ബെംഗളൂരു : ബെംഗളൂരു മാധവാരയിലേക്ക് യാത്രക്കാർ കാത്തിരുന്ന മെട്രോ തീവണ്ടിയെത്തി. വ്യാഴാഴ്ച സർവീസ് ആരംഭിച്ച നാഗസാന്ദ്ര-മാധവാര മെട്രോ പാതയിലെ മൂന്ന് സ്റ്റേഷനുകളിൽനിന്നായി വൈകീട്ട് ഏഴ് മണിവരെ 6,032 പേർ യാത്ര ചെയ്തതായി ബി.എം.ആർ.സി.എൽ. അറിയിച്ചു. മൊത്തം 5,061 പേർ മൂന്നു സ്റ്റേഷനുകളിലും ട്രെയിനിറങ്ങിയതായും അറിയിച്ചു. പുതുതായി തുറന്ന മാധവാര സ്റ്റേഷനിൽനിന്ന് ബെംഗളൂരു മെട്രോയുടെ ഗ്രീൻ ലൈനിലൂടെ (തെക്ക്-വടക്ക് ഇടനാഴി) ആദ്യതീവണ്ടി വ്യാഴാഴ്ച രാവിലെ അഞ്ചുമണിക്ക് പുറപ്പെട്ടു. നാഗസാന്ദ്രയിൽ നിന്ന് മാധവാര വരെ നിർമിച്ച പുതിയ 3.14 കിലോമീറ്റർ മെട്രോ പാതയിൽ ഇതോടെ വാണിജ്യ സർവീസിന്…
Read MoreYear: 2024
ലാൽബാഗിൽ സന്ദർശകർക്കായുള്ള ടിക്കറ്റ് നിരക്ക് വർധിപ്പിച്ചു
ബെംഗളൂരു : ബെംഗളൂരുവിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ ലാൽബാഗ് ഉദ്യാനത്തിൽ (ബൊട്ടാണിക്കൽ ഗാർഡൻ) സന്ദർശക ഫീസ് വർധിപ്പിച്ചു. 12 വയസ്സിനുമുകളിലുള്ളവരുടെ ടിക്കറ്റ് നിരക്ക് 30 രൂപയിൽനിന്ന് 50 രൂപയായും ആറു മുതൽ 12 വയസ്സുവരെയുള്ളവരുടേത് പത്ത് രൂപയിൽനിന്ന് 20 രൂപയായുമാണ് വർധിപ്പിച്ചത്. സംസ്ഥാന ഹോർട്ടികൾച്ചറൽ വകുപ്പിനു കീഴിലാണ് ലാൽബാഗ്. ടിക്കറ്റ് നിരക്ക് വർധിപ്പിച്ചതിൽ ലാൽബാഗിലെ സ്ഥിരം സന്ദർശകർ പ്രതിഷേധിച്ചു. ഒട്ടേറെ പേർ ദിവസവും ലാൽബാഗിൽ നടക്കാനെത്താറുള്ളതാണ്. ഉദ്യാനം പരിപാലിക്കുന്നതിനുള്ള ചെലവ് വർധിച്ചെന്നു പറഞ്ഞാണ് ടിക്കറ്റ് നിരക്ക് വർധിപ്പിച്ചിരിക്കുന്നത്. സ്വാതന്ത്ര്യദിനാഘോഷത്തിന്റെയും റിപ്പബ്ലിക് ദിനാഘോഷത്തിന്റെയും ഭാഗമായി ഇവിടെ…
Read Moreഗതാഗതക്കുരുക്കിന് പരിഹാരമാകുന്നു ? നഗരത്തിലെ ഭൂഗർഭപാതയുടെ വിശദ പദ്ധതി റിപ്പോർട്ട് തയ്യാറായി
