ക്യൂ ആർ കോഡ് മാറ്റി അരക്കോടിയിലേറെ തട്ടി; യുവതി അറസ്റ്റിൽ 

ചെന്നൈ: ആശുപത്രിയുടെ ക്യൂആര്‍ കോഡിന് പകരം സ്വന്തം ക്യൂ ആര്‍കോഡ് കാണിച്ച്‌ അരക്കോടിയിലേറെ രൂപ തട്ടിയെടുത്ത യുവതിയെ പോലിസ് അറസ്റ്റ് ചെയ്തു.

അണ്ണാനഗറിലെ സ്വകാര്യ ആശുപത്രിയിലെ കാഷ്യറായ യുവതിയാണ് പിടിയിലായത്.

ആശുപത്രിയുടെ ബാങ്ക് അക്കൗണ്ടിന്റെ ക്യുആര്‍ കോഡിനു പകരം തന്റെ ബാങ്ക് അക്കൗണ്ട് ക്യുആര്‍ കോഡ് കാണിക്കുക ആയിരുന്നു.

52.24 ലക്ഷം രൂപ തട്ടിയെന്ന കേസില്‍ തിരുവാരൂര്‍ സ്വദേശി എം.സൗമ്യയാണു (24) പിടിയിലായത്. ആശുപത്രിയുടെ ബാങ്ക് അക്കൗണ്ടിന്റെ ക്യുആര്‍ കോഡ് പ്രവര്‍ത്തിക്കുന്നില്ലെന്നു വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്.

  ട്രാഫിക് കുരുക്കിൽ പെട്ട് ഇനി വലയേണ്ട; കുരുക്കഴിക്കാൻ 20 കിലോയുടെ ബാരിക്കേഡ്; ബെംഗളൂരു ട്രാഫിക്കിൽ വമ്പൻ മാറ്റം!

ആശുപത്രി അധികൃതരുടെ പരാതിയില്‍ ക്രൈംബ്രാഞ്ച് അറസ്റ്റു ചെയ്ത യുവതിയെ റിമാന്‍ഡ് ചെയ്തു.

പല ബില്ലുകളും രജിസ്റ്ററില്‍ രേഖപ്പെടുത്തിയിട്ടില്ലെന്ന് ഇന്റേണല്‍ ഓഡിറ്റില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് അണ്ണാനഗറില്‍ ഫെര്‍ട്ടിലിറ്റി ഹോസ്പിറ്റല്‍ നടത്തുന്ന ഡോ.ബി.മൈഥിലി നല്‍കിയ പരാതിയിലാണ് അറസ്റ്റ്.

കഴിഞ്ഞ മേയ് മുതല്‍ സംശയം തോന്നിയ ആശുപത്രി അധികൃതര്‍ ഒരു മാസത്തെ രേഖകള്‍ പരിശോധിച്ചപ്പോള്‍ ചില രോഗികളുടെ വിവരങ്ങള്‍ റജിസ്റ്ററില്‍ ചേര്‍ത്തിട്ടില്ലെന്നു കണ്ടെത്തി. 2022 ഫെബ്രുവരി മുതല്‍ സൗമ്യ പണം തട്ടുന്നതായും തെളിഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഒരു മാസമായി 16 കാരൻ കരകയറാതെ വെള്ളത്തിൽ; ആശങ്കയിലായി നാട്ടുകാർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ദേശീയപാത 66-ൽ ഇനി 13 ടോൾ ബൂത്തുകൾ; എട്ടെണ്ണം പുതുതായി വരും
[masterslider id="10"]

Related posts