നടൻ ഷാരുഖ് ഖാന് വധഭീഷണി

ന്യൂഡല്‍ഹി: നടന്‍ സല്‍മാന്‍ ഖാന് പിന്നാലെ ബോളിവുഡ് താരം ഷാരുഖ് ഖാനും വധഭീഷണി.

സംഭവത്തില്‍ കേസെടുത്ത മുംബൈ ബാന്ദ്ര പോലീസ് അന്വേഷണം ആരംഭിച്ചു.

ഛത്തീസ്ഗഡില്‍ നിന്നാണ് വധഭീഷണി കോള്‍ വന്നത്. കോള്‍ എവിടെ നിന്നാണ് എന്ന് തിരിച്ചറിഞ്ഞ പോലീസ് റായ്പൂരിലേക്ക് തിരിച്ചു.

  ജിമ്മിൽ നിന്ന് മടങ്ങിയെത്തി, ഭക്ഷണം കഴിച്ചയുടൻ കുഴഞ്ഞുവീണു; 26-കാരനായ ദേശീയ ബോഡിബിൽഡർ മരിച്ചു

ഫൈസാന്‍ ഖാന്‍ എന്നയാളുടെ ഫോണ്‍ ഉപയോഗിച്ചാണ് ഭീഷണിപ്പെടുത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍.

സംഭവത്തെക്കുറിച്ച് റായ്പൂര്‍ പൊലീസിനെ അറിയിക്കുകയും അന്വേഷണത്തില്‍ പങ്കാളിയാക്കുകയും ചെയ്തിട്ടുണ്ട്.

മോചനദ്രവ്യമായി 50 ലക്ഷം രൂപ നൽകിയില്ലെങ്കിൽ ഷാരുഖ് ഖാനെ ഉപദ്രവിക്കുമെന്ന് വിളിച്ചയാള്‍ ഭീഷണിപ്പെടുത്തിയതായാണ് പോലീസ് വൃത്തങ്ങള്‍ പറയുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വൈകുന്നേരങ്ങളിലെ തണുത്ത കാറ്റും കറുത്ത ആകാശവും കനത്ത മഴയും; പെട്ടെന്ന് മാറിയ ബെംഗളൂരു കാലാവസ്ഥയ്ക്ക് പിന്നിൽ!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts