ബെംഗളൂരു : സംക്രാന്തി – പൊങ്കൽ തിരക്ക് കുറക്കാൻ ബെംഗളൂരുവിൽ നിന്ന് എറണാകുളത്തേക്ക് സ്പെഷ്യൽ ട്രെയിൻ പ്രഖ്യാപിച്ച് റെയിൽവേ. 06571 എന്ന നമ്പറിൽ വൈകുന്നേരം 04:45ന് യശ്വന്ത് പുര ടെർമിനലിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ നാളെ രാവിലെ 7 മണിക്ക് എറണാകുളത്ത് എത്തും. ശനിയാഴ്ച്ച രാവിലെ 09:35 ന് പുറപ്പെടുന്ന തീവണ്ടി തിരിച്ച് 10 മണിക്ക് യെശ്വന്ത്പുരയിൽ എത്തും. ഒരു ഒന്നാം ക്ലാസ് എ.സി. 3 മൂന്ന് ടയർ എസി 10 സ്ലീപ്പർ 5 ജനറൽ കോച്ചുകളാണ് ട്രെയിനിൽ ഉള്ളത്.
Read MoreDay: 10 January 2025
ബെംഗളൂരുവില്‍ ഇന്ന് വൈദ്യുതി മുടങ്ങും; പ്രദേശങ്ങളില്‍ അഞ്ചര മണിക്കൂര്‍ നിയന്ത്രണം
ബെംഗളൂരു: നഗരത്തിലെ വിവിധയിടങ്ങളില്‍ ഇന്ന്, ജനുവരി 10 വെള്ളിയാഴ്ച വൈദ്യുതി മുടങ്ങും. പലയിടങ്ങളിലായി അറ്റുകുറ്റപ്പണികള്‍ നടക്കുന്ന സാഹചര്യത്തിലാണ് നഗരത്തിലും സമീപ പ്രദേശങ്ങളിലും വൈദ്യുതി വിതരണത്തില്‍ തടസ്സം നേരിടുക. കർണാടക പവർ ട്രാൻസ്മിഷൻ കോർപ്പറേഷൻ ലിമിറ്റഡിന്‍റെ (കെപിടിസിഎല്‍) നേതൃത്വത്തിലാണ് അറ്റുകുറ്റപ്പണികള്‍ നടക്കുക. വ്യാവസായിക ഇടങ്ങളിലും താമസ പ്രദേശങ്ങളിലും വൈദ്യുതി മുടങ്ങുമെന്നതിനാല്‍ താമസക്കാരും ബിസിനസ്സുകളും തങ്ങളുടെ പ്ലാനുകള്‍ ഇതിനനുസരിച്ച് ക്രമീകരിക്കണം. വിവിധ ഇടങ്ങളില്‍ രാവിലെ 10 മുതല്‍ വൈകിട്ട് 3.30 വരെ 5.5 മണിക്കൂർ വൈദ്യുതി മുടങ്ങുമെന്ന് ബെസ്‌കോം അറിയിച്ചു. വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങള്‍ രവീന്ദ്ര നഗർ,…
Read Moreകെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ യാത്രക്കാരുടെ എണ്ണത്തിൽ റെക്കോഡ് വർധന
ബെംഗളൂരു : ബെംഗളൂരു കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ യാത്രക്കാരുടെ എണ്ണത്തിൽ റെക്കോഡ് വർധന. 2024-ൽ ബെംഗളൂരു വിമാനത്താവളം വഴി യാത്ര ചെയ്തവരുടെ എണ്ണം 40 ദശലക്ഷം കടന്നു. ഇതോടെ ആഗോളതലത്തിൽ ലാർജ് എയർപോർട്ട് (40 ദശലക്ഷത്തിലധികം പേർ യാത്ര ചെയ്യുന്ന വിമാനത്താവളത്തിന്റെ വിഭാഗം) എന്ന പദവിയിലെത്തി. പുതിയ ആഭ്യന്തര-അന്താരാഷ്ട്ര വിമാനങ്ങൾ ഇവിടെനിന്നും സർവീസ് ആരംഭിച്ചതോടെ ദിവസേനയുള്ള വിമാന സർവീസുകളുടെ എണ്ണം വർധിച്ചതാണ് ഈ നേട്ടത്തിലെത്താനായതെന്ന് വിമാനത്താവളം അധികൃതർ അറിയിച്ചു. 40.73 ദശലക്ഷം യാത്രക്കാരാണ് 2024-ൽ ബെംഗളൂരു വിമാനത്താവളം വഴി യാത്ര ചെയ്തത്. 2023-ൽ ഇത്…
Read More