുന്നു. ഉടൻ കുഞ്ഞിനെ വീട്ടിലെത്തിച്ച് പരിചരിച്ചു. തുടർന്ന്, വീടിനരികിലുള്ള അങ്കണവാടിയിലും ശിശുക്ഷേമ ഓഫീസറെയും വിവരമറിയിച്ചു. ശിശുക്ഷേമസമിതി ഉദ്യോഗസ്ഥർ ഡോക്ടർമാരുമായെത്തി കുഞ്ഞിനെ പരിശോധിച്ചു. തുടർന്ന്, ചിക്കമഗളൂരുവിലെ കുട്ടികളുടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുട്ടിയുടെ മാതാപിതാക്കളെ കണ്ടെത്താൻ ശിശുക്ഷേമസമിതി അധികൃതർ പോലീസിൽ പരാതിനൽകിയിട്ടുണ്ട്. കുഞ്ഞ് സുഖംപ്രാപിച്ചാലുടൻ ദത്തെടുക്കൽ കേന്ദ്രത്തിലേക്കുമാറ്റുമെന്ന് ശിശുക്ഷേമസമിതി ഉദ്യോഗസ്ഥർ അറിയിച്ചു.

Read More

പുലിക്ക് ഒരുക്കിയ കെണിയിൽ അകപ്പെട്ട് മനുഷ്യൻ കൂട്ടിൽ കഴിഞ്ഞത് 6 മണിക്കൂറോളം

ബംഗളുരു: പുലിയെ പിടിക്കാൻ വനംവകുപ്പ് സ്ഥാപിച്ച കൂട്ടിൽ കുരുങ്ങിയത് മനുഷ്യൻ. ഗുണ്ടൽപേട്ട് താലൂക്കിലെ പഠഗുരു ഗ്രാമത്തിലെ ഹനുമയ്യയാണ് കൂട്ടിൽ കുടുങ്ങിയത്. വ്യാഴാഴ്ച വൈകീട്ടാണ് സംഭവം. ഗ്രാമത്തിൽ പുള്ളിപ്പുലികളുടെ ശല്യം രൂക്ഷമാണ്. നാട്ടുകാരുടെ പരാതിയിൽ ഗ്രാമത്തിലെ വിവിധ ഭാഗങ്ങളിൽ വനംവകുപ്പ് അധികൃതർ പുലിയെ കുടുക്കാനായി വലിയ കൂടുകൾ സ്ഥാപിച്ചിരുന്നു. ഇങ്ങനെയുള്ള ഒരു കൂട്ടിൽ ഹനുമയ്യ അറിയാതെ കയറുകയായിരുന്നു. ഹനുമയ്യ കയറിയ ഉടൻ കൂടിന്റെ വാതിലടഞ്ഞു. ആറുമണിക്കൂറോളം ഇയാൾ കൂട്ടിലകപ്പെട്ടു. രാത്രി ഹനുമയ്യയുടെ കരച്ചിൽകേട്ടെത്തിയ നാട്ടുകാർ വിവരം വനംവകുപ്പിനെ അറിയിച്ചു. അധികൃതരെത്തി ഹനുമയ്യയെ കൂട്ടിൽനിന്ന് പുറത്തിറക്കി.

Read More
Click Here to Follow Us