ബെംഗളൂരു : ബെംഗളൂരു നഗരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരമാകുമെന്ന് പ്രതീക്ഷിക്കുന്ന നിർദിഷ്ട ഭൂഗർഭപാതയുടെ വിശദ പദ്ധതി റിപ്പോർട്ട് (ഡി.പി.ആർ.) തയ്യാറായി. വടക്ക് ഹെബ്ബാൾ മുതൽ തെക്ക് സെൻട്രൽ സിൽക്ക് ബോർഡ് ജങ്ഷൻ വരെ 18 കിലോമീറ്റർ പാതയ്ക്ക് 16,500 കോടി രൂപയാണ് ചെലവ് നിശ്ചയിച്ചിരിക്കുന്നത്. പാതയിൽ മേഘ്‌രി സർക്കിൾ, റെയ്‌സ് കോഴ്‌സ് റോഡ്, ലാൽബാഗ് എന്നിവിടങ്ങളിൽ ഇന്റർചേഞ്ചുകളുണ്ടാകും. തുരംഗം നിർമിക്കാൻ ആറ് യന്ത്രങ്ങളുപയോഗിക്കാനാണ് ബൃഹത് ബെംഗളൂരു മഹാനഗര പാലികെയുടെ (ബി.ബി.എം.പി.) പദ്ധതി. ആറു മാസത്തിനകം നിർമാണം ആരംഭിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ പറഞ്ഞു. മുംബൈ…
Read Moreആർത്തവ വേദന മറികടക്കാൻ വേദനസംഹാരികൾ ഉപയോഗിക്കുന്നവരാണോ നിങ്ങൾ ? പണി വാങ്ങികൂട്ടണ്ട , പകരം ഇങ്ങനെ ചെയ്യാം
ആർത്തവ വേദന നിരവധി സ്ത്രീകളുടെ പേടി സ്വപ്നമാണ്. അസഹനീയമായ ഈ വേദന നിയന്ത്രിക്കാൻ പലരും വേദനസംഹാരികളെ ആശ്രയിക്കാറുമുണ്ട്. ഇവ താൽക്കാലിക ആശ്വാസം നൽകുമെങ്കിലും അമിത ഉപയോഗം ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കാം. ഇബുപ്രോഫെൻ പോലുള്ള നോൺ-സ്റ്റിറോയിഡൽ ആന്റി-ഇൻഫ്ലമേറ്ററി മരുന്നുകൾ അമിതമായി ഉപയോഗിക്കുന്നത് ദഹനനാളത്തിൽ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കാം. ഇത് ആമാശയ പാളിയെ പ്രകോപിപ്പിക്കുകയും അൾസർ, ഗ്യാസ്ട്രൈറ്റിസ് പോലുള്ള രോഗങ്ങളിലേക്ക് നയിക്കുകയും ചെയ്യാം. ഗുരുതര സാഹചര്യങ്ങളിൽ രക്തസ്രാവവും ഉണ്ടാകാം. ഇത് ജീവന് തന്നെ ഭീഷണിയായേക്കും. നോൺ-സ്റ്റിറോയിഡൽ ആന്റി-ഇൻഫ്ലമേറ്ററി മരുന്നുകളുടെ ദീർഘകാല ഉപയോഗം ഹൃദയാഘാതം, സ്ട്രോക്ക് എന്നിവയുടെ അപകടസാധ്യതയും…
Read Moreഗോൾഫ് വണ്ടി ഓടിച്ച് റെക്കോർഡ് സൃഷ്ടിച്ച് മുൻ മന്ത്രി മുരുഗേഷ് നിരാണിയുടെ 3 വയസുകാരനായ ചെറുമകൻ
ബെംഗളൂരു: മുൻ മന്ത്രി മുരുഗേഷ് നിരാണിയുടെ ചെറുമകൻ സമർഥ് വിജയ് നിരാനി 3 വയസും 10 മാസവും മാത്രം ഉള്ള പ്രായത്തിൽ ഗോൾഫ് വണ്ടി ഓടിച്ച് റെക്കോർഡ് സ്ഥാപിച്ചു. ബാലൻ്റെ കഴിവ് കണ്ടറിഞ്ഞ മുരുകേഷ് നിരാണിയുടെ മകൻ വിജയും ഭാര്യ സുസ്മിതയും വീഡിയോ ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിലേക്കും ഏഷ്യ ബുക്ക് ഓഫ് റെക്കോർഡിലേക്കും അയക്കുകയായിരുന്നു, തുടർന്ന് വിധികർത്താക്കൾ മുധോല നഗരത്തിലെത്തി പരിശോധന നടത്തുകയായിരുന്നു. ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്‌സും ഏഷ്യ ബുക്ക് ഓഫ് റെക്കോർഡും കുട്ടിയുടെ ഡ്രൈവിന് അവാർഡുകളും മെഡലുകളും നൽകി ആദരിച്ചു.…
Read Moreകാമുകിയുടെ പുതിയ ഹെയർ സ്റ്റൈൽ ഇഷ്ടപ്പെട്ടില്ല; കാമുകൻ കുത്തി കൊലപ്പെടുത്തി
കാമുകിയുടെ പുതിയ ഹെയർസ്റ്റൈല്‍ ഇഷ്ടപ്പെടാത്തതിനെ തുടർന്ന് യുവാവ് കാമുകിയെ കുത്തിക്കൊലപ്പെടുത്തി. അമേരിക്കയിലെ പെൻസില്‍വാനിയയിലായിരുന്നു സംഭവം. ബെഞ്ചമിൻ ഗാർസിയ ഗുവല്‍ എന്നയാളാണ് പങ്കാളിയായ 50-കാരി കാർമെൻ മാർട്ടിനസ് സില്‍വയെ കൊലപ്പെടുത്തിയത്. കാർമെനിന്റെ പുതിയ ഹെയർസ്റ്റൈല്‍ ഇഷ്ടപ്പെടാത്തതിനെ തുടർന്ന് ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടായിരുന്നു. തുടർന്ന് സഹോദരന്റെ വീട്ടിലേക്ക് മാറിയ കാർമെനെ, അവിടെയെത്തിയാണ് ബെഞ്ചമിൻ കൊലപ്പെടുത്തിയത്. സൈക്കോ എന്ന് പോലീസ് തന്നെ വിശേഷിപ്പിച്ച ഇയാളെ കാർമെനിന്റെ മൃതദേഹത്തിനരികില്‍വെച്ചാണ് അറസ്റ്റ് ചെയ്തത്. കാർമെനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ഇവരുടെ സഹോദരനും ബെഞ്ചമിന്റെ കുത്തേറ്റു. നരഹത്യ, കൊലപാതകശ്രമം, ക്രൂരമായ ആക്രമണം എന്നീ കുറ്റങ്ങള്‍…
Read Moreനടൻ ഷാരുഖ് ഖാന് വധഭീഷണി
ന്യൂഡല്‍ഹി: നടന്‍ സല്‍മാന്‍ ഖാന് പിന്നാലെ ബോളിവുഡ് താരം ഷാരുഖ് ഖാനും വധഭീഷണി. സംഭവത്തില്‍ കേസെടുത്ത മുംബൈ ബാന്ദ്ര പോലീസ് അന്വേഷണം ആരംഭിച്ചു. ഛത്തീസ്ഗഡില്‍ നിന്നാണ് വധഭീഷണി കോള്‍ വന്നത്. കോള്‍ എവിടെ നിന്നാണ് എന്ന് തിരിച്ചറിഞ്ഞ പോലീസ് റായ്പൂരിലേക്ക് തിരിച്ചു. ഫൈസാന്‍ ഖാന്‍ എന്നയാളുടെ ഫോണ്‍ ഉപയോഗിച്ചാണ് ഭീഷണിപ്പെടുത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. സംഭവത്തെക്കുറിച്ച് റായ്പൂര്‍ പൊലീസിനെ അറിയിക്കുകയും അന്വേഷണത്തില്‍ പങ്കാളിയാക്കുകയും ചെയ്തിട്ടുണ്ട്. മോചനദ്രവ്യമായി 50 ലക്ഷം രൂപ നൽകിയില്ലെങ്കിൽ ഷാരുഖ് ഖാനെ ഉപദ്രവിക്കുമെന്ന് വിളിച്ചയാള്‍ ഭീഷണിപ്പെടുത്തിയതായാണ് പോലീസ് വൃത്തങ്ങള്‍ പറയുന്നത്.
Read Moreട്രംപിന്റെ മകളാണെന്ന അവകാശവാദവുമായി പാകിസ്താനി പെൺകുട്ടി
ഡോണള്‍ഡ് ട്രംപിന്റെ മകളാണെന്ന അവകാശ വാദവുമായി പാകിസ്താനി പെണ്‍കുട്ടി. ട്രംപാണ് തന്റെ പിതാവ്, ഇതില്‍ ആർക്കും സംശയം വേണ്ടെന്നാണ് പെണ്‍കുട്ടിയുടെ വാദം. പെണ്‍കുട്ടിയുടെ വീഡിയോ ഇപ്പോൾ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. പാക് മാദ്ധ്യമങ്ങള്‍ക്ക് മുന്നിലാണ് പെണ്‍കുട്ടിയുടെ തുറന്നു പറച്ചിൽ. ഞാൻ ഡൊണാള്‍ഡ് ട്രംപിന്റെ മകളാണെന്നും മുസ്ലീമാണെന്നും വീഡിയോയില്‍ പെണ്‍കുട്ടി പറയുന്നുണ്ട്. ഇംഗ്ലീഷുകാർ ഇവിടെ വരുമ്പോള്‍, അവർ എന്നെ നോക്കി ഈ പെണ്‍കുട്ടി ഇവിടെ എന്താണ് ചെയ്യുന്നതെന്ന് അത്ഭുതപ്പെടുന്നു. ഞാൻ ഒരു മുസ്ലീമാണ്, ഇസ്ലാമിന്റെ അനുയായിയാണ്, സമാധാനത്തിന്റെ അനുയായിയാണ്. ഡൊണാള്‍ഡ് ട്രംപിന്റെ മുൻ ഭാര്യ ഇവാനയാണ്…
Read Moreക്യൂ ആർ കോഡ് മാറ്റി അരക്കോടിയിലേറെ തട്ടി; യുവതി അറസ്റ്റിൽ
ചെന്നൈ: ആശുപത്രിയുടെ ക്യൂആര്‍ കോഡിന് പകരം സ്വന്തം ക്യൂ ആര്‍കോഡ് കാണിച്ച് അരക്കോടിയിലേറെ രൂപ തട്ടിയെടുത്ത യുവതിയെ പോലിസ് അറസ്റ്റ് ചെയ്തു. അണ്ണാനഗറിലെ സ്വകാര്യ ആശുപത്രിയിലെ കാഷ്യറായ യുവതിയാണ് പിടിയിലായത്. ആശുപത്രിയുടെ ബാങ്ക് അക്കൗണ്ടിന്റെ ക്യുആര്‍ കോഡിനു പകരം തന്റെ ബാങ്ക് അക്കൗണ്ട് ക്യുആര്‍ കോഡ് കാണിക്കുക ആയിരുന്നു. 52.24 ലക്ഷം രൂപ തട്ടിയെന്ന കേസില്‍ തിരുവാരൂര്‍ സ്വദേശി എം.സൗമ്യയാണു (24) പിടിയിലായത്. ആശുപത്രിയുടെ ബാങ്ക് അക്കൗണ്ടിന്റെ ക്യുആര്‍ കോഡ് പ്രവര്‍ത്തിക്കുന്നില്ലെന്നു വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്. ആശുപത്രി അധികൃതരുടെ പരാതിയില്‍ ക്രൈംബ്രാഞ്ച് അറസ്റ്റു ചെയ്ത യുവതിയെ…
Read Moreസ്വർണ വിലയിൽ വൻ ഇടിവ്
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ ഇടിവ്. റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറിയ സ്വര്‍ണവിലയില്‍ ഇന്ന് പവന് 1320 രൂപയാണ് കുറഞ്ഞത്. 57,600 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 165 രൂപയാണ് കുറഞ്ഞത്. 7200 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഓഹരി വിപണിയില്‍ ഉണ്ടായ മുന്നേറ്റം അടക്കമുള്ള ഘടകങ്ങളാണ് സ്വര്‍ണവിലയില്‍ പ്രതിഫലിച്ചത്. അടുത്തിടെ ആദ്യമായാണ് സ്വര്‍ണവില ഒറ്റയടിക്ക് ആയിരത്തിലധികം രൂപ കുറയുന്നത്. അന്താരാഷ്ട്ര വിപണിയിലെ മാറ്റമാണ് സ്വര്‍ണവിലയില്‍ പ്രതിഫലിച്ചത്.
Read